ഗ്യാലറിയില്‍ ഇരുന്ന് കൈയടിച്ച് ഭാര്യ ദീപിക; അതാനു കീഴടക്കിയത് ഒളിംപിക് ചാമ്പ്യനെ

മിരാബായി ചാനുവിന്റെ വെള്ളി മെഡല്‍ നേട്ടത്തിന് ശേഷം ഇന്ത്യക്ക് ലഭിച്ച മികച്ച നിമിഷമായിരുന്നു അതാനുവിന്റെ ജയം

Photo: Instagram/ theatanudas

Tokyo Olympics 2020: ദക്ഷിണ കൊറിയയുടെ ഒളിംപിക് ചാമ്പ്യന്‍ ഓ ജിൻ ഹെയ്ക്കിനെ കടുത്ത പോരാട്ടത്തിലൂടെ കീഴടക്കിയതിന് ശേഷം അതാനു ദാസ് തന്റെ കൈവിരളുകളിലെ മോതിരം കാണിച്ചു. ഒന്ന് കല്യാണ മോതിരവും മറ്റൊന്ന് ഒളിംപിക് വളയങ്ങളുള്ളതുമായിരുന്നു.

ഓ ജിൻ ഹെയ്ക്കിനെ പരാജയപ്പെടുത്തിയ മത്സരത്തിനെ വിവരിക്കാന്‍ ഇതിലും നല്ലൊരു മാര്‍ഗം ഇല്ലായിരുന്നു. അതാനുവും ഓ ജിന്നും മത്സരിച്ചപ്പോള്‍ ഗ്യാലറിയിലും ചെറിയൊരു പോരാട്ടം നടന്നു. ജിന്നിനായി കൊറിയന്‍ ടീം ആര്‍പ്പു വിളിച്ചപ്പോള്‍ അതാനുവിന് വേണ്ട് കൈയടിച്ചത് ലോക ഒന്നാം നമ്പര്‍ താരവും ഭാര്യയുമായ ദീപിക കുമാരി ആയിരുന്നു.

വെള്ളിയാഴ്ച മെഡല്‍ പോരാട്ടത്തിനായി ദീപിക ഇറങ്ങും. പക്ഷെ അതാനുവിന് പിന്തുണ പ്രഖ്യാപിക്കാന്‍ നാളത്തെ മത്സരം ദീപികയ്ക്ക് തടസമായിരുന്നില്ല. അതാനുവിന്റെ ലക്ഷ്യം പിഴയ്ക്കാതിരുന്നപ്പോഴെല്ലാം ഗ്യാലറിയില്‍ ഇരുന്ന് ദീപിക ‘മികച്ച് ഷോട്ട്, ആത്മവിശ്വാസം’ എന്നിങ്ങനെ വിളിച്ചു പറഞ്ഞു.

“ഞാന്‍ മത്സര സമയം മുഴുവന്‍ ദിപികയെ കേള്‍ക്കുകയായിരുന്നു. ‘നിനക്ക് ചെയ്യാന്‍ കഴിയും, നിന്നില്‍ വിശ്വസിക്കുക, ശ്രദ്ധ പുലര്‍ത്തു,’ എന്നിങ്ങനെയെല്ലാം അവള്‍ പറഞ്ഞുകൊണ്ടിരുന്നു. ദീപിക എനിക്ക് വലിയ പ്രചോദനമാണ്. എന്റെ മികച്ച പ്രകടനം ഇന്ന് പുറത്തെടുക്കാന്‍ സാധിച്ചു,” അതാനു മത്സരശേഷം പ്രതികരിച്ചു.

മിരാബായി ചാനുവിന്റെ വെള്ളി മെഡല്‍ നേട്ടത്തിന് ശേഷം ഇന്ത്യക്ക് ലഭിച്ച മികച്ച നിമിഷമായിരുന്നു അതാനുവിന്റെ ജയം.

Also Read: കണ്ണീരണിഞ്ഞ് ബോക്സിങ് ഇതിഹാസം; പടിയിറക്കം തല ഉയര്‍ത്തി തന്നെ

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Wife deepika in stands atanu das upsets olympic champ

Next Story
കണ്ണീരണിഞ്ഞ് ബോക്സിങ് ഇതിഹാസം; പടിയിറക്കം തല ഉയര്‍ത്തി തന്നെ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express