ലോകത്തെ ഏതൊരു ഫുട്ബോള്‍ ക്ലബും തങ്ങളുടെ നിരയില്‍ ലയണല്‍ മെസിയെ ആഗ്രഹിക്കും. പക്ഷേ, ആറ് തവണ ബാലണ്‍ ഡിഓര്‍ പുരസ്കാരം നേടിയിട്ടുള്ള മെസിയെ ടീമില്‍ എടുക്കാനുള്ള സാമ്പത്തികശേഷി വളരെ കുറച്ചു ടീമുകള്ക്കേയുള്ളൂ.
ബാഴ്സലോണയ്ക്കുവേണ്ടി 20 വര്‍ഷം കളിക്കളത്തിലിറങ്ങിയ മെസ്സി ടീം മാറാന്‍ ഒരുങ്ങുകയാണ്. എന്നാല്‍, ബാഴ്സയ്ക്ക് മെസ്സിയെ 2021 ജൂണ്‍ വരെയുള്ള കരാറില്‍ നിര്‍ത്തണമെന്ന് ആഗ്രഹമുണ്ട്.
മെസ്സിയുമായുള്ള കാരാറിലെ തുക ഭീതിപ്പെടുത്തുന്നതാണ്. 100 മില്ല്യണ്‍ യൂറോ വാര്‍ഷിക ശമ്പളവും 700 മില്ല്യണ്‍ യൂറോ ട്രാന്‍സ്ഫര്‍ ഫീസുമാണ് കരാറിലുള്ളത്.
ബാഴ്സയുടെ ചരിത്രത്തില്‍ ട്രോഫികളില്ലാത്ത ഒരു സീസണിനുശേഷമുള്ള പുനര്‍നിര്‍മ്മാണ പദ്ധതിയില്‍ നിന്നും പുറത്ത് പോകാന്‍ 33 വയസ്സുകാരനായ അര്‍ജന്റീനിയന്‍ താരം ആഗ്രഹിക്കുന്നു. വയസ്സാകുന്ന ടീമിന് പുനര്‍ജീവന്‍ നല്‍കുന്നതിന് സഹായകരമാകുന്നതിന് ട്രാന്‍സ്ഫര്‍ ഫീസ് ലഭിക്കാനായി നിയമ പോരാട്ടത്തിനുവരെ തയ്യാറാകുന്ന ക്ലബിന്റെ ഡയറക്ടര്മാരോടുള്ള ബഹുമാനം മെസ്സിക്ക് നഷ്ടമായി.
വെറുതെ തന്നെ വിട്ടയക്കണമെന്നാണ് മെസ്സി വിശ്വസിക്കുന്നത്. അദ്ദേഹവുമായുള്ള കരാറിലെ ഒരു വകുപ്പ് അദ്ദേഹത്തിന് സീസണ് അവസാനിക്കുമ്പോള്‍ സൗജന്യമായി ക്ലബ് മാറ്റം നടത്താന്‍ അനുവദിക്കുന്നുണ്ട്. ആ കരാര്‍ പ്രകാരം ജൂണ്‍ 10-ന് മുമ്പ് അദ്ദേഹത്തിന് സൗജന്യമായ ട്രാന്‍സ്ഫര്‍ ആവശ്യപ്പെടാം.
കോവിഡ്-19 മഹാമാരി മൂലം യൂറോപ്യന്‍ ഫുട്ബോള്‍ സീസണ് ഓഗസ്റ്റിലേക്ക് നീണ്ടു. അതിനാല്‍, ആ വകുപ്പ് തനിക്ക് ഇപ്പോഴും ഉപയോഗിക്കാം എന്ന് മെസ്സി കരുതുന്നു.
മെസ്സിയെ കൈമാറുന്നതിന് ബാഴ്സലോണ ട്രാന്‍സ്ഫര്‍ ഫീ വാങ്ങാതിരുന്നാലും ഇളവുകള്‍ കൊടുത്താലും അദ്ദേഹത്തിന്റെ പുതിയ ക്ലബ്ബിന് യുവേഫയുടെ സാമ്പത്തിക ചട്ടങ്ങള്‍ക്ക് വഴങ്ങേണ്ടി വരും.
Read Also: ഇത്തവണ മെസ്സി രണ്ടും കല്പിച്ച്; ബാഴ്സ മാനേജ്മെന്റിന് നല്കിയ കത്തില്‍ വജ്രായുധം
കാണികളുടെ സാന്നിദ്ധ്യത്തിലാണോ അല്ലാതെയാണോ ടീം കളിക്കുന്നതെന്നതില്‍ അടിസ്ഥാനപ്പെടുത്തിയാണ് ഫുട്ബോളിന്റെ സമ്പദ് വ്യവസ്ഥ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ യുവേഫ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.
മെസ്സിയുടെ ഭാവിയെന്താകാം
സ്പെയിന്
ഒരു സീസണിലേക്ക് കൂടി മെസ്സിയെ ടീമില്‍ നിര്‍ത്താമെന്ന് ബാഴ്സലോണ പ്രതീക്ഷിക്കുന്നു.
മഹാനായ അര്‍ജന്റീനന്‍ താരത്തിനെ കേന്ദ്രമാക്കിയാണ് ടീമിന്റെ പുനരുജ്ജീവന പദ്ധതിയെന്ന് കറ്റാലന്‍ ക്ലബ് ബുധനാഴ്ച പറഞ്ഞിരുന്നു. നാല് യൂറോപ്യന്‍ കിരീടങ്ങളും 10 ലാ ലിഗ കിരീടങ്ങളും നേടിക്കൊടുത്ത മെസ്സിയുടെ കരിയറിന് പെട്ടെന്നും കയ്പ് നിറഞ്ഞതുമായ അവസാനം ഉണ്ടാകാന്‍ ബാഴ്സ ആഗ്രഹിക്കുന്നില്ല.
ഇംഗ്ലണ്ട്
മെസ്സി മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് കൂടുമാറുമെന്നാണ് പലരും കരുതുന്നത്. അബുദാബിയില്‍ നിന്നുള്ള ധനവും മെസ്സിക്ക് നന്നായി അറിയാവുന്ന മൂന്ന് മുന്‍ ബാഴ്സ അധികൃതര്‍ സിറ്റിയിലുള്ളതുമാണ് കാരണമായി പറയുന്നത്.
പരിശീലകന് പെപ് ഗാര്‍ഡിയോള മാത്രമല്ല ചീഫ് എക്സിക്യൂട്ടീവ് ആയ ഫെറാന്‍ സാറിയാനോയും സ്പോര്‍ട്ടിങ് ഡയറക്ടറായ ക്സികി ബെഗിരിസ്റ്റെയ്നും മുന്‍ ബാഴ്സക്കാരാണ്.
ഗാര്‍ഡിയോള എപ്പോഴും നേരിടുന്ന ഒരു ചോദ്യമാണ് മെസ്സി സിറ്റിയില്‍ എത്തുമോയെന്ന്. എന്നാല്‍, ആ സാധ്യതയെ അപ്പോഴെല്ലാം അദ്ദേഹം തള്ളിക്കളഞ്ഞിരുന്നു. ബാഴ്സലോണയില്‍ മെസ്സി തുടരുമെന്നാണ് എന്റെ പ്രതീക്ഷയെന്ന് അദ്ദേഹം കഴിഞ്ഞ മാസവും പറഞ്ഞു.
അടുത്തിടെയായി സിറ്റി വമ്പന്‍ താരങ്ങളെ തേടി പോകാറില്ല. യുവാക്കളേയും ഭാവിയിലേക്കുള്ള താരങ്ങളേയുമാണ് ടീമില്‍ എടുക്കുന്നത്. മെസ്സിക്കു വേണ്ടി മാറി ചിന്തിക്കാന്‍ സാധ്യതയുണ്ട്.
മറ്റൊരു മാഞ്ചസ്റ്റര്‍ ടീമായ യുണൈറ്റഡിനും മെസിയെ വാങ്ങാനുള്ള സാമ്പത്തിക ശക്തിയുണ്ട്. ഒരു അതിഗംഭീര കരാര്‍ ഒപ്പിടുന്നതിന് എക്സിക്യൂട്ടീവ് വൈസ് ചെയര്മാന് എഡ് വുഡ് വാര്‍ഡിന് താല്പര്യമുണ്ട്.
ഇപ്പോഴും പരിശീലകന് ഒലെ ഗണ്ണറുടെ കീഴില്‍ യുണൈറ്റഡിന്റെ അനൗദ്യോഗിക നയം ബ്രിട്ടീഷ് പ്രതിഭകളെ ടീമില്‍ എടുക്കുക എന്നതാണ്.
ഇറ്റലി
മെസ്സി ഇന്റര്‍ മിലാനിലേക്ക് കൂടുമാറുന്നുവെന്ന അഭ്യൂഹം പരക്കാന്‍ തുടങ്ങിയിട്ട് കുറച്ചു മാസങ്ങളായി. നഗരത്തില്‍ മെസിയും പിതാവും അപ്പാര്‍ട്ട്മെന്റുകള്‍ വാങ്ങിയതിനെ തുടര്‍ന്നാണ് ഈ വാര്‍ത്തകള്‍. സത്യമാണെങ്കില്‍, അതിന് കാരണം തന്റെ ഫുട്ബോള്‍ ഭാവിയെക്കാളുപരി നികുതി ആസൂത്രണമാണ്.
അതേസമയം, ബാഴ്സലോണയ്ക്ക് ഇന്ററിന്റെ മുന്നേറ്റനിരയിലെ ലൊറ്റാറോ മാര്ട്ടിനെസിനുമേല് കണ്ണുണ്ട് എന്നൊരു അഭ്യൂഹം ഏറെക്കാലമായി നിലനില്ക്കുന്നു. അര്‍ജന്റീനയുടെ ദേശീയ ടീമില്‍ മെസ്സിയുടെ സഹകളിക്കാരനാണ് 23 വയസ്സുള്ള മാര്‍ട്ടിനെസ്.
ഇരുടീമുകളും തമ്മില്‍ സൗഹൃദപരമായ കരാറിലേര്‍പ്പെട്ടാല്‍ മെസ്സി ഇന്ററിലെത്തും. നിയമങ്ങള്‍ ലംഘിച്ചതിന് യുവേഫ മുമ്പ് ഇന്ററിന് പിഴ ശിക്ഷ വിധിച്ചിട്ടുണ്ട്.
ചാമ്പ്യന്‍സ് ലീഗില്‍ ഇന്റര്‍ പ്രമുഖ പരിശീലകനായ അന്റോണിയോ കോന്തെയുടെ കീഴില്‍ യുവന്റസിന് പിന്നില്‍ എത്തിയിരുന്നു. ഒരു പോയിന്റിന് മാത്രം പിന്നിലായിരുന്നു സ്ഥാനം.
മെസ്സി ഇന്ററില്‍ എത്തിയാല്‍ വളരെ പ്രശസ്തമായ ഒരു പകക്കഥ വീണ്ടും സജീവമാകും. റിയല്‍ മാഡ്രിഡില്‍ ഒമ്പത് വര്‍ഷം കളിച്ചശേഷം 2018-ല്‍ യുവന്റസില്‍ ചേര്‍ന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായുള്ള പോരാട്ടം.
ഫ്രാന്‍സ്
മെസ്സിയെ തന്റെ ടീമില്‍ വേണമെന്ന് പാരീസ് സെയ്ന്റ് ജെര്‍മെയിന്റെ പരിശീലകന് തോമസ് തുഷലിന് ആഗ്രഹമുണ്ട്. മെസ്സിയെ വേണ്ടായെന്ന് ഏത് പരിശീലകനാണ് പറയുകയെന്ന് അദ്ദേഹം ചോദിച്ചു. എങ്കിലും മെസ്സി സ്പെയിനില്‍ തുടരുമെന്നാണ് തുഷല്‍ കരുതുന്നത്.
തുഷലിന്റെ ആഗ്രഹം പോലെ മെസ്സി പിഎസ്ജിയിലേക്ക് വന്നാല്‍ തന്റെ പഴയ സഹകളിക്കാരനും സുഹൃത്തുമായ നെയ്മറുമായുള്ള പുനസമാഗമത്തിന് വേദിയാകും. കിലിയന്‍ എംബാപെയും കൂടെ ചേരുമ്പോള്‍ ആരും ഭയക്കുന്ന ആക്രമണ നിരയായി മാറും. എങ്കിലും വലിയൊരു തുക ശമ്പളം നല്കി പിഎസ്ജി മെസ്സിയെ ടീമിലെടുക്കുമോയെന്ന് ഇനിയും വ്യക്തമല്ല.
ജര്‍മ്മനി
ചാമ്പ്യന്‍സ് ലീഗും ബുണ്ടസ് ലിഗയും ജര്‍മ്മന്‍ കപ്പും നേടിയ ബയേണ്‍ മ്യൂണിക്കിന് സ്വന്തം സ്ഥാനം ഉറപ്പിക്കാന്‍ താല്പര്യമുണ്ട്.
മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നും ലെറോയ് സെനിനെ ബയേണ്‍ കരാര്‍ ഉറപ്പിച്ചു. എങ്കിലും മെസ്സിയെ വലിയൊരു തുക നല്കി ടീമിലെടുക്കുന്നത് യൂറോപ്യന്‍ ചാമ്പ്യന്മാരുടെ നിലപാടുകള്‍ക്ക് വിരുദ്ധമാണ്.
Read in English: Where next, Messi? Few clubs can meet his financial demands