വനിതകളുടെ ടി20 ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് തകർപ്പൻ ജയം. 48 റൺസിനാണ് കേരളം ഒഡിഷയെ പരാജയപ്പെടുത്തിയത്. കേരളം ഉയർത്തിയ 110 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഒഡിഷയ്ക്ക് നിശ്ചിത ഓവറിൽ 61 റൺസെടുക്കാനെ സാധിച്ചുള്ളൂ. കേരള താരങ്ങൾ റൺസ് വിട്ടുകൊടുക്കാൻ മടി കാണിച്ചതാണ് ഒഡിഷയെ പരാജയത്തിലേയ്ക്ക് നയിച്ചത്.

Also Read: സെയ്ദ് മുഷ്തഖലി ട്രോഫി; ജമ്മു കശ്‌മീരിനെതിരെ കേരളത്തിന് തകർപ്പൻ ജയം

ടോസ് നേടിയ കേരളം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർ ജിൻസി ജോർജിന്റെ പ്രകടനമാണ് കേരളത്തിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. വിക്കറ്റുകൾ വീണുകൊണ്ടിരുന്നപ്പോഴും ജിൻസി മറുവശത്ത് ക്രീസിൽ നിലയുറപ്പിച്ചു. 40 പന്തിൽ 40 റൺസ് നേടിയ ജിൻസിയ്ക്ക് കാര്യമായ പിന്തുണ നൽകാൻ മറ്റ് താരങ്ങൾക്ക് സാധിച്ചില്ലെങ്കിലും 109 റൺസെന്ന ഭേദപ്പെട്ട സ്കോറിലെത്തുകയായിരുന്നു.

Also Read: ഏറ്റവും മികച്ച നാല് ബോളർമാരിൽ രണ്ട് പേർ ഇന്ത്യക്കാർ: റാഷിദ് ഖാൻ

മറുപടി ബാറ്റിങ്ങിൽ വിക്കറ്റുകൾ നഷ്ടപ്പെടുത്താതെ നോക്കിയെങ്കിലും വിജയത്തിലെത്താൻ ഒഡിഷയ്ക്ക് സാധിച്ചില്ല. വന്ന താരങ്ങൾ കൂടുതൽ സമയം ക്രീസിൽ നിലയുറപ്പിക്കാനാണ് ശ്രമിച്ചത്. 23 റൺസെടുത്ത മധുസ്മിതയാണ് ഒഡിഷയുടെ ടോപ് സ്കോറർ. കേരളത്തിന് വേണ്ടി മിന്നു മാണി ആഷ എസ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ