Latest News

ഇന്ത്യൻ ടീമിൽ രണ്ടു ക്യാമ്പുകൾ; ഒന്ന് കോഹ്‌ലിക്ക് എതിരെയാണെന്ന് അക്തർ

ട്രോളുകളിലൂടെയും മറ്റും ഇന്ത്യൻ ടീമിനെയും അവരുടെ കുടുംബത്തെയും കളിയാക്കുകയും ആക്രമിക്കുകയും ചെയ്ത നടപടിയെയും മുൻ പേസർ കുറ്റപ്പെടുത്തി

Indian cricket team, New Zealand cricket, india vs new zealand, Shoaib Akhtar, icc t20 world cup, T20 World Cup, New Zealand vs India, T20 WC news, IND vs NZ

ദുബായ്: ഇന്ത്യൻ ടീമിൽ രണ്ടു ക്യാമ്പുകൾ ഉണ്ടെന്ന് മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊയ്ബ് അക്തർ. ഒരു വിഭാഗം കോഹ്‌ലിക്ക് എതിരെയും മറ്റൊന്ന് കോഹ്‌ലിക്ക് ഒപ്പവുമാണെന്ന് അക്തർ ആരോപിച്ചു. സ്വന്തം യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലാണ് അക്തർ ഇക്കാര്യം പറഞ്ഞത്.

“ടീമിനുള്ളിൽ രണ്ട് ക്യാമ്പുകൾ ഉള്ളതായി എനിക്ക് കാണാൻ കഴിയുന്നത് എന്തുകൊണ്ടാണ്? ഒരു ക്യാമ്പ് കോഹ്‌ലിക്കൊപ്പവും മറ്റൊന്ന് അദ്ദേഹത്തിനെതിരെയുമാണ്. അത് വളരെ പ്രകടമാണ്. ടീം രണ്ടായി പിരിഞ്ഞതായി കാണാം. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന് എനിക്കറിയില്ല.” കളിക്കാൻ ഇറങ്ങുന്നതിനു മുൻപേ ടീമിനുള്ളിൽ അസ്വസ്ഥതകൾ ഉണ്ടായിരുന്നു എന്ന് ആരോപിച്ചു കൊണ്ട് അക്തർ പറഞ്ഞു.

തെറ്റായ ചില തീരുമാനങ്ങൾ കോഹ്‌ലി എടുത്തിട്ടുണ്ടാകാം, ഇനി അങ്ങനെയാണെങ്കിൽ തന്നെ അദ്ദേഹത്തെ ബഹുമാനിക്കേണ്ടതുണ്ടെന്നും ഷൊയ്ബ് പറഞ്ഞു. അദ്ദേഹത്തിന്റെ തീരുമാനങ്ങളെ മാനിക്കണം. “എല്ലാത്തിനുമപ്പുറം, ടീമിന്റെ സ്വഭാവം നിലനിർത്തേണ്ടതുണ്ട്,” അക്തർ അഭിപ്രായപ്പെട്ടു.

മാധ്യമങ്ങൾ ഇന്ത്യൻ ടീമിന് വലിയ സമ്മർദ്ദമാണ് നൽകുന്നതെന്ന് അക്തർ പറഞ്ഞു. “മാധ്യമങ്ങൾ ഇന്ത്യൻ ടീമിന്മേൽ ചെലുത്തുന്ന സമ്മർദ്ദം അംഗീകരിക്കാനാവില്ല. എന്തുകൊണ്ടാണ് ഇന്ത്യൻ ടീമിനോട് ഇത്ര വെറുപ്പ്?” അദ്ദേഹം പറഞ്ഞു.

ഇന്ത്യയെക്കുറിച്ച് ഇത്രയധികം ഹൈപ്പ് സൃഷ്ടിച്ചതിന് മുൻ താരങ്ങൾക്കെതിരെയും റാവൽ പിണ്ടി എക്സ്പ്രസ് ആഞ്ഞടിച്ചു. “ഇന്ത്യൻ ടീം അജയ്യമാണോ? അവർ ഒരിക്കലും തോൽക്കില്ലേ? ഇത്തരം ഹൈപ്പുകൾ സൃഷ്ടിക്കുന്നതിലൂടെ മാധ്യമങ്ങൾക്കാണ് ഗുണം ലഭിക്കുന്നത്,” അക്തർ പറഞ്ഞു.

Also Read: കോഹ്‌ലിയുടെ കുടുംബത്തിനു നേരെ ഭീഷണി സന്ദേശം; പൊലീസിനോട് നടപടിയെടുക്കാൻ ആവശ്യപ്പെട്ട് ഡൽഹി വനിതാ കമ്മിഷൻ

ട്രോളുകളിലൂടെയും മറ്റും ഇന്ത്യൻ ടീമിനെയും അവരുടെ കുടുംബത്തെയും കളിയാക്കുകയും ആക്രമിക്കുകയും ചെയ്ത നടപടിയെയും മുൻ പേസർ കുറ്റപ്പെടുത്തി. മാധ്യമങ്ങൾ ഇത്തരം പ്രവർത്തിക്കൾ പ്രോത്സാഹിപ്പിക്കുകയും വൻതോതിൽ പണം സമ്പാദിക്കുകയും ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഈ ടി20 ലോകകപ്പിൽ ഇന്ത്യയെ വിജയത്തിലെത്താൻ സഹായിച്ചേക്കാവുന്ന ക്ലാസ് കളിക്കാരായ ശ്രേയസ് അയ്യർ, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ് എന്നിവർ എവിടെയാണെന്നും അക്തർ ചോദിച്ചു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Why can i see two camps within the team shoaib akhtar says about india

Next Story
പിഎസ് ശ്രീജേഷും നീരജ് ചോപ്രയും അടക്കം 12 പേർക്ക് ഖേൽ രത്ന; 35 പേർക്ക് അർജുനSreejesh, PR Sreejesh, ശ്രീജേഷ്, പിആർ ശ്രീജേഷ്, ie malayalamm
The moderation of comments is automated and not cleared manually by malayalam.indianexpress.com