ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയുടെ വിശ്വസ്ത താരമാണ് രോഹിത് ശര്‍മ. വിരാട് കോഹ്ലി കഴിഞ്ഞാല്‍ ഇന്ത്യയുടെ ശക്തമായ തൂണാണ് അദ്ദേഹം. മുംബൈയില്‍ നടന്ന നാലാം ഏകദിനത്തില്‍ 162 റണ്‍സെടുത്ത് അദ്ദേഹം അത് അടിവരയിടുകയും ചെയ്തു. 20 ഫോറുകളുടേയും നാല് സിക്സറുകളുടേയും അകമ്പടിയോടെയായിരുന്നു അദ്ദേഹത്തിന്റെ ബാറ്റിങ്. 198 സിക്സുകളോടെ ഇന്ത്യന്‍ താരങ്ങളില്‍ അദ്ദേഹം രണ്ടാമനാവുകയും ചെയ്തു. സച്ചിനെ മറി കടന്നായിരുന്നു ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്സടിച്ച താരമായി അദ്ദേഹം മാറിയത്. സച്ചിന് 195 സിക്സുകളായിരുന്നു നേടിയത്.
കഴിഞ്ഞ ദിവസം രോഹിത്തിന്റെ ഓരോ സിക്സുകളും ഹര്‍ഷാരവങ്ങളോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. അതേസമയം അദ്ദേഹം ഫീല്‍ഡ് ചെയ്യുന്നതിനിടെയും ആരാധകര്‍ പ്രോത്സാഹനം തുടര്‍ന്നു. ‘രോഹിത്, രോഹിത്’ എന്നുറക്കെ വിളിച്ച് ആരവം ഉയര്‍ത്തുകയായിരുന്നു കാണികള്‍. എന്നാല്‍ ഇത് കേട്ട രോഹിത് ഒരു നിമിഷം തന്റെ ആരാധകരെ വിലക്കി. തന്റെ ജഴ്സിയില്‍ എഴുതിയ ‘ഇന്ത്യ’ എന്ന വാക്ക് അദ്ദേഹം ആരാധകര്‍ക്ക് കാണിച്ച് കൊടുത്തു. തന്റെ പേരിന് പകരം ഇന്ത്യയ്ക്ക് വേണ്ടി ആരവം മുഴക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഇത് കേട്ടയുടനെ ആരാധകര്‍ ‘ഇന്ത്യ, ഇന്ത്യ’ എന്ന് ഉറക്കെ വിളിച്ചു. ഇതിന്റെ വീഡിയോ ആണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.
FEEL PROUD TO BE FAN OF RO-HITMAN SHARMA.
RESPECT @ImRo45. pic.twitter.com/gbVFrvhGiy— TEAM RO-HITMAN SHARMA (@HitmanPlanet__) October 30, 2018
ഇതേ മത്സരത്തിലാണ് കോഹ്ലിക്ക് വേണ്ടിയും ആരാധകര്‍ ആരവം ഉയര്‍ത്തിയത്. എന്നാല്‍ ഒരു ഘട്ടത്തില്‍ ‘അനുഷ്ക, അനുഷ്ക’ എന്നും കാണികള്‍ വിളിച്ചു പറഞ്ഞു. കൈ ഉയര്‍ത്തി ആരാധകരെ അഭിവാദ്യം ചെയ്താണ് കോഹ്ലി ഇതിനോട് പ്രതികരിച്ചത്.