scorecardresearch

സെന്രർകോർട്ടിൽ ഒരിക്കൽക്കൂടി വിജയക്കൊടി നാട്ടാൻ ഫെഡറർ, വെല്ലുവിളിക്കാൻ ചിലിച്ച്

ഏട്ടാം വിംമ്പിൾഡൺ കിരീടമാണ് സ്വിസ് താരം റോജർ ഫെഡറർ ലക്ഷ്യമിടുന്നത്

ഏട്ടാം വിംമ്പിൾഡൺ കിരീടമാണ് സ്വിസ് താരം റോജർ ഫെഡറർ ലക്ഷ്യമിടുന്നത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Roger Federer, Wimbledon 2017 final, Tomas Berdych, Tennis, Indian Express, mens singles final, Sports, Tennis News, വിംബിൾഡൻ, റോജർ ഫെഡറർ, ഗ്രാന്റ്സ്ലാം കിരീടം,

Tennis - Wimbledon - London, Britain - July 14, 2017 Switzerland’s Roger Federer celebrates winning the semi final match against Czech Republic’s Tomas Berdych REUTERS/Matthew Childs

വിംമ്പിൾഡണിന്റെ കലാശപോരാട്ടത്തിൽ ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ ക്രോയേഷ്യയുടെ മാരിൻ ചിലിച്ചിനെ നേരിടും. ടെന്നീസിലെ ഓസ്കാർ എന്നറിയപ്പെടുന്ന വിംമ്പിൾഡൺ ഏതൊരു ടെന്നീസ് താരത്തിന്റെയും സ്വപ്നമാണ്. ഏട്ടാം വിംമ്പിൾഡൺ കിരീടമാണ് സ്വിസ് താരം റോജർ ഫെഡറർ ലക്ഷ്യമിടുന്നത്.

Advertisment

ചെക്ക്റിപ്പബ്ലിക്കിന്റെ തോമസ് ബേർഡിച്ചിനെ പരാജയപ്പെടുത്തിയാണ് ഫെഡറർ കലാശക്കളിക്ക് യോഗ്യത നേടിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ഫെഡററുടെ വിജയം. അമേരിക്കയുടെ സാം ക്വറിയോട് പൊരുതി ജയിച്ചാണ് മാരിൻ ചിലിച്ച് ​ഫൈനലിൽ കടന്നത്.

ആറുമാസത്തെ പരിക്കിൽ നിന്ന് മുക്തനായി ജനുവരിയിൽ തിരിച്ചെത്തിയ ഫെഡറർ ഓസ്ട്രേലിയൻ ഓപ്പൺ സ്വന്തമാക്കിയിരുന്നു. വിംമ്പിൾഡണ്ണിൽ ശ്രദ്ധേകേന്ദ്രീകരിക്കുന്നതിനായി റോജർ ഫെഡറർ ഫ്രഞ്ച് ഓപ്പണിൽ നിന്ന് പിന്മാറിയിരുന്നു. വിംമ്പിൾഡണിൽ ഫെഡററുടെ പതിനൊന്നാം ഫൈനലാണ് ഇത്.

Roger Federer Tennis

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: