ഗയാന: കരുത്തരായ ഓസ്ട്രേലിയയെയാണ് ഇന്ത്യ ഇന്നലെ പരാജയപ്പെടുത്തിയത്. ബാറ്റിങ്ങില്‍ ഓപ്പണര്‍ സ്മൃതി മന്ദാനയും നായിക ഹര്‍മന്‍പ്രീതും ബാറ്റു കൊണ്ട് മികച്ചു നിന്നപ്പോള്‍ മറ്റുള്ളവര്‍ക്കാര്‍ക്കും ശോഭിക്കാനായില്ല. പക്ഷെ പന്തു കൊണ്ടും ഫീല്‍ഡിങ്ങിലും ഉണര്‍ന്നു കളിച്ചപ്പോള്‍ ഇന്ത്യ ഓസീസിനെ തറപറ്റിക്കുകയായിരുന്നു.
മികച്ച ഫീല്‍ഡിങ് പ്രകടനം കൊണ്ടും ഇന്നലത്തെ മത്സരം ശ്രദ്ധേയമായി മാറി. ഇന്ത്യയുടെ ഭാഗത്തു നിന്നും ഓസീസിന്റെ ഭാഗത്തു നിന്നും ആവേശകരമായ ക്യാച്ചുകള്‍ കാണികള്‍ക്ക് വിരുന്നായി മാറി. ഓസീസ് താരം ഡെലിസ കിമ്മിന്‍സിന്റെ ക്യാച്ചെടുത്ത രാധാ യാദവാണ് ഇന്ത്യയുടെ താരം.
സ്വന്തം പന്തില്‍ തന്നെയായിരുന്നു രാധയുടെ ക്യാച്ച്. ഡെലിസ ഉയര്‍ത്തി അടിച്ച പന്ത് രാധ പിന്നോട്ടേക്ക് ഓടിയെത്തിയ ശേഷം മുന്നിലേക്ക് ഡൈവ് ചെയ്തായിരുന്നു പിടിയിലൊതുക്കിയത്.
IND v AUS: Radha Yadav holds on to a skier off her own bowling#IndaWVsAusW@WorldT20 pic.twitter.com/EFQhnG6GBl
— Swathi (@Swathinina) November 18, 2018
മാസ്മരിക ക്യാച്ചുമായി ഓസീസ് താരം തായ്ല ലേമിങ്കിയും താരമായി. പതിനാറാം ഓവറില്‍ സ്പിന്നര്‍ ആഷലെ ഗാര്‍ഡ്നറിന്റെ ഒരു ഷോട്ട് പിച്ച് പന്ത് കവറിന് മുകളിലൂടെ ബൗണ്ടറിയിലേയ്ക്ക് പായ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് തായ്ല ലേമിങ്കി ഒറ്റ കൈകൊണ്ട് പിടിച്ചെടുത്തത്.
This was just a little bit special from @TaylaVlaeminck on her T20I debut – an absolute stunner of a catch! #WT20 #WatchThis pic.twitter.com/iFe6oV4Dxe
— ICC (@ICC) November 18, 2018