Latest News

ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയയ്ക്ക് കൂറ്റന്‍ സ്‌കോര്‍; ഇംഗ്ലണ്ടിന് പാളിയ തുടക്കം

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ഒരു റണ്‍സെടുക്കുമ്പോഴേക്കും ഓപ്പണറെ നഷ്ടമായി.

Women Cricket, വനിതാ ക്രിക്കറ്റ്,Women Ashes,വനിതാ ആഷസ്, Ellyse Perry,എല്ലിസ് പെരി, ENG vs AUS, Ellys Perry Century,എല്ലിസ് പെരി സെഞ്ചുറി, ie malayalam,

ലണ്ടന്‍: ആഷസ് ടെസ്റ്റില്‍ തന്റെ രണ്ടാം ടെസ്റ്റ് സെഞ്ചുറി നേടി 24 മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ പന്തു കൊണ്ടും തിളങ്ങി എല്ലിസ് പെരി. ഓസ്‌ട്രേലിയയുടെ കൂറ്റന്‍ സ്‌കോറിന് മറുപടി പറയാനിറങ്ങിയ ഇംഗ്ലണ്ടിന്റെ ഓപ്പണര്‍ ടമ്മി ബോമോണ്ടിനെ പുറത്താക്കിയാണ് എല്ലിസ് തിളങ്ങിയത്.

എല്ലിസിന്റെ സെഞ്ചുറിയുടെ കരുത്തില്‍ ഒന്നാം ഇന്നിങ്‌സ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 420 റണ്‍സുമായി ഓസ്‌ട്രേലിയ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ഒരു റണ്‍സെടുക്കുമ്പോഴേക്കും ഓപ്പണറെ നഷ്ടമായി.

നേരത്തെ എല്ലിസിന്റെ സെഞ്ചുറിയ്ക്ക് പുറമെ നാല് താരങ്ങള്‍ അര്‍ധ സെഞ്ചുറിയും നേടിയതോടെയാണ് ഓസീസ് സ്‌കോര്‍ 420 ലെത്തിയത്. ഇന്ന് ബാറ്റിങ് ആരംഭിച്ച ബെത്ത് മൂണി അര്‍ധ സെഞ്ചുറി നേടി. 90 പന്തുകളില്‍ നിന്നും 51 റണ്‍സുമായാണ് ബെത്ത് മടങ്ങിയത്. പിന്നീട് വന്നവരില്‍ സോഫി മോളിനെക്‌സ് 46 പന്തില്‍ 21 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

നേരത്തെ, ഓപ്പണര്‍ അലിസ ഹീലി 58 റണ്‍സും ക്യാപ്റ്റന്‍ മഗ് ലാന്നിങ് 57 റണ്‍സും നേടിയിരുന്നു. പിന്നാലെയാണ് എല്ലിസും റെയ്ച്ചലും ചേര്‍ന്നുള്ള സെഞ്ചുറി കൂട്ടുകെട്ട് പിറക്കുന്നത്. എല്ലിസ് 281 പന്തുകളില്‍ നിന്നും 116 റണ്‍സും റെയ്ച്ചല്‍ 246 പന്തുകളില്‍ നിന്നും 87 റണ്‍സും കൂട്ടിച്ചേര്‍ത്തു.

ഇംഗ്ലണ്ടിനായി കാതറിന്‍ ബ്രന്റും സ്‌കോഫിയും ലോറ മാര്‍ഷും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നതാലി സീവര്‍, ക്രിസ്റ്റ് ഗോര്‍ഡന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Women ashes test australia declar on 420 england losses first wicket279411

Next Story
അശ്വിന്‍, നിങ്ങള്‍ക്ക് എന്തുമാകാമെന്നാണോ? വിചിത്ര ബോളിങ് ആക്ഷനെതിരെ ആരാധകര്‍R Aswin,ആർ അശ്വിന്‍, Aswin Bowling Action,അശ്വിന്‍ ബോളിങ് ആക്ഷന്‍, Aswin TNPL, TNPL, ie malayalam,ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com