/indian-express-malayalam/media/media_files/uploads/2023/08/Dhawan.jpg)
Photo: Facebook/ Shikhar Dhawan
ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരങ്ങള്‍ എപ്പോഴും ആവേശം നിറഞ്ഞതായിരിക്കുമെന്ന് ഇന്ത്യന്‍ താരം ശിഖര്‍ ധവാന്‍.
വരും മാസങ്ങളില്‍ നിരവധി ഇന്ത്യ-പാക് പോരാട്ടങ്ങളാണ് ക്രിക്കറ്റ് താരങ്ങളെ കാത്തിരിക്കുന്നത്. ഏഷ്യ കപ്പ്, ഏഷ്യന്‍ ഗെയിംസ്, ഏകദിന ലോകകപ്പ് എന്നീ ടൂര്‍ണമെന്റുകളിലായിരിക്കും ഇരുടീമുകളും ഏറ്റുമുട്ടുക.
നിരവധി ഇന്ത്യ-പാക് മത്സരങ്ങളില്‍ ഭാഗമായ ധവാന്‍ തന്റെ അനുഭവങ്ങള്‍ സ്റ്റാര്‍ സ്പോര്‍ട്സിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പങ്കുവച്ചു. ആവേശത്തിനൊപ്പം വലിയ സമ്മര്‍ദവും താരങ്ങള്‍ക്ക് അനുഭവപ്പെടുമെന്ന് ധവാന്‍ പറഞ്ഞു.
"നിങ്ങള്‍ ലോകകപ്പ് നേടിയാലും ഇല്ലെങ്കിലും പാക്കിസ്ഥാനോട് ഒരിക്കലും പരാജയപ്പെടെരുത് എന്നാണ് എപ്പോഴും പറയാറുള്ളത്," ധവാന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
"പക്ഷെ ലോകകപ്പ് സ്വന്തമാക്കുക എന്നതാണ് പ്രധാനം. ദൈവം അനുഗ്രഹിച്ച് കിരീടം നേടാനാകുമെന്നാണ് പ്രതീക്ഷ. പാക്കിസ്ഥാനെതിരായ മത്സരങ്ങള്‍ എപ്പോഴും സംതൃപ്തി നല്‍കുന്നതാണ്. പാക്കിസ്ഥാനെതിരെ ഞാന്‍ കളിച്ചപ്പോഴെല്ലാം ഭൂരിഭാഗവും ജയിക്കാനായിട്ടുണ്ട്," ധവാന്‍ കൂട്ടിച്ചേര്‍ത്തു. മത്സരശേഷം നര്‍മ സംഭാഷണങ്ങള്‍ ഉണ്ടാകാറുണ്ടെന്നും ധവാന്‍ ഓര്‍ത്തെടുത്തു.
ഐസിസി ടൂര്‍ണമെന്റില്‍ എപ്പോഴും തിളങ്ങിയിട്ടുള്ള ധവാന്‍ ഇക്കുറി തിരിച്ചടിയായത് ശുഭ്മാന്‍ ഗില്ലിന്റേയും ഇഷാന്‍ കിഷന്റേയും വളര്‍ച്ചയാണ്.
ഏകദിനത്തില്‍ നാല് ഐസിസി ടൂര്‍ണമെന്റുകളിലാണ് ധവാന്‍ കളിച്ചിട്ടുള്ളത്. ആറ് സെഞ്ചുറികളടക്കം 65.15 ശരാശരിയില്‍ 1238 റണ്‍സും താരം നേടിയിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us