scorecardresearch

ലോകകപ്പോടെ ധോണി വിരമിക്കുമോ? ഉത്തരം നല്‍കി മുഖ്യ സെലക്ടര്‍

''ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട താരമാകും ധോണി''

''ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട താരമാകും ധോണി''

author-image
Sports Desk
New Update
MS Dhoni, ധോണി,Dhoni, Dhoni Punishment,ധോണി ശിക്ഷ, Dhoni Kumble,ധോണി കുംബ്ലെെ, team india,ടിം ഇന്ത്യ, ie malayalam,

മുംബൈ: ലോകകപ്പ് ടീമില്‍ മുന്‍ നായകന്‍ എംഎസ് ധോണിയുടെ സാന്നിധ്യം എത്രമാത്രം പ്രധാനപ്പെട്ടതായിരിക്കുമെന്ന് വളരെ വ്യക്തമാണ്. കോച്ച് മുതല്‍ നായകനും താരങ്ങളും വരെ ധോണി ടീമിലുണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരുമാണ്. അതേസമയം, 2019 ലോകകപ്പോടെ ധോണി വിരമിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

Advertisment

എന്നാല്‍ വിരമിക്കല്‍ സംബന്ധിച്ച് ഒന്നും ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദ് പറയുന്നത്.

''ഞങ്ങളതിനെ കുറിച്ച് ഇതുവരേയും ചര്‍ച്ച ചെയ്തിട്ടില്ല. ലോകകപ്പ് പോലൊരു വലിയ ടൂര്‍ണമെന്റിനു മുമ്പ് ശ്രദ്ധ മാറ്റാന്‍ ആഗ്രഹിക്കുന്നില്ല. ലോകകപ്പിന് തയ്യാറാകാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്'' അദ്ദേഹം പറഞ്ഞു.

ഓരോ മത്സരം കഴിയും തോറും ധോണിയുടെ ബാറ്റിങ് കൂടുതല്‍ നന്നാവുമെന്നും ഐപിഎല്ലും താരത്തിന് ഗുണകരമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. ലോകകപ്പ് ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരവും ധോണിയായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Advertisment

''ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട താരമാകും ധോണി. വിക്കറ്റ് കീപ്പിങ് ആയാലും വിരാടിന്റെ ഉപദേശകനായാലും അതല്ല യുവതാരങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നത് ആയാലും'' അദ്ദേഹം പറഞ്ഞു.

Indian Cricket Team Retirement Ms Dhoni

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: