scorecardresearch

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട റൊണാള്‍ഡോയുടെ അടുത്ത തട്ടകം? സാധ്യതകള്‍ ഇങ്ങനെ

റൊണാള്‍ഡോയുടെ അടുത്ത തട്ടകം? സാധ്യതകള്‍ ഇങ്ങനെ

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട റൊണാള്‍ഡോയുടെ അടുത്ത തട്ടകം? സാധ്യതകള്‍ ഇങ്ങനെ
Photo: Facebook/ Manchester United

ഖത്തര്‍ ലോകകപ്പിന് തൊട്ടുമുമ്പാണ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ് വിടുന്നതായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അറിയിച്ചത്. ക്ലബ്ബിനെതിരെ താരം ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെയായിരുന്നു പുറത്താകല്‍. പരിശീലകന്‍ എറിക് ടെന്‍ ഹാഗിനോട് തനിക്ക് ബഹുമാനമില്ലെന്ന് പറഞ്ഞ വിവാദ അഭിമുഖത്തിന് ശേഷം റൊണാള്‍ഡോയുമായുള്ള കരാര്‍ റദ്ദാക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബ് ധാരണയിലെത്തുകയായിരുന്നു. ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോ അവസാനിച്ചതിനാല്‍, അദ്ദേഹത്തിന്റെ അടുത്ത നീക്കം എന്താണ്?

റൊണാള്‍ഡോ എന്താണ് പറഞ്ഞത്?

ഓള്‍ഡ് ട്രാഫോര്‍ഡില്‍ രണ്ടാം തവണയായി ക്ലബ്ബില്‍ ചേരണമെന്ന് മുന്‍ യുണൈറ്റഡ് പരിശീലകന്‍ അലക്‌സ് ഫെര്‍ഗൂസണ്‍ തന്നെ പ്രേരിപ്പിച്ചതായി റൊണാള്‍ഡോ പറഞ്ഞു. ഫെര്‍ഗൂസന്റെ ഇടപെടലിന് മുമ്പ് യുണൈറ്റഡിന്റെ എതിരാളികളായ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ചേരുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നതായും ടോക്ക്ടിവിയുമായുള്ള അഭിമുഖത്തില്‍ റൊണാള്‍ഡോ പറഞ്ഞു. അതേസമയം സൗദി അറേബ്യന്‍ ക്ലബിന്റെ ഓഫര്‍ താന്‍ നിരസിച്ചുവെന്ന റിപ്പോര്‍ട്ടുകളും താരം സ്ഥിരീകരിച്ചു. പ്രതിവര്‍ഷം 173 ദശലക്ഷം പൗണ്ടിന് (211.65 ദശലക്ഷം ഡോളര്‍) സൗദി ക്ലബ്ബായ അല്‍ നാസറുമായി റൊണാള്‍ഡോ കരാറില്‍ ഒപ്പുവെക്കുകയാണെന്ന് ഖത്തര്‍ ലോകകപ്പിനിടെ സ്പാനിഷ് മാധ്യമങ്ങള്‍ പറഞ്ഞുത്. ഖത്തര്‍ തന്റെ അവസാന ലോകകപ്പായിരിക്കുമെന്നും 40 വയസ്സില്‍ കളി നിര്‍ത്താന്‍ പദ്ധതിയിടുമെന്നും പറഞ്ഞു.

റൊണാള്‍ഡോയുടെ അടുത്ത ക്ലബ്, സാധ്യതകള്‍ ഇങ്ങനെ

ചെല്‍സി – ലണ്ടന്‍ ക്ലബ് റൊണാള്‍ഡോയെ ടീമില്‍ എത്തിക്കുമെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ സീസണിന്റെ അവസാനത്തില്‍ ചെല്‍സിയിലേക്ക് താരം മാറുമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങളിലും റിപോര്‍ട്ടുകള്‍ വന്നു. ചെല്‍സിക്ക് ഇനിയും ഈ നീക്കം നടത്തുമെന്ന് കഴിയുമെന്ന് ഇംഗ്ലണ്ടിലെ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സ്‌പോര്‍ട്ടിങ്

2003ല്‍ പോര്‍ച്ചുഗീസ് ടീമായ സ്‌പോര്‍ട്ടിംഗില്‍ നിന്ന് 12 ദശലക്ഷം പൗണ്ടിന് റൊണാള്‍ഡോ യുണൈറ്റഡില്‍ ചേര്‍ന്നു. അന്നത്തെ ബ്രിട്ടീഷ് ട്രാന്‍സ്ഫര്‍ റെക്കോര്‍ഡ് തകര്‍ത്തായിരുന്നു താരത്തിന്റെ എന്‍ട്രി. ഒരു സൗഹൃദ മത്സരത്തില്‍ ഫെര്‍ഗൂസന്റെയും ക്ലബ്ബിന്റെ കളിക്കാരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ലിസ്ബണ്‍ ക്ലബില്‍ റൊണാള്‍ഡോയെ തിരിച്ചെത്താന്‍ ആഗ്രഹിക്കുന്നുവെന്ന് താരത്തിന്റെ അമ്മ ഡോളോറസ് അവെയ്റോ മുമ്പ് പറഞ്ഞിരുന്നു.

ന്യൂകാസില്‍ യുണൈറ്റഡ്

2021 ഒക്ടോബറില്‍ സൗദി അറേബ്യന്‍ ഉടമകളുള്ള ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ന്യൂകാസില്‍ യുണൈറ്റഡും രാജ്യത്തിന്റെ പൊതു നിക്ഷേപ ഫണ്ട് ഉള്‍പ്പെടുന്ന കണ്‍സോര്‍ഷ്യം ഏറ്റെടുത്തതിന് ശേഷം റൊണാള്‍ഡോയോട് താല്‍പ്പര്യം പ്രകടിപ്പിച്ചതായി ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എംഎല്‍എസ് ക്ലബ്ബ്

ഇന്റര്‍ മിയാമി സഹ-ഉടമയായ ഡേവിഡ് ബെക്കാം 2020 ലെ ഒരു അഭിമുഖത്തില്‍ മെസ്സിയെയും റൊണാള്‍ഡോയെയും തന്റെ ക്ലബ്ബില്‍ എത്തിക്കുന്നത് തന്റെ അഭിലാഷമാണെന്നും അതിനായുള്ള ലക്ഷ്യത്തിലാണെന്നും പറഞ്ഞു. നിരവധി മുന്‍നിര താരങ്ങള്‍ അടുത്തിടെ യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ അവരുടെ കരിയര്‍ പൂര്‍ത്തിയാക്കി, എംഎല്‍എസിലേക്കുള്ള വാതില്‍ റൊണാള്‍ഡോ അടച്ചിട്ടില്ല.

പാരീസ് സെന്റ് ജെര്‍മെയ്ന്‍

ലയണല്‍ മെസ്സി, നെയ്മര്‍, കിലിയന്‍ എംബാപ്പെ എന്നിവരെപ്പോലെ പാരീസ് സെന്റ് ജെര്‍മെയ്നില്‍ ചേര്‍ന്ന് ഫ്രാന്‍സിലേക്ക് പോകാന്‍ തീരുമാനിച്ചാല്‍ എല്ലാ ക്ലബുകളും അസൂയപ്പെടുത്തുന്ന ഒരു ആക്രമണ നിരയെ റൊണാള്‍ഡോ രൂപപ്പെടുത്തിയേക്കാം. എന്നിരുന്നാലും, പിഎസ്ജി പ്രസിഡന്റ് നാസര്‍ അല്‍-ഖെലൈഫി റൊണാള്‍ഡോയുടെ നീക്കത്തിന് വാതില്‍ അടച്ചതായാണ് റിപോര്‍ട്ടുകള്‍. തങ്ങളുടെ മുന്നേറ്റ നിരയില്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന് സ്‌കൈ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Where will cristiano ronaldo go next former manchester united players options