ബര്‍മിങ്ങാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രാത്രി 8.08 മീറ്റര്‍ ചാടിക്കടന്ന് വെള്ളി നേടിയ ശ്രീശങ്കറിന്റെ നേട്ടങ്ങള്‍ക്ക് പിന്നില്‍ ദീര്‍ഘനാളത്തെ കാത്തിരിപ്പും പ്രയത്‌നവുമുണ്ടായിരുന്നു. എന്നാല്‍ തന്റെ നേട്ടങ്ങള്‍ പിന്നില്‍ രണ്ട് വര്‍ഷം നീണ്ട ദൃഢപ്രതിജ്ഞയുമുണ്ടെന്ന് താരം തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.
ഒളിമ്പിക്സ് മെഡല്‍ നേടുന്നത് വരെ തന്റെ പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്നായ പൊറോട്ട ഉപേക്ഷിക്കാന്‍ 23 കാരനായ ലോംഗ് ജമ്പര്‍ തീരുമാനിച്ചിരുന്നു. തന്റെ കോമണ്‍വെല്‍ത്ത് ഗെയിംസ് നേട്ടത്തിന്റെ ആഘോഷങ്ങള്‍ക്കിടയിലും ഒരിക്കല്‍ പോലും തന്റെ പ്രതിജ്ഞ ലംഘിക്കാന്‍ താരം തയാറായില്ല.
”എനിക്കറിയില്ല എങ്ങനെയാണ് ആ കഥ പുറത്തുവന്നത്. എന്നാല്‍ ഒരു ദിവസം, 2019 ല്‍ ഞാന്‍ പൊറോട്ട കഴിച്ചിരുന്നുവെന്ന് ഞാന്‍ ഓര്‍ക്കുന്നു. മലയാളികളെ സംബന്ധിച്ച് പൊറോട്ട എത്ര പ്രിയപ്പെട്ടതാണെന്ന് അറിയാം, എന്റെ അച്ഛന്‍ എന്നെ കണ്ടിട്ട് പറഞ്ഞു, ‘നി ഇത് കഴിച്ചുകൊണ്ടിരുന്നോ, മറ്റ് കായികതാരങ്ങള്‍ 8.15 മീറ്ററും അതിനുമുകളിലും ചാടുന്നു’. അച്ഛന്റെ ഈ വാക്കുകള്‍ ശേഷം, ടോക്കിയോ ഒളിമ്പിക്സ് വരെ പൊറോട്ട കഴിക്കില്ലെന്ന് ഞാന്‍ അച്ഛനോട് പറഞ്ഞു.
എന്നാല്‍ ടോക്കിയോ ഒളിമ്പിക്സില്‍, ടോക്യോ ഒളിമ്പിക്സില്‍ നിറംമങ്ങിപ്പോയ ശ്രീശങ്കര്‍ ഇക്കഴിഞ്ഞ ഫെഡറേഷന്‍ കപ്പ് അത്ലറ്റിക്സില്‍ സ്വന്തം പേരിലുള്ള ദേശീയ റെക്കോഡ് തിരുത്തിക്കൊണ്ടാണ് ഫോമിലേയ്ക്ക് മടങ്ങിയെത്തിയയത്. 8.36 മീറ്ററായിരുന്നു ശ്രീശങ്കര്‍ ചാടിയ റെക്കോഡ് ദൂരം. അതിനു മുമ്പ് പട്യാല ഫെഡറേഷന്‍ കപ്പില്‍ കുറിച്ച 8.26 മീറ്ററായിരുന്നു പഴയ റെക്കോഡ് ദൂരം.
”തീര്‍ച്ചയായും (ഇത് ഒരു ദുഷ്‌കരമായ സമയമായിരുന്നു), ശാരീരികമായി മാത്രമല്ല, മാനസികമായും. എനിക്ക് മാത്രമല്ല, എന്റെ കുടുംബത്തിനും. മാന്യമായ കുതിപ്പോടെ യോഗ്യത നേടിയ ശേഷം ടോക്കിയോയില്‍ എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. ഫൈനല്‍ അല്ലെങ്കില്‍ ആദ്യ എട്ടില്‍ ഇടം നേടുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. കോവിഡിനെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായത് ശരിക്കും മോശം ഫിറ്റ്‌നസിന് കാരണമായി ആ മൂന്ന് മാസങ്ങളില്‍ എനിക്ക് പൂര്‍ണ്ണമായി പരിശീലിക്കാന്‍ കഴിഞ്ഞില്ല. ഒളിമ്പിക്സിനുള്ള പരിശീലനത്തില്‍ ഞാന്‍ ഒരിക്കലും 100 ശതമാനവും എത്തിയിരുന്നില്ല,’താരം പറഞ്ഞു.