തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികമേള ഇന്ന് അവസാനിക്കും. രണ്ടു മീറ്റ് റെക്കോർഡുകളാണ് കൗമാര കായിക വേദിയില്‍ ഇന്നലെ പിറന്നത്. സ്കൂള്‍ കായിക മേള അവസാന ദിനത്തിലേക്ക് കടക്കുമ്പോള്‍ 69 ഇനങ്ങളില്‍ നിന്നായി 169 പോയിന്‍റുമായി എറണാകുളം വ്യക്തമായ മേല്‍ക്കൈ നേടിയിരിക്കുകയാണ്.

രണ്ടാംസ്ഥാനത്തുള്ള പാലക്കാടിന് 130 പോയിന്റാണുള്ളത്. 77 പോയിന്‍റോടെ കോഴിക്കോട് മൂന്നാംസ്ഥാനത്തു തുടരുന്നു. സ്കൂളുകളിൽ കോതമംഗലത്തുകാരുടെ പോരാട്ടം തുടരുകയാണ്. 192 പോയിന്‍റുമായി കുതിപ്പ് തുടരുന്ന എറണാകുളത്തിന്‍റെ മെഡല്‍ പട്ടികയില്‍ ഇതുവരെ 22 സ്വർണവും 21 വെള്ളിയും 14 വെങ്കലവും ഉണ്ട്. 15 സ്വർണവും 11 വെള്ളിയും 12 വെങ്കലവും ഉൾപ്പെടെ 130 പോയിന്റുമായി കഴിഞ്ഞ വർഷത്തെ രണ്ടാം സ്ഥാനക്കാരായ പാലക്കാട് തൊട്ടുപിന്നിലുണ്ട്.

കോഴിക്കോട് (ആറു സ്വർണവും 10 വെള്ളിയും എട്ടു വെങ്കലവും ഉൾപ്പെടെ 77), തിരുവനന്തപുരം (എട്ടു സ്വർണവും നാലു വെള്ളിയും 10 വെങ്കലവും ഉൾപ്പെടെ 67), തൃശൂർ (അഞ്ചു സ്വർണവും എട്ടു വെള്ളിയും നാലു വെങ്കലവും ഉൾപ്പെടെ 54) ജില്ലകളാണ് മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിൽ. കോട്ടയം (മൂന്നു സ്വർണം, മൂന്നു വെള്ളി, രണ്ടു വെങ്കലം ഉൾപ്പെടെ 36).

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook