ലണ്ടൻ: വനിത ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിന് എതിരെ ഇന്ത്യക്ക് 229 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ളണ്ട് നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 228 റൺസാണ് എടുത്തത്. 51 റൺസ് നേടിയ സ്റ്റാലിൻ സ്ക്കീവറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു.
ലോഡ്സിൽ ആദ്യം ബാറ്റ് എടുത്ത ഇംഗ്ലണ്ട് മികച്ച തുടക്കമാണ് നേടിയത്. 24 റൺസ് എടുത്ത വിൻഫീൽഡും, 23 റൺസ് എടുത്ത ബേയ്മോണ്ടും ഇംഗ്ലണ്ടിന് നല്ല തുടക്കം നൽകി. എന്നാൽ സ്കോർ 47 ൽ നിൽക്കെ വിൻഫീൽഡിന്റെ സ്റ്റംമ്പ് പിഴുത് രാജേശ്വരി ഈ കൂട്ടുകെട്ട് പിരിച്ചു. സ്കോർ 60 റൺസ് എത്തിയപ്പോൾ 233 റൺസ് എടുത്ത ബേമോണ്ടും കൂടാരം കയറിൽ പൂനം യാദവിനാണ് വിക്കറ്റ്. പിന്നീട് എത്തിയത് ഇംഗ്ലണ്ട് നായിക ഹീത്തർ നൈറ്റ്, ടൂർണ്ണമെന്റിലെ മികച്ച റൺവേട്ടക്കാരിലൊരാൾ. എന്നാൽ 1 റൺസ് എടുത്ത ഹീത്തർ നൈറ്റിനെ വിക്കറ്റിന് മുന്നിൽ കുടുക്കി പൂനം യാദവ് ഇംഗ്ലണ്ടിനെ വിറപ്പിച്ചു.
നാലാം വിക്കറ്റിൽ സേറ ടെയ്‌ലറും, നറ്റാലി സ്ക്കീവറും മികച്ച കൂട്ടുകെട്ട് പടുത്തുയർത്തിയതോടെ ഇംഗ്ലണ്ട് മത്സരത്തിലേക്ക് തിരിച്ചു വന്നു. 62 പന്തിൽ 45 റൺസാണ് സേറ ടെയ്‌ലർ എടുത്തത്. 68 പന്തിൽ 5 ബൗണ്ടറിയടക്കം 51 റൺസാണ് സ്ക്കീവറുടെ സമ്പാദ്യം. എന്നാൽ ഈ സേറ ടെയ്‌ലറെ സുഷമ വർമ്മയുടെ കൈകളിൽ എത്തിച്ച് ജൂലൻ ഗോസ്വാമി ഈ കൂട്ടുകെട്ട് പിരിച്ചു. തൊട്ടടുത്ത പന്തിൽ അക്കൗണ്ട് തുറക്കും മുൻപ് ഫാനി വിൽസനെയും വിക്കറ്റിന് മുന്നിൽ കുടുക്കി ഗോസ്വാമി ഇംഗ്ളണ്ടിനെ തകർത്തു.
സ്കോർ 164 റൺസിൽ നിൽക്കെ നടാലി സ്ക്കീവറെയും വീഴ്ത്തി ജൂലൻ ഗോസ്വാമി ഇംഗ്ലണ്ടിന് കനത്ത പ്രഹരം എൽപ്പിച്ചു. 10 ഓവറിൽ 22 റൺസ് മാത്രം വഴങ്ങിയാണ് ഗൂലൻ ഗോസ്വാമി 3 ഇംഗ്ലണ്ടിന്റെ 3 വിക്കറ്റുകൾ വീഴ്ത്തിയത്. അവാസാന ഓവറുകളിൽ കൂറ്റൻ അടികൾ കാഴ്ചവെച്ച കാതറിൻ ബ്രണ്ഡും, ജെയ്മി ഗണ്ണുമാണ് ഇംഗ്ലണ്ടിന് പൊരുതാനുള്ള സ്കോർ നൽകിയത്. ബ്രണ്ട് 34 റൺസും ഗൺ 25 റൺസുമാണ് നേടിയത്.