scorecardresearch

‘വനിതാ ഐപിഎല്ലിന് മുഖ്യപരിഗണന നല്‍കണം’; ഗാംഗുലിയോട് വോണ്‍

ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ദാന, ജമീമ റോഡ്രിഗസ്, ദീപ്തി ശര്‍മ എന്നിവര്‍ വനിതാ ഐപിഎല്‍ വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു

Sourav Ganguly, Indian Cricket Team

ന്യൂഡല്‍ഹി: വനിതകളുടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ കാര്യത്തില്‍ ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ (ബിസിസിഐ) കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വലിയ വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട്. നാല് മത്സരങ്ങളുള്ള വനിതകളുടെ ട്വന്റി 20 ചലഞ്ച് ഈ വര്‍ഷമുണ്ടാകുമെന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ വനിതാ ഐപിഎല്ലിന്റെ കാര്യത്തില്‍ മൗനം തുടരുകയാണ്.

“ഈ വര്‍ഷം മേയ് മാസത്തില്‍ വനിതകളുടെ ട്വന്റി 20 ചലഞ്ച് ഉണ്ടായിരിക്കുന്നതാണ്. ഭാവിയില്‍ വനിതാ ഐപിഎല്ലിലേക്ക് കടക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ഐപിഎല്‍ പ്ലെ ഓഫിന്റെ സമയത്തായിരിക്കും ട്വന്റി 20 ചലഞ്ച് നടക്കുക,” ഗാംഗുലി സ്പോര്‍ട്സ്റ്റാറിനോട് പറഞ്ഞു. ഇന്ത്യയുടെ ട്വന്റി 20 ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ദാന, ജമീമ റോഡ്രിഗസ്, ദീപ്തി ശര്‍മ എന്നിവര്‍ വനിതാ ഐപിഎല്‍ വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.

എന്നാല്‍ ഗാംഗുലിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. “വനിതാ ഐപിഎല്ലിനായിരിക്കണം ഇനി മുഖ്യപരിഗണന നല്‍കേണ്ടത്. നമുക്ക് അത് പരിഹരിച്ച് മുന്നോട്ട് പോകാം,” വോണ്‍ ട്വിറ്ററില്‍ ഗാംഗുലിയെ ഉദ്ധരിച്ചുകൊണ്ട് കുറിച്ചു.

2017 ഏകദിന ലോകകപ്പ് ഫൈനലില്‍ എത്തിയതിന് പിന്നാലെയാണ് വനിതാ ഐപിഎല്‍ എന്ന ആശയം ഉയര്‍ന്ന് വന്നത്. 2020 ട്വന്റി 20 ലോകകപ്പിലും ഫൈനലില്‍ എത്താന്‍ ഇന്ത്യന്‍ വനിതകള്‍ക്ക് സാധിച്ചിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ കരുത്തരായ ടീമുകളെ പരാജയപ്പെടുത്തിയായിരുന്നു ഫൈനലില്‍ എത്തിയത്. എന്നാല്‍ കലാശപ്പോരാട്ടത്തില്‍ ഓസീസിന് മുന്നില്‍ കീഴടങ്ങി.

Also Read: വിജയവഴിയിലേക്ക് തിരിച്ചെത്താന്‍ ബ്ലാസ്റ്റേഴ്സ്; ഇന്ന് നോര്‍ത്ത്ഈസ്റ്റിനെതിരെ

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Womens ipl should be top priority now says vaughan to ganguly