ലണ്ടൻ: ക്ലബ് സീസൺ അവസാനിച്ചതോടെ താരകൈമാറ്റ വിപണി സജീവമായിരിക്കുകായണ്. പല പ്രമുഖ താരങ്ങളെല്ലാം തങ്ങളുടെ ക്ലബ് വിട്ട് മറ്റ് ക്ലബുകളിലേക്ക് ചേക്കേറാനുള്ള തിരക്കിലാണ്. എന്നാൽ താരകൈമാറ്റ വാർത്തകളിൽ ഇന്ന് എല്ലാവരെയും ഞെട്ടിച്ചത് ചെൽസി താരമായ എഡിൻ ഹസാഡിന്റെ വാക്കുകളാണ്. ചെൽസിക്ക് പ്രിമിയർ ലീഗ് കിരീടം സമ്മാനിച്ച ഹസാഡിന് റയൽ മാഡ്രിഡിലേക്ക് ചേക്കറണമെന്ന വെളിപ്പെടുത്തലാണ് ഏവരെയും ഞെട്ടിച്ചത്. തന്നെ സ്വന്തമാക്കാൻ റയലിന് താത്പര്യം ഉണ്ടെങ്കിൽ താൻ സ്പെയിനിലേക്ക് എത്താൻ തയ്യാറാണെന്നും ഹസാഡ് വെളിപ്പെടുത്തി.

പ്രമിയർ ലീഗിൽ ബെൽജിയൻ താരമായ എഡിൻ ഹാസാഡിന്റെ ചിറകിലേറിയാണ് ചെൽസി ഈത്തവണ കിരീടം ഉയർത്തിയത്. പോയവർഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം ചെൽസി അധികൃതർ ഹസാഡിനാണ് സമ്മാനിച്ചത്. റയലിലേക്ക് ഹസാഡ് പോവുകയാണെങ്കിൽ ട്രാൻഫർ റെക്കോഡുകളെ ഭേതിക്കുന്ന തുകയ്ക്കായിരിക്കും. 100 മില്യൺ യൂറോയ്ക്ക് മുകളിലാണ് ഹസാഡിനായി റയൽ മുടക്കേണ്ടി വരിക. സൂപ്പർ താരങ്ങളുടെ ബാഹുല്യമുള്ള റയൽ ഹസാഡിനെ സ്വന്തമാക്കുമോ എന്ന് കാത്തിരുന്ന് കാണണം.

ഇരുവിങ്ങുകളിലുമായി ആക്രമിച്ചു കളിക്കുന്ന ഹസാഡ് ഗോളടിക്കാനും മിടുക്കനാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ