വിംബിള്‍ഡണ്‍ ടെന്നീസില്‍ പ്രമുഖ താരങ്ങള്‍ക്ക് ജയം. പുരുഷ സിംഗിള്‍സില്‍ രണ്ടാം സീഡ് നൊവാക് ജ്യോകോവിച്ചും മൂന്നാം സീഡ് റോജര്‍ ഫെഡററും രണ്ടാം റൗണ്ടില്‍ കടന്നു. വനിതകളില്‍ ലോക ഒന്നാം നമ്പര്‍ ആഞ്ചലിക് കെര്‍ബറും ജയിച്ചു.

എ​തി​രാ​ളി​ക​ൾ മ​ത്സ​രം പൂ​ർ​ത്തി​യാ​വു​ന്ന​തി​നു മു​ന്നെ പി​ൻ​വാ​ങ്ങി​യ​തി​നാ​ൽ അ​നാ​യാ​സ​മാ​യാ​ണ് ജ്യോകോവിച്ചും ഫെഡററും ര​ണ്ടാം റൗ​ണ്ടി​ലേ​ക്ക് ക​ട​ന്ന​ത്. യു​ക്രൈ​ന്‍റെ അ​ല​ക്സാ​ണ്ട​ർ ദോ​ൽ​ഗോ​പൊ​ലോ​വി​നെ​യാ​ണ് മൂ​ന്നാം സീ​ഡ് ഫെ​ഡ​റ​ർ മ​റി​ക​ട​ന്ന​ത്. മ​ത്സ​രം 6-3, 3-0 എ​ന്ന നി​ല​യി​ൽ എ​ത്തി​യ​പ്പോ​ൾ കാ​ലി​ന് പ​രി​ക്കേ​റ്റ് യു​ക്രൈ​ൻ താ​രം പി​ൻ​വാ​ങ്ങി.

ഫെ​ഡ​റ​റു​ടെ വിം​ബി​ൾ​ഡ​ണി​ലെ 85-ാം വി​ജ​യ​മാ​ണി​ത്. ഓ​പ്പ​ൺ കാലഘട്ടത്തിലെ റെക്കോർഡ് ഇ​തോ​ടെ ഫെ​ഡ​റ​ർ മ​റി​ക​ട​ന്നു. ജി​മ്മി കോ​ർ​ണ​റു​ടെ 84 മ​ത്സ​ര​വി​ജ​യ​മെ​ന്ന റെക്കോർ​ഡാ​ണ് 35 കാ​ര​നാ​യ ഫെ​ഡ​റ​ർ​ക്കു​മു​ന്നി​ൽ വ​ഴി​മാ​റി​യ​ത്. ബോ​റി​സ് ബെ​ക്ക​റും (71) പീ​റ്റ് സാം​പ്രാ​സു​മാ​ണ് (63) ഇ​വ​ർ​ക്ക് പി​ന്നി​ലു​ള്ള​ത്.

മാ​ർ​ട്ടി​ൻ ക്ലി​സാ​നെ​യാ​ണ് ജ്യോകോ​വി​ച്ച് മ​റി​ക​ട​ന്ന​ത്. മ​ത്സ​രം 40 മി​നി​റ്റ് മാ​ത്ര​മാ​ണ് ന​ട​ന്ന​ത്. 6-2, 2-0 എ​ന്ന സ്കോ​റി​ൽ മാ​ർ​ട്ടി​ൻ കാ​ൽ​ക്കു​ഴ​യ്ക്ക് പ​രി​ക്കേ​റ്റ് പി​ൻ​മാ​റി.

വനിതകളില്‍ ലോക ഒന്നാം നമ്പര്‍ ആഞ്ചിലിക് കെര്‍ബര്‍ അമേരിക്കയുടെ ഐറിന്‍ ഫാല്‍ക്കോണിയെയാണ് തകര്‍ത്തത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു കെര്‍ബറിന്റെ ജയം. സ്കോര്‍ 6-4, 6-4. റഷ്യയുടെ എവ്ജീനിയ റോഡിനയെ തോല്‍പ്പിച്ച് മൂന്നാം സീഡ് കരോലിന പ്ലിസ്കോവയും മുന്നേറി. ഹംഗേറിയയുടെ ടിമിയ ബബോസിനെതിരെ കരോലിന്‍ വോസ്‍നിയാക്കിയും ജയം കണ്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ