/indian-express-malayalam/media/media_files/uploads/2017/12/GARY-Virat-1.jpg)
വിവാദങ്ങൾക്ക് ഒടുവിൽ ഇന്ത്യൻ വനിത ക്രിക്കറ്റിന് പുതിയ പരിശീലകനെത്തി. ഡബ്ല്യൂവി രാമനെയാണ് പുതിയ പരിശീലകനായി തിരഞ്ഞെടുത്തത്. ടി20 ലോകകപ്പിലെ അപ്രതീക്ഷിത പുറത്താകലും പിന്നീടുണ്ടായ വിവാദങ്ങൾക്കും ശേഷമാണ് രമേശ് പവാർ കാലാവധി പൂർത്തിയാക്കുന്നത്.
എന്നാൽ രണ്ടാം തവണയും പരിശീലകനാകാൻ രമേശ് പവാർ അപേക്ഷ സമർപ്പിച്ചിരുന്നു. അതേസമയം, രമേശ് പവാറിനെക്കാളും പരിശീലക സ്ഥാനത്തേക്ക് എത്താൻ സാധ്യത കൽപ്പിച്ചിരുന്നത് പുരുഷ ടീമിന് ലോകകപ്പ് നേടിക്കൊടുത്ത ഗാരി കിര്‍സ്റ്റന്‍, ഹര്‍ഷല്‍ ഗിബ്സ് എന്നിവരുടെ പേരുകളായിരുന്നു. ഇവരെ മറികടന്നാണ് രാമൻ പരിശീലക സ്ഥാനത്തേക്ക് എത്തുന്നത്.
പുരുഷ ടീമിനെ ലോകകപ്പ് കിരീട നേട്ടത്തിലെത്തിച്ച ഗാരി കിര്‍സ്റ്റനെയാണ് പരിശീലകനായി പലരും പ്രവചിച്ചത്. എന്നാൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സുമായുള്ള കരാറാണ് ഗാരിയെ അയോഗ്യനാക്കിയത്. ബാംഗ്ലൂരിന്രെ മുഖ്യ പരിശീലകനായ ഗാരിക്ക് ഉടൻ ഇന്ത്യൻ ടീമിനൊപ്പം ചേരാൻ സാധിക്കില്ല. ഈ സാഹചര്യത്തിലാണ് രാമൻ പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ടത്.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ 2011ൽ നടന്ന ലോകകപ്പിൽ ഗാരിയുടെ പരശീലനത്തിൻ കീഴിലാണ് ഇന്ത്യ കിരീടം ചൂടിയത്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്രെ പരിശീലകനായി 2017 ലാണ് ഗാരി എത്തുന്നത്.
കഴിഞ്ഞ 20 മാസത്തിനിടയിൽ ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിന്രെ മുഖ്യ പരിശീലകനായി എത്തുന്ന നാലാമത്തെ വ്യക്തിയാണ് രാമൻ. കപില്‍ ദേവിന്റെ നേതൃത്വത്തില്‍ ബിസിസിഐ നിയോഗിച്ച കമ്മിറ്റി പത്തുപേരെയാണ് അഭിമുഖം നടത്തിയത്. ഇന്ത്യക്ക് വേണ്ടി 11 ടെസ്റ്റ് മത്സരങ്ങളിൽ കളിച്ചിട്ടുള്ള രാമന്‍, നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ ബാറ്റിങ് കോച്ചായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us