ഡല്‍ഹി: ആതിഥേയരായ ഡല്‍ഹി ക്യാപിറ്റല്‍സിനെ 40 റണ്‍സിനാണ് മുംബൈ ഇന്ത്യന്‍സ് ഇന്നലെ പരാജയപ്പെടുത്തിയത്. മത്സരത്തിന് മുന്നോടിയായി മുംബൈയുടെ മെന്ററും ഇതിഹാസ താരവുമായ സച്ചിന് ടെണ്ടുല്‍ക്കര്‍ പിച്ച് പരിശോധിക്കാനെത്തിയത് കൗതുക കാഴ്ചയായി മാറിയിരുന്നു. സച്ചിനെന്തിനാണ് പിച്ചിലേക്ക് വന്നതെന്നാണ് ആരാധകര്‍ തിരയുന്നത്.
ടോസിന് മുന്നോടിയായി പിച്ച് പരിശോധിക്കാനായാണ് സച്ചിനെത്തിയത്. മുംബൈയ്ക്ക് മത്സരത്തിന് മുന്നോടിയായി നിര്‍ദ്ദേശം നല്‍കുന്നതിന് വേണ്ടി പിച്ചിനെ കുറിച്ച് പഠിക്കുകയായിരുന്നു സച്ചിന്റെ ലക്ഷ്യം. ടോസ് നേടിയാല്‍ എന്തു തീരുമാനം എടുക്കണമെന്നതില്‍ നായകന് രോഹിത് ശര്‍മ്മയ്ക്ക് ഉപദേശം നല്‍കുകയായിരുന്നു സച്ചിന്റെ ഉദ്ദേശം.
The Master Blaster is here at the Kotla #MumbaiIndians pic.twitter.com/utGqJMAJXH
— IndianPremierLeague (@IPL) April 18, 2019
സച്ചിന്റെ ആഗ്രഹം പോലെ തന്നെ മുംബൈ ടോസ് നേടി. ബാറ്റ് ചെയ്യാനായിരുന്നു രോഹിത്തിന്റെ തീരുമാനം. സച്ചിന്റെ വാക്കുകള്‍ രോഹിത്തിന് മുതല്ക്കൂട്ടായിട്ടുണ്ടാകുമെന്നുറപ്പാണ്. സീസണില്‍ ഇതാദ്യമായാണ് സച്ചിന് പിച്ച് പരിശോധിക്കാനെത്തിയത്.
മത്സരത്തിലേക്ക് വരുകയാണെങ്കില്‍, മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലെടുക്കാനാവാതെ പോയതാണ് ഡല്‍ഹിക്ക് വിനയായത്. ആറ് ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 48 റണ്‍സ് എടുത്ത ടീം പിന്നാലെ തകര്‍ന്നടിയുകയായിരുന്നു.