Latest News

ആദ്യം മിതാലി അടിച്ചിട്ടു, പിന്നെ ബോളര്‍മാര്‍ എറിഞ്ഞിട്ടു; മലേഷ്യയെ 27 റണ്‍സിന് പുറത്താക്കി ഇന്ത്യ

13 ഫോറും ഒരു സിക്‌സുമുള്‍പ്പടെ 97 റണ്‍സെടുത്ത് പുറത്താകാതെ നിന്ന മിതാലിയാണ് ഇന്ത്യയുടെ ബാറ്റിങ് കരുത്തായി മാറിയത്. 142 റണ്‍സിനാണ് ഇന്ത്യന്‍ വിജയം.

കോലാലംപൂര്‍: ഏഷ്യാ കപ്പില്‍ തകര്‍പ്പന്‍ തുടക്കവുമായി ഇന്ത്യന്‍ വനിതാ ടീം. മലേഷ്യയെ വെറും 27 റണ്‍സിന് ഓള്‍ ഔട്ടാക്കിയാണ് ഇന്ത്യ ഉദ്ഘാടന മൽസരം കീഴടക്കിയത്. 142 റണ്‍സിനാണ് ഇന്ത്യന്‍ വിജയം.

സൂപ്പര്‍ താരം മിതാലി രാജ് പുറത്താകാതെ നേടിയ 97 റണ്‍സാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സാണ് ഇന്ത്യ 20 ഓവറുകള്‍ അവസാനിക്കുമ്പോള്‍ എടുത്തത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മലേഷ്യയെ പൂജ വസ്‌ത്രേകാറും അനുജ പാട്ടീലും പൂനം യാദവും ചേര്‍ന്ന് എറിഞ്ഞിടുകയായിരുന്നു.

ടോസ് നേടിയ ഇന്ത്യന്‍ നായിക ഹര്‍മന്‍പ്രീത് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍ സ്‌മൃതി മന്ദാനയെ എട്ട് റണ്‍സിന് പുറത്താക്കി മലേഷ്യ ഇന്ത്യയെ പേടിപ്പിച്ചു. പിന്നാലെ വന്ന പൂജയിലൂടെ ഇന്ത്യ വെടിക്കെട്ട് ബാറ്റിങ് ആരംഭിക്കുകയായിരുന്നു. മൂന്ന് ബൗണ്ടറികളുമായി പൂജ പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ രണ്ടിന് 35 എന്ന നിലയിലായിരുന്നു.

ഇതോടെ ഇന്ത്യന്‍ ഇന്നിങ്സിന്റെ ചുക്കാന്‍ മിതാലിയും ഹര്‍മനും ഏറ്റെടുക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 86 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡില്‍ എഴുതി ചേര്‍ത്തത്. 13 ഫോറും ഒരു സിക്‌സുമുള്‍പ്പടെ 97 റണ്‍സെടുത്ത് പുറത്താകാതെ നിന്ന മിതാലിയാണ് ഇന്ത്യയുടെ ബാറ്റിങ് കരുത്തായി മാറിയത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മലേഷ്യയ്ക്ക് തുടക്കത്തില്‍ തന്നെ പാളി. പവര്‍പ്ലേ അവസാനിക്കും മുമ്പു തന്നെ പകുതി പേരെ അവര്‍ക്ക് നഷ്ടമായി. ഇന്ത്യയ്ക്കായി പൂജ മൂന്നും അനുജയും പൂനവും രണ്ട് വീതവും വിക്കറ്റുകള്‍ വീഴ്ത്തി.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Womens asia cup t20 india bowl out malaysia for 27 win by 142 runs

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express