ലണ്ടന്‍: വിസ്ഡന്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ താരങ്ങളായ വിരാട് കോഹ്ലിയും സ്മൃതി മന്ദാനയുമാണ് പോയ വര്‍ഷത്തെ മികച്ച താരങ്ങളായി തിരഞ്ഞെടുക്കപ്പെടുന്നത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി തുടര്‍ച്ചയായ മൂന്നാം വട്ടമാണ് ഈ നേട്ടം സ്വന്തമാക്കുന്നത്. അതേസമയം മന്ദാനയുടെ ആദ്യ പുരസ്‌കാരമാണിത്.

അഫ്ഗാനിസ്ഥാന്റെ മാന്ത്രിക സ്പിന്നര്‍ റാഷിദ് ഖാനാണ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ലീഡിങ് ടി20 ക്രിക്കറ്റര്‍. പോയ വര്‍ഷത്തെ മികച്ച അഞ്ചാ താരങ്ങളുടെ പട്ടികയിലും വാരാട് കോഹ്ലി ഇടം പിടിച്ചിട്ടുണ്ട്. ടമ്മി ്ബ്യൂമോണ്ട്, സാം കറന്‍, റോറി ബേണ്‍സ്, ജോസ് ബട്ടലര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. ഇതാദ്യമായാണ് അഞ്ച് താരങ്ങളുടെ പട്ടികയില്‍ വിരാട് ഇടം പിടിക്കുന്നത്.

ക്രിക്കറ്റിലെ സുപ്രധാന പുരസ്‌കാരങ്ങളിലൊന്നാണ് വിസ്ഡന്‍ പുര്‌സകാരങ്ങള്‍. 1889 മുതലാണ് വിസ്ഡന്‍ അവാര്‍ഡുകള്‍ നല്‍കി തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം മൂന്ന് ഫോര്‍മാറ്റിലുമായി നേടിയ 2735 റണ്‍സാണ് വിരാടിന് മൂന്നാം വട്ടവും പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

ഏകദിനത്തിലേയും ടി20 യിലേയും മികച്ച പ്രകടനവും അതോടൊപ്പം ഇംഗ്ലണ്ടിലെ വിമണ്‍സ് സൂപ്പര്‍ ലീഗിലെ പ്രകടനവും മന്ദാനയ്ക്ക് അനുകൂലമായി മാറി. കഴിഞ്ഞ വര്‍ഷം ഇതിഹാസ താരം മിതാലി രാജായിരുന്നു വനിതാ താരത്തിനുള്ള പുരസ്‌കാരം നേടിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ