അഞ്ച് മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ ഫെഡറര്‍ വീണു; വിംബിള്‍ഡണ്‍ ദ്യോക്കോവിച്ചിന്

വിംബിള്‍ഡണിന്റെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഫൈനല്‍

ലണ്ടന്‍: വിംബിള്‍ഡണിന്റെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഫൈനലില്‍ ഇതിഹാസ താരം റോജര്‍ ഫെഡററിനെ പരാജയപ്പെടുത്തി നവാക് ദ്യോക്കോവിച്ച്. നാല് മണിക്കൂറും 57 മിനുറ്റും നീണ്ടു നിന്ന ഫൈനലിലിനൊടുവില്‍ അഞ്ചാം കിരീടമാണ് ദ്യോക്കോവിച്ച് ഉയര്‍ത്തിയത്. സ്‌കോര്‍ 7-6, 1-6, 7-6, 4-6, 13-12.

റോജര്‍ ഫെഡററെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ മറികടന്നാണ് ലോക ഒന്നാം നമ്പര്‍ താരം കിരീടം നേടിയത്. ഫെഡററുടെ രണ്ട് മാച്ച് പോയിന്റുകള്‍ തകര്‍ത്തായിരുന്നു ദ്യോക്കോവിച്ചിന്റെ നേട്ടം.

ഇരുവരും ഇന്ന് പുറത്തെടുത്തത് തങ്ങളുടെ ഏറ്റവും മികച്ച പ്രകടനമായിരുന്നു. അതുകൊണ്ട് തന്നെ ലോകം സാക്ഷ്യം വഹിച്ചത് ക്ലാസിക് പോരാട്ടങ്ങളിലൊന്നിനായിരുന്നു. ആദ്യ സെറ്റ് ദ്യോക്കോ സ്വന്തമാക്കിയത് ടൈ ബ്രേക്കറിലൂടെയായിരുന്നു. രണ്ടാം സെറ്റില്‍ ദ്യോക്കോയെ കാഴ്ച്ചക്കാരനാക്കി ഫെഡറര്‍ തിരികെ വന്നു. മൂന്നാം സെറ്റില്‍ വീണ്ടും ടൈബ്രേക്കര്‍, വീണ്ടും ദ്യോക്കോ. നാലാം സെറ്റില്‍ ഫെഡററുടെ തിരിച്ചു വരവ്.

പക്ഷെ നാലാം സെറ്റില്‍ രണ്ട് മാച്ച് പോയന്റിനുള്ള അവസരമുണ്ടായിട്ടും ഫെഡറര്‍ക്ക് മുതലെടുക്കാനായില്ല. ഇതോടെ ഫെഡറര്‍ക്ക് നഷ്ടമായത് 21-ാം ഗ്രാന്റ് സ്ലാം കിരീടമാണ്. ഇത് മൂന്നാം തവണയാണ് വിംബിള്‍ഡണില്‍ ഇരുവരും നേര്‍ക്കുനേര്‍ വരുന്നത്. മൂന്ന് തവണയും ജയം ദ്യോക്കോയ്ക്ക് ഒപ്പമായിരുന്നു. ഇന്നത്തോടെ ദ്യോക്കോവിച്ചിന്റെ ഗ്രാന്റ് സ്ലാം കിരീടങ്ങളുടെ എണ്ണം 16 ആയി.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Wimbledon 2019 novak djokovic lifts fifth title after beating roger federer in longest ever final

Next Story
വിശ്വകിരീടം ഇല്ലെങ്കിലും വിജയി വില്യംസൺ തന്നെ; ‘മാൻ ഓഫ് ദ സീരിസ്’kane williamson, കെയ്ൻ വില്യംസൺ, man of the series, മാൻ ഓഫ് ദ സീരിസ്, Cricket World Cup, ക്രിക്കറ്റ് ലോകകപ്പ്, New Zealand, ന്യൂസിലന്റ്, England, ഇംഗ്ലണ്ട്, final ഫൈനല്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com