scorecardresearch
Latest News

രണ്ടാം ടെസ്റ്റിൽ ബുംറയെ ഒഴിവാക്കി സിറാജിനെ ഉൾപ്പെടുത്തിയത് എന്തുകൊണ്ട് ശരിയായ തീരുമാനമാകുന്നു?

പേസിലെ കുന്തമുന ജസ്പ്രീത് ബുംറയെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തുന്നില്ല, പകരം ഓസ്ട്രേലിയയിൽ ഇന്ത്യയുടെ വിജയശിൽപ്പികളിലൊരാളായ മുഹമ്മദ് സിറാജ് ബോളിങ് നിരയിലെത്തി

രണ്ടാം ടെസ്റ്റിൽ ബുംറയെ ഒഴിവാക്കി സിറാജിനെ ഉൾപ്പെടുത്തിയത് എന്തുകൊണ്ട് ശരിയായ തീരുമാനമാകുന്നു?

ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ 1-0ന് പിന്നിൽ നിൽക്കുമ്പോൾ നിർണായക തീരുമാനവുമായാണ് ഇന്ത്യ രണ്ടാം മത്സരത്തിന് ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിലിറങ്ങിയത്. പേസിലെ കുന്തമുന ജസ്പ്രീത് ബുംറയെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തുന്നില്ല, പകരം ഓസ്ട്രേലിയയിൽ ഇന്ത്യയുടെ വിജയശിൽപികളിലൊരാളായ മുഹമ്മദ് സിറാജ് ബോളിങ് നിരയിലെത്തി. പുതുമുഖങ്ങൾക്ക് സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബോളർക്ക് ആവശ്യത്തിന് വിശ്രമം അനുവദിക്കുക എന്ന ട്രെൻഡിനൊപ്പമായിരുന്നു ഇത്തവണ ഇന്ത്യയും.

ടീം മാനേജ്മെന്റിന്റെ വിശദീകരണം

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശേഷമാണ് നായകൻ വിരാട് കോഹ്‌ലി പ്ലെയിങ് ഇലവനിലെ മാറ്റങ്ങളെക്കുറിച്ച് സംസാരിച്ചത്. പരുക്ക് കാരണമാണ് ബുംറ കളിക്കാത്തതെന്നായിരുന്നു കോഹ്‌ലി പറഞ്ഞത്. “ജസ്പ്രീത് ബുംറയ്ക്ക് ഈ മത്സരത്തിൽ വിശ്രമം നൽകുകയാണ്. അവന്റെ ജോലിഭാരം ഞങ്ങൾ നിയന്ത്രിക്കേണ്ടതുണ്ട്. മുഹമ്മദ് സിറാജ് അദ്ദേഹത്തിനായി പകരക്കാരനായി എത്തും, അദ്ദേഹം നല്ല വൈവിധ്യങ്ങൾ കൊണ്ടുവരും, ”കോഹ്‌ലി പറഞ്ഞു.

Also Read: ഇന്ത്യൻ മണ്ണിൽ രോഹിത്തിന്റെ അപ്രമാദിത്വം അരക്കിട്ടുറപ്പിച്ച ഇന്നിങ്സ്; ഒപ്പം ഒരുപിടി റെക്കോർഡുകളും

ഇംഗ്ലണ്ടും ഇതേ റൊട്ടേഷൻ നയത്തിൽ ഉറച്ചുനിൽക്കുന്നു – അവർ വിജയ കോമ്പിനേഷനെ മാറ്റി പരീക്ഷിക്കുകയാണ്. അവസാന ടെസ്റ്റിൽ ഇംഗ്ലണ്ട് വിജയത്തിൽ സുപ്രധാന പങ്കുവഹിച്ച ജെയിംസ് ആൻഡേഴ്സൺ തന്റെ പങ്കാളിയായ സ്റ്റുവർട്ട് ബ്രോഡിന് രണ്ടാം മത്സരത്തിൽ വഴിയൊരുക്കി.

പേസിലെ കുന്തമുനയായ ബുംറയെ നിർണായകമായ ഒരു മത്സരത്തിൽ മാറ്റിനിർത്തിയത് ബുദ്ധിപരമായ തീരുമാനമാണോ?

വലിയ ചിത്രം മനസ്സിൽ വച്ചുളള തീരുമാനമാണതെന്ന് വിലയിരുത്താം. ഹാർദിക് പാണ്ഡ്യയെ പോലെയാണ് ബുംറയുമെന്ന് പരിശീലകനും നായകനും സെലക്ടർമാരും അഭിപ്രായപ്പെടുന്നു. ഇന്ത്യൻ ഫാസ്റ്റ് ബോളിങ് ആക്രമണത്തിന്റെ നേതാവായ ബുംറ, അതുല്യമായ പ്രവർത്തനം, വേഗത, കൃത്യത, വ്യതിയാനങ്ങൾ എന്നിവയാൽ സമകാലിക ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിലും ഏറ്റവും മികച്ച പേസറാണ്.

Also Read: അവിശ്വസനീയം; മൊയീൻ അലിയുടെ പന്തിൽ കോഹ്‌ലി ബൗള്‍ഡ്, ഞെട്ടി ഇന്ത്യൻ നായകൻ

അതുകൊണ്ട് തന്നെ ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യൻ ടീമിലെ നിർണായക സാന്നിധ്യമാകാൻ പോകുന്നതും ബുംറയായിരിക്കും. മുംബൈ ഇന്ത്യൻസ് അഞ്ചാം തവണയും ഐപിഎൽ കിരീടം ഉയർത്തിയപ്പോൾ ബോളിങ്ങിൽ അവരുടെ ഏറ്റവും വലിയ ശക്തി ബുംറ തന്നെയായിരുന്നു. ഡെത്ത് ഓവറുകളിൽ പോലും വിക്കറ്റുകൾ വീഴ്ത്താൻ സാധിക്കുന്ന താരം. അതിനാലാണ് ബുംറയ്ക്ക് ആവശ്യമായ വിശ്രമം നൽകി കാത്തുവയ്ക്കാനുള്ള ഇന്ത്യൻ ടീമിന്റെ തീരുമാനം.

ടെസ്റ്റ് ടീമിൽ ബുംറ വലിയ നഷ്ടമാണോ?

അതെ, ബുംറ ഒരു നഷ്ടം തന്നെയാണ്. എന്നാൽ ടെസ്റ്റ് ക്രിക്കറ്റിൽ തന്റെ കഴിവുകൾ സിറാജും ഓസ്‌ട്രേലിയൻ പര്യടനത്തിൽ തെളിയിച്ചിട്ടുണ്ട്. ഫലപ്രദമായ പുതിയ ന്യൂ ബോളറായ അദ്ദേഹത്തിന് റിവേഴ്സ് സ്വിങ്ങിൽ പന്തെറിയാനും കഴിയും. തന്റെ ഹ്രസ്വ രാജ്യാന്തര കരിയറിൽ, സെമി-ഓൾഡ് പന്ത് ഉപയോഗിച്ച് ബാറ്റ്സ്മാൻമാരെ പുറത്താക്കാമെന്നും ഈ ഹൈദരാബാദ് ബോളർ തെളിയിച്ചിട്ടുണ്ട്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Why replacing bumrah with siraj for second chepauk test against england is not a bad idea