ലണ്ടൻ അട്ടിമറികൾ കൊണ്ട് സംഭവബഹുലമാവുകയാണ് വിംബിൾഡണിന്റെ ആദ്യ ദിനം തന്നെ. ലോക രണ്ടാം നമ്പറും ഈ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജേതാവുമായ നവോമി ഒസാക്ക മുതൽ സെറീന വില്യംസ് വരെ ആദ്യ റൗണ്ടിൽ തോൽവിയുടെ കയ്പ് അറിഞ്ഞു. ടൂര്‍ണമെന്റിലെ ആറാം സീഡ് അലക്‌സാണ്ടര്‍ സ്വരേവും ഏഴാം സീഡ് സ്‌റ്റെഫാനോസ് സിറ്റ്‌സിപാസും ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി.

ഉസ്‌ബെക്കിസ്ഥാന്റെ യുലിയ പുടിന്‍സേവയാണ് ജപ്പാന്‍റെ ഒസാക്കയെ അട്ടിമറിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഉസ്‌ബെക്ക് താരത്തിന്റെ വിജയം. സ്‌കോര്‍ 7-6 6-2. സെറീന വില്യംസണിനെ 2018ൽ തോൽപ്പിച്ച് യുഎസ് ഓപ്പണും 2019ൽ ഓസ്ട്രേലിയൻ ഓപ്പണും സ്വന്തമാക്കിയ ഒസാക്ക, പുടിന്‍സേവയോട് അനായാസം കീഴടങ്ങി.

പതിനഞ്ചുകാരി കോറി ഗൗഫാണ് സെറീന വില്യംസണിനെ അട്ടിമറിച്ചത്. ലോക 313-ാം നമ്പർ കോറി സെറീനയെ പരാജയപ്പെടുത്തിയത് നേരിട്ടുള്ള സെറ്റുകൾക്കാണ്. സ്കോർ 6-4, 6-4. മത്സരം ആരംഭിക്കുന്നതിന് മുമ്പ് വരെ എല്ലാ സാഹചര്യങ്ങളും വീനസിന് അനുകൂലമായിരുന്നു. എന്നാൽ തന്നെക്കാൾ 24 വയസ് കൂടുതലുളള, 269 റാങ്ക് മുന്നിലുള്ള തന്റെ ഇതിഹാസ താരത്തെ നേരിടുമ്പോൾ കോറി ഇത്തരത്തിലൊരു ജയം സ്വന്തമാക്കുമെന്ന് അവൾ പോലും കരുതിയിട്ടുണ്ടാവില്ല.

ഇറ്റാലിയന്‍ താരം തോമസ് ഫാബിയാനോയോട് രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്കായിരുന്നു ഗ്രീക്ക് താരം സിറ്റ്‌സിപാസിന്‍റെ പരാജയം. സ്‌കോര്‍ 6-4, 3-6, 6-4, 6-7, 6-3. ഇന്ത്യൻ താരം പ്രജ്നേഷ് ഗുണേശ്വരനും ആദ്യ റൗണ്ടിൽ തന്നെ പരാജയപ്പെട്ട് പുറത്തായി. കാനഡയുടെ മിലോസ് റാവോണിച്ചിനോട് നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു പ്രജ്നേഷിന്റെ തോൽവി. സ്‌കോര്‍ 6-7, 4-6, 2-6.

2018 ലും 2016 ലും വിംബിള്‍ഡണിന്റെ നാലാം റൗണ്ടില്‍ വരെ എത്തിയ ചെക്ക് റിപ്പബ്ലിക്കിന്റെ ജിറി വെസ്‌ലിയാണ് സ്വരേവിനെ തോല്‍പ്പിച്ചത്. ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്കായിരുന്നു വെസ്‌ലിയുടെ ജയം. സ്‌കോര്‍ 4-6, 6-3, 6-2, 7-5.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook