ആര്‍ക്കു മുമ്പിലും തലകുനിക്കാത്ത പോരാളിയാണ് മൈതാനത്ത് എംഎസ് ധോണി. എന്നാല്‍ മകള്‍ സിവയുടെ മുന്നില്‍ ആ പുലി വെറും എലിയാകും. ഇപ്പോഴിതാ ധോണിയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ് സിവ. ക്രിക്കറ്റിലല്ല ഡാന്‍സിലാണ് മകളുടെ വെല്ലുവിളി.

തന്റെ മകളുടെ ഡാന്‍സിന്റെ വീഡിയോ ധോണി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടത്. അച്ഛനേക്കാളും നന്നായി ഡാന്‍സ് കളിക്കുന്നുണ്ടെന്ന് പറഞ്ഞായിരുന്നു ധോണി സിവയുടെ വീഡിയോ പോസ്റ്റ് ചെയ്തത്.

മുമ്പ് ധോണിയുടെ ഡാന്‍സും ആരാധകര്‍ കണ്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം റൈസിംഗ് പൂനെ വാരിയേഴ്‌സിന്റെ ഡ്രെസ്സിംഗ് റൂമിലെ ധോണിയുടെ ഡാന്‍സിംഗ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കളിക്കളത്തില്‍ നിന്നും ലഭിക്കുന്ന ഇടവേള മകള്‍ക്കൊപ്പം ചിലവിടുകയാണ് ധോണി.

കഴിഞ്ഞ ദിവസം, കുളി കഴിഞ്ഞ് വന്ന മകളുടെ മുടി ഉണക്കി കൊടുക്കുന്ന ധോണിയുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതേസമയം, സിവയാകട്ടെ ഐപിഎല്ലിലെ അച്ഛന്റെ സഹകളിക്കാരായ റെയ്‌നയുടേയും ഹര്‍ഭജന്റേയും മക്കള്‍ക്കൊപ്പം കളിച്ചുല്ലസിക്കുകയുമാണ്.

Dances better than the father atleast

A post shared by M S Dhoni (@mahi7781) on

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ