ഇന്ത്യൻ പ്രീമിയർ ലീഗ് ക്ലെെമാക്‌സിലേക്ക് എത്തുമ്പോൾ ക്രിക്കറ്റ് ആസ്വാദകർക്ക് ആവേശമായി വനിത ടി-20 ചലഞ്ച്. നവംബർ നാല് (നാളെ) മുതൽ ടി-20 മത്സരങ്ങൾ ആരംഭിക്കും. സൂപ്പർനോവാസ്, വെലോസിറ്റി, ട്രെയൽബ്ലേസേഴ്‌സ് എന്നീ മൂന്ന് ടീമുകൾ തമ്മിലാണ് പരസ്‌പരം ഏറ്റുമുട്ടുക. ഇന്ത്യൻ വനിത ക്രിക്കറ്റ് താരങ്ങളിൽ ഏറെ ആരാധകരുള്ള മിതാലി രാജ് വെലോസിറ്റിയെ നയിക്കുന്നു. ട്രെയിൽബ്ലേസേഴ്‌സിനെ നയിക്കുന്നത് സ്‌മൃതി മന്ദാനയാണ്. സൂപ്പർനോവാസിനെ ഹർമൻപ്രീത് കൗർ നയിക്കും.
മത്സരക്രമം
നവംബർ നാല്, ഇന്ത്യൻ സമയം 7.30: സൂപ്പർനോവാസ്-വെലോസിറ്റി
നവംബർ അഞ്ച്, ഇന്ത്യൻ സമയം 3.30: വെലോസിറ്റി-ട്രെയൽബ്ലേസേഴ്‌സ്
നവംബർ ഏഴ്, ഇന്ത്യൻ സമയം 7.30: ട്രെയൽബ്ലേസേഴ്‌സ്-സൂപ്പർനോവാസ്
നവംബർ ഒൻപത്, ഇന്ത്യൻ സമയം 7.30: ഫൈനല്‍
Read Also: പടക്കം പോലെ പടിക്കൽ; റൺവേട്ടയിൽ റെക്കോർഡിട്ട് മലയാളി താരം
ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ്, ബംഗ്ലാദേശ്, ന്യുസിലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ താരങ്ങളും വനിത ടി-ചലഞ്ചിൽ പങ്കാളികളാകും.
മത്സരങ്ങൾ സ്‌റ്റാർ സ്‌പോർട്‌സിൽ തത്സമയം ഉണ്ടാകും. ഹോട്ട്‌സ്‌റ്റാറിലും തത്സമയം കാണാം.
യുഎഇയിലാണ് വനിത ടി-20 ചലഞ്ച് മത്സരങ്ങൾ നടക്കുന്നത്. ടൂർണമെന്റിനുള്ള ഇന്ത്യൻ താരങ്ങൾ നേരത്തെ യുഎഇയിലെത്തിയിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ യുഎഇയിലെത്തിയ ഇന്ത്യൻ താരങ്ങൾ ആറ് ദിവസം ക്വാറന്റെെനിൽ ആയിരുന്നു.
Supernovas: Harmanpreet Kaur (c), Jemimah Rodrigues (vc), Chamari Atapattu, Priya Punia, Anuja Patil, Radha Yadav, Taniya Bhatia (wk), Shashikala Siriwardene, Poonam Yadav, Shakera Selman, Arundhati Reddy, Pooja Vastrakar, Ayushi Soni, Ayabonga Khaka and Muskan Malik.
Velocity: Mithali Raj (c), Veda Krishnamurthy (vc), Shafali Verma, Sushma Verma (wk), Ekta Bisht, Mansi Joshi, Shikha Pandey, Devika Vaidya, Sushree Dibyadarshini, Manali Dakshini, Leigh Kasperek, Danielle Wyatt, Sune Luus, Jahanara Alam and M Anagha.
Trailblazers: Smriti Mandhana (c), Deepti Sharma (vc), Punam Raut, Richa Ghosh, D Hemalatha, Nuzhat Parween (wk), Rajeshwari Gayakwad, Harleen Deol, Jhulan Goswami, Simaran Dil Bahadur, Salma Khatun, Sophie Ecclestone, Natthakan Chantham, Deandra Dottin and Kashvee Gautam.