കോമൺ വെൽത്തിന്റെ ബൗണ്ടറി കടന്ന് വനിത ക്രിക്കറ്റ്; ബെർമിങ്ഹാം ഗെയിംസ് ചരിത്രത്തിലേക്ക്

ചരിത്രത്തിൽ ഇതാദ്യമായാണ് വനിത ക്രിക്കറ്റ് കോമൺവെൽത്ത് ഗെയിംസിൽ ഇടം പിടിക്കുന്നത്

ind vs Eng, India w vs England w, first Odi, cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്,

കയികരംഗത്ത് ചരിത്ര തീരുമാനവുമായി രാജ്യാന്തര ക്രിക്കറ്റ് ഫെഡറേഷനും കോമൺ വെൽത്ത് ഗെയിംസ് ഫെഡറേഷനും. 2022ൽ ബെർമിങ്ഹാമിൽ നടക്കുന്ന കോമൺ വെൽത്ത് ഗെയിംസിൽ വനിത ടി20 ക്രിക്കറ്റും ഉൾപ്പെടുത്താൻ തീരുമാനമായി. ചരിത്രത്തിൽ ഇതാദ്യമായാണ് വനിത ക്രിക്കറ്റ് കോമൺവെൽത്ത് ഗെയിംസിൽ ഇടം പിടിക്കുന്നത്. 1998ൽ കോലാലംപൂരിൽ നടന്ന കോമൺ വെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ ഏകദിന പോരാട്ടം ഉൾപ്പെടുത്തിയിരുന്നു. അതിന് ശേഷം ആദ്യമായാണ് ക്രിക്കറ്റ് തന്നെ ഗെയിംസിന്റെ ഭാഗമാകുന്നത് എന്നതും പ്രത്യേകതയാണ്.

വനിത ക്രിക്കറ്റിനെ സംബന്ധിച്ചും ക്രിക്കറ്റ് ലോകത്തെ സംബന്ധിച്ചും ചരിത്ര നിമിഷമാണിതെന്ന് ഐസിസി ചീഫ് എക്സിക്യൂട്ടീവ് മനു സ്വാനീ പറഞ്ഞു. വനിത ക്രിക്കറ്റും ഗെയിംസിൽ ഒൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നടത്തിയ തിരഞ്ഞെടുപ്പിൽ 71 കോമൺ വെൽത്ത് ഗെയിംസ് അസോസിയേഷനുകൾ അനുകൂലമായി വോട്ടുചെയ്തു.

Also Read: മൂന്നാം ഏകദിനം ഇന്ന്; എല്ലാ കണ്ണുകളും ശിഖർ ധവാനിലേക്ക്

രാജ്യാന്തര ക്രിക്കറ്റിലെ എട്ട് ടീമുകളാകും കോമൺവെൽത്ത് ഗെയിംസിൽ ഏറ്റുമുട്ടുക. എല്ലാ മത്സരങ്ങളും എഡ്ഗാബാസ്റ്റൺ സ്റ്റേഡിയത്തിൽ നടത്താനാണ് ഐസിസിയും ഇംഗ്ലണ്ട് ആൻഡ് വെൽസ് ക്രിക്കറ്റ് ബോർഡും തീരുമാനിച്ചിരിക്കുന്നത്.

വനിത ക്രിക്കറ്റിന് പുറമെ ബീച്ച് വോളിബോളും പാരാ ടേബിൾ ടെന്നീസും ഗെയിംസിൽ ഉൾപ്പെടുത്താൻ തീരുമാനമായി. ഇതോടെ കോമൺ വെൽത്ത് ഗെയിംസിൽ വനിത ഇനങ്ങളുടെ എണ്ണം വർധിച്ചു. 133 പുരുഷ ഇനങ്ങളും 135 വനിത ഇനങ്ങളുമാണ് ഇത്തവണത്തെ ഗെയിംസിലുള്ളത്. ഏഴ് മിക്സഡ് ഇനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Womens t20 cricket included at birmingham 2022 commonwealth games

Next Story
IND vs WI: മൂന്നാം ഏകദിനം നാളെ; എല്ലാ കണ്ണുകളും ശിഖർ ധവാനിലേക്ക്Shikhar Dhawan,ശിഖർ ധവാന്‍, Shikhar Dhawan out of WC,ശിഖർ ധവാന്‍ ലോകകപ്പിന്ന് പുറത്ത്, Shikhar Dhawan injury, ശിഖർ ധവാന്‍ പരുക്ക്,Shikhar Dhawan ruled out, Shikhar Dhawan and Pant, Rishabh Pant in World Cup
The moderation of comments is automated and not cleared manually by malayalam.indianexpress.com