Women’s T20 Challenge: വനിത ടി-20 ചലഞ്ചിലെ ആദ്യ മത്സരത്തിൽ മിതാലി രാജ് നയിക്കുന്ന വെലോസിറ്റിക്ക് ജയം. ഹർമൻപ്രീത് കൗർ നയിക്കുന്ന സൂപ്പർനോവാസിനെ അഞ്ച് വിക്കറ്റുകൾക്കാണ് മിതാലി രാജും സംഘവും കീഴടക്കിയത്.

ആദ്യം ബാറ്റ് ചെയ്‌ത സൂപ്പർനോവാസ് 126 റൺസാണ് നേടിയത്. അവസാന ഓവറിൽ ഒരു പന്ത് ബാക്കി നിർത്തി വെറും അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തിൽ വെലോസിറ്റി ഈ സ്‌കോർ മറികടന്നു. അവസാന ഓവറിൽ ഒൻപത് റൺസ് ആയിരുന്നു വെലോസിറ്റിക്ക് ജയിക്കാൻ വേണ്ടിയിരുന്നത്.

വെലോസിറ്റിക്ക് വേണ്ടി സുൻ ലസ് വെറും 21 പന്തിൽ 37 റൺസ് നേടി പുറത്താകാതെ നിന്നു. ഒരു സിക്സും നാല് ഫോറും അടങ്ങിയതാണ് ലസിന്റെ ഇന്നിങ്‌സ്. സുഷ്‌മ വെർമ 33 പന്തിൽ 34 റൺസും വേദ കൃഷ്ണമൂർത്തി 28 പന്തിൽ 29 റൺസും നേടി. മിതാലി രാജിന് 19 പന്തിൽ ഏഴ് റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. സൂപ്പർനോവയ്ക്ക് വേണ്ടി അയബോഗ ഖക്ക രണ്ട് വിക്കറ്റുകൾ നേടി.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സൂപ്പർനോവ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 126 റൺസ് നേടിയത്. സൂപ്പർനോവയ്‌ക്ക് വേണ്ടി അട്ടപ്പട്ടു 39 പന്തിൽ 44 റൺസും ഹർമൻപ്രീത് 27 പന്തിൽ 31 റൺസും നേടി.

വെലോസിറ്റിക്ക് വേണ്ടി ഏക്ത ബിഷ് മൂന്നും ജഹനാര അലാം, കാസ്പെറക് എന്നിവർ രണ്ട് വീതം വിക്കറ്റുകളും നേടി.

വനിത ടി-20 ചലഞ്ചിലെ മറ്റ് മത്സരങ്ങൾ

നവംബർ അഞ്ച്, ഇന്ത്യൻ സമയം 3.30: വെലോസിറ്റി-ട്രെയൽബ്ലേസേഴ്‌സ്

നവംബർ ഏഴ്, ഇന്ത്യൻ സമയം 7.30: ട്രെയൽബ്ലേസേഴ്‌സ്-സൂപ്പർനോവാസ്

നവംബർ ഒൻപത്, ഇന്ത്യൻ സമയം 7.30: ഫൈനല്‍

മത്സരങ്ങൾ സ്‌റ്റാർ സ്‌പോർട്‌സിൽ തത്സമയം ഉണ്ടാകും. ഹോട്ട്‌സ്‌റ്റാറിലും തത്സമയം കാണാം.

മൂന്ന് ടീമുകൾ

സൂപ്പർനോവാസ്, വെലോസിറ്റി, ട്രെയൽബ്ലേസേഴ്‌സ് എന്നീ മൂന്ന് ടീമുകൾ തമ്മിലാണ് പരസ്‌പരം ഏറ്റുമുട്ടുക. ഇന്ത്യൻ വനിത ക്രിക്കറ്റ് താരങ്ങളിൽ ഏറെ ആരാധകരുള്ള മിതാലി രാജ് വെലോസിറ്റിയെ നയിക്കുന്നു. ട്രെയിൽബ്ലേസേഴ്‌സിനെ നയിക്കുന്നത് സ്‌മൃതി മന്ദാനയാണ്. സൂപ്പർനോവാസിനെ ഹർമൻപ്രീത് കൗർ നയിക്കും.

Women's T20 Challenge: Harmanpreet Kaur, Smriti Mandhana and Mithali Raj to lead sides in UAE

ഓസീസ് താരങ്ങൾ പങ്കെടുക്കുന്നില്ല

ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ്, ബംഗ്ലാദേശ്, ന്യുസിലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ താരങ്ങളും വനിത ടി-ചലഞ്ചിൽ പങ്കാളികളാകും. ബിഗ് ബാഷ് ക്രിക്കറ്റ് ലീഗ് നടക്കുന്നതിനാലാണ് ഓസീസ് താരങ്ങൾക്ക് ഇത്തവണ വനിത ടി-20 ചലഞ്ചിൽ പങ്കെടുക്കാൻ സാധിക്കാത്തത്.

എന്താണ് വനിത ടി-20 ചലഞ്ച്

2018 മുതലാണ് ബിസിസിഐ വനിത ടി-20 ചലഞ്ച് സംഘടിപ്പിക്കാൻ തുടങ്ങിയത്. ഇന്ത്യൻ പ്രീമിയർ ലീഗിനൊപ്പമാണ് വനിത ടി-20 ലീഗും നടക്കുക.

ഇത്തവണ യുഎഇയിലാണ് വനിത ടി-20 ചലഞ്ച് മത്സരങ്ങൾ നടക്കുന്നത്. ടൂർണമെന്റിനുള്ള ഇന്ത്യൻ താരങ്ങൾ നേരത്തെ യുഎഇയിലെത്തിയിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ യുഎഇയിലെത്തിയ ഇന്ത്യൻ താരങ്ങൾ ആറ് ദിവസം ക്വാറന്റെെനിൽ ആയിരുന്നു.

മൂന്നാം സീസണാണ് ഇപ്പോൾ യുഎഇയിൽ നടക്കുന്നത്. നേരത്തെ രണ്ട് തവണയും സൂപ്പർനോവാസാണ് കിരീടം ചൂടിയത്.

ടീം താരങ്ങൾ

Supernovas: Harmanpreet Kaur (c), Jemimah Rodrigues (vc), Chamari Atapattu, Priya Punia, Anuja Patil, Radha Yadav, Taniya Bhatia (wk), Shashikala Siriwardene, Poonam Yadav, Shakera Selman, Arundhati Reddy, Pooja Vastrakar, Ayushi Soni, Ayabonga Khaka and Muskan Malik.

Velocity: Mithali Raj (c), Veda Krishnamurthy (vc), Shafali Verma, Sushma Verma (wk), Ekta Bisht, Mansi Joshi, Shikha Pandey, Devika Vaidya, Sushree Dibyadarshini, Manali Dakshini, Leigh Kasperek, Danielle Wyatt, Sune Luus, Jahanara Alam and M Anagha.

Trailblazers: Smriti Mandhana (c), Deepti Sharma (vc), Punam Raut, Richa Ghosh, D Hemalatha, Nuzhat Parween (wk), Rajeshwari Gayakwad, Harleen Deol, Jhulan Goswami, Simaran Dil Bahadur, Salma Khatun, Sophie Ecclestone, Natthakan Chantham, Deandra Dottin and Kashvee Gautam.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook