അയർലൻഡിനെ​ തോൽപിച്ച്​ വനിത ട്വൻറി20 ലോകകപ്പിൽ ഹർമൻപ്രീത്​ കൗറും സംഘവും സെമിയിൽ. 52 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റുചെയ്​ത ഇന്ത്യ നിശ്ചിത ഓവറിൽ ഉയർത്തിയ 145 റൺസെടുത്തു. എന്നാല്‍ 93 റൺസെടുത്ത് അയര്‍ലൻഡിന്റെ പോരാട്ടം അവസാനിച്ചു.

ഇതോടെ, മൂന്നു മത്സരത്തിൽ മൂന്നും ജയിച്ച ഇന്ത്യ ഓസ്​ട്രേലിയയോടൊപ്പം ഒരു കളി ബാക്കിയിരിക്കെ നോക്കൗട്ടിൽ പ്രവേശിച്ചു. നേരത്തെ, ന്യൂസിലൻഡിനെയും പാക്കിസ്ഥാനെയും ഇന്ത്യ തോൽപിച്ചിരുന്നു. സ്​കോർ-ഇന്ത്യ: 145/6, അയർലൻഡ്​: 93/8. ഇന്ത്യയ്ക്കായി രാധ റായിഡു മൂന്നും ദീപ്​തി ശർമ രണ്ടും വിക്കറ്റ്​ വീഴ്​ത്തി. ഇസെബെൽ ജോയ്​സാണ് ​(33) അയർലൻഡി​ന്റെ ടോപ്​ സ്​കോറർ.

51 റണ്‍സെടുത്ത മിതാലി രാജി​​ന്റെ മികവിലാണ്​ ഇന്ത്യ മികച്ച സ്​കോറിലേക്കെത്തിയത്​. ടോസ്​ നേടിയ അയർലൻഡ്​ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓപ്പൺമാരായ മിതാലി രാജും സ്​മൃതി മന്ദാനയും ഇന്ത്യയ്ക്ക്​ മികച്ച തുടക്കം നൽകി. 67 റൺസി​​ന്റെ പാർട്ണർഷിപ്പിനൊടുവിൽ സ്​മൃതി മന്ദാനയെ (33) പുറത്താക്കി കിം ഗ്രെയ്​താണ്​ അയർലൻഡി​ന്​ ആദ്യ വിക്കറ്റൊരുക്കുന്നത്​.

കൂറ്റൻ സ്​കോറിലേക്ക്​ ഇന്ത്യ നീങ്ങുമെന്ന്​ തോന്നിച്ച മത്സരത്തിൽ ആദ്യ വിക്കറ്റ്​ പോയതിനു പിന്നാലെ ഓരോരുത്തരായി പെട്ടെന്ന്​ മടങ്ങി. ജെമീമ ​ (18), ഹർമൻപ്രീത് (7), വേദ കൃഷ്​ണമൂർത്തി (9), ഹേമലത (4) എന്നിവർക്കും അവസാനത്തിൽ തിളങ്ങാനായില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ