വനിതാ ഏഷ്യാ കപ്പ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് വെങ്കലം. ചൈനയെ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ഇന്ത്യ പരാജയപ്പെടുത്തിയത്. ഷര്‍മിള ദേവി, ഗുര്‍ജിത് കൗര്‍ എന്നിവരാണ് ഇന്ത്യയ്ക്കായി സ്കോര്‍ ചെയ്തത്.
ഏഷ്യാ കപ്പില്‍ വനിതകളുടെ മൂന്നാം വെങ്കലമാണിത്. ഇതുവരെ ഏഴ് തവണയാണ് ഇന്ത്യ മെഡല്‍ നേട്ടത്തോടെ ടൂര്‍ണമെന്റ് അവസാനിപ്പിച്ചിട്ടുള്ളത്. തുടര്‍ച്ചയായ നാലാം തവണയും മെഡല്‍ നേടാനായി ഇന്ത്യയ്ക്ക്.
ആദ്യ ക്വാര്‍ട്ടറില്‍ ഇരു ടീമുകള്‍ക്കും മികച്ച അവസരങ്ങള്‍ ലഭിച്ചിട്ടും ഉപയോഗിക്കാനായില്ല. എന്നാല്‍ ക്വാര്‍ട്ടര്‍ അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെയായിരുന്നു ഇന്ത്യ ലീഡ് നേടിയത്. പെനാലിറ്റി കോര്‍ണറില്‍ നിന്ന് ഗുര്‍ജിത് തൊടുത്ത ഷോട്ട് ലക്ഷ്യം കണ്ടില്ലെങ്കിലും ഷര്‍മിള ദേവി രണ്ടാം ശ്രമത്തില്‍ ഗോള്‍ കണ്ടെത്തി.
രണ്ടാം ക്വാര്‍ട്ടറില്‍ ഇന്ത്യ ആക്രമണത്തിനായിരുന്നു മുന്‍തൂക്കം നല്‍കിയിരുന്നത്. ഇന്ത്യയുടെ ലീഗ് രണ്ടാക്കി ഉയര്‍ത്താന്‍ ഗുര്‍ജിത് കൗറിനായി. മൂന്നാം ക്വാര്‍ട്ടറില്‍ ഇരുടീമുകളും തുല്യ പോരാട്ടം കാഴ്ച വച്ചെങ്കിലും ഗോളുകള്‍ മാത്രം വീണില്ല.
അവസാനം ക്വാര്‍ട്ടറില്‍ ഇന്ത്യ ആധിപത്യം സ്ഥാപിക്കുകയായിരുന്നു തുടക്കത്തിലെ. ചൈനയ്ക്ക് ഒരു അവസരം പോലും നല്‍കാത്ത വിധത്തിലായിരുന്നു പ്രതിരോധം.
Also Read: ധോണിയെപ്പോലെ മികച്ച നായകന്‍; രോഹിതിനെ പ്രശംസിച്ച് ഡാരന്‍ സമി