scorecardresearch
Latest News

വനിതാ ടി20 ലോകകപ്പ്: മഴ കളിച്ചു, ഇന്ത്യ ഫൈനലിൽ

സിഡ്നിയിൽ നിർത്താതെ പെയ്ത മഴയിൽ ഇന്ത്യ – ഇംഗ്ലണ്ട് സെമിഫൈനൽ മത്സരം ഉപേക്ഷിച്ചതോടെയാണ് നീലപ്പടെ കലാശപോരാട്ടത്തിന് യോഗ്യത നേടിയത്

വനിതാ ടി20 ലോകകപ്പ്: മഴ കളിച്ചു, ഇന്ത്യ ഫൈനലിൽ

സിഡ്നി: വനിതാ ടി0 ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ. സിഡ്നിയിൽ നിർത്താതെ പെയ്ത മഴയിൽ ഇന്ത്യ – ഇംഗ്ലണ്ട് സെമിഫൈനൽ മത്സരം ഉപേക്ഷിച്ചതോടെയാണ് നീലപ്പടെ കലാശപോരാട്ടത്തിന് യോഗ്യത നേടിയത്. ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്ത് പ്രാഥമിക ഘട്ടം അവസാനിപ്പിക്കാൻ സാധിച്ചതാണ് ഇന്ത്യയ്ക്ക് തുണയായത്. ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായിരുന്നു ഇംഗ്ലണ്ട്.

സെമിഫൈനൽ മത്സരങ്ങൾക്ക് റിസർവ് ദിനമില്ലാത്തതിനാലാണ് ഇന്ത്യ നേരിട്ട് ഫൈനലിൽ പ്രവേശിച്ചത്. ഇന്ത്യന്‍ സമയം രാവിലെ 9.30ന് ആരംഭിക്കേണ്ടിയിരുന്ന മത്സരത്തിൽ ടോസ് ഇടാൻ പോലും സാധിച്ചിരുന്നില്ല. ഫൈനൽ മത്സരങ്ങൾക്ക് മാത്രമാണ് റിസർവ് ദിനം ഏർപ്പെടുത്തിയിട്ടുള്ളത്.

ഇന്ന് നടക്കുന്ന രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ പോരാട്ടത്തിലെ വിജയികളാകും ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ. എന്നാൽ ഇതേ സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം മത്സരവും മഴനിഴലിലാണ്. മത്സരം ഉപേക്ഷിച്ചാൽ ഗ്രൂപ്പ് ചാംപ്യന്മാരായ ദക്ഷിണാഫ്രിക്ക നേരിട്ട് ഫൈനലിന് യോഗ്യത നേടും.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Womens t20 world cup india qualifies final as semifinal match against england abandoned