When, Where to Watch KKR vs KXIP 2019 Live Match Online: ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർച്ചയായ രണ്ടാം ജയം തേടി പഞ്ചാബും കൊൽക്കത്തയും ഇന്നിറങ്ങും. കൊൽക്കത്തയുടെ തട്ടകമായ ഈഡൻ ഗാർഡൻസിലാണ് മത്സരം. ഐപിഎൽ പന്ത്രണ്ടാം പതിപ്പ് ജയത്തോടെ ആരംഭിച്ച കിങ്സ് ഇലവൻ പഞ്ചാബും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും വിജയം ആവർത്തിക്കാനിറങ്ങുമ്പോൾ മത്സരം വാശിയേറിയതാകുമെന്നുറപ്പാണ്.

സൺറൈസേഴ്സ് ഹൈദരാബാദിനെ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് കൊൽക്കത്ത തങ്ങളുടെ ഹോം ഗ്രൗണ്ടിൽ രണ്ടാം മത്സരത്തിനിറങ്ങുന്നത്. കിങ്സ് ഇലവൻ പഞ്ചാബ് ആകട്ടെ രാജസ്ഥാൻ റോയൽസിനെ അവരുടെ തട്ടകത്തിൽ കീഴ്പ്പെടുത്തിയതിന്റെ കരുത്തിലാണ് കൊൽക്കത്തയെ നേരിടാനൊരുങ്ങുന്നത്.

മത്സരം എവിടെ?

കൊൽക്കത്തയും ഹോം ഗ്രൗണ്ടായ ഈഡൻ ഗാർഡൻസിലാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് vs കിങ്സ് ഇലവൻ പഞ്ചാബ് മത്സരം.

മത്സരം എപ്പോൾ?

ഇന്ത്യൻ സമയം രാത്രി എട്ട് മണിയ്ക്കാണ് മത്സരം ആരംഭിക്കുന്നത്.

02.40 PM:

02.30 PM:

01.20 PM: കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീം:

ദിനേശ് കാർത്തിക്, റോബിൻ ഉത്തപ്പ, നിഖിൻ നായ്ക്, ക്രിസ് ലിൺ, നിതീഷ് റാണ, ശുഭ്മാൻ ഗിൽ, റിങ്കു സിങ്, ആന്ദ്രെ റസൽ, സുനിൽ നരൈൻ, ജോ ഡെൻലി, ശ്രീകാന്ത് മുന്ദെ, കാർലോസ് ബ്രാത്ത്‌വൈറ്റ്, കുൽദീപ് യാദവ്, പ്രസീദ് കൃഷ്ണ, ലോക്കി ഫെർഗ്യൂസൻ, പൃഥ്വി രാജ് യാറാ, ഹാരി ഗുർണി, കെ സി ക്യാര്യാപ്പ, സന്ദീപ് സിങ്

01.10 PM: കിങ്സ് XI പഞ്ചാബ് ടീം:
ഡേവിഡ് മില്ലർ, കരുൺ നായർ, മായങ്ക് അഗർവാൾ, സർഫ്രാസ് ഖാൻ, അഗ്നിവേശ് അയാച്ചി, ആൻഡ്രൂ ടൈ, അങ്കിത് രജ്പുത്, അർഷ്ദീപ് സിങ്, ദർശൻ നാൽഖണ്ഡെ, മുഹമ്മദ് ഷമി, മുജീബ് ഉർ റഹ്മാൻ, മുരുഗൻ അശ്വിൻ, രവിചന്ദ്രൻ അശ്വിൻ, വരുൺ ചക്രവർത്തി, ക്രിസ് ഗെയ്ൽ, ഹാർഡസ് വിൽജോൺ, ഹർപ്രീത് ബ്രാർ, മന്ദീപ് സിങ്, മോസസ് ഹെൻറിഖസ്, സാം കുറാൻ, കെഎൽ രാഹുൽ, നിക്കോളാസ് പൂറാൻ, സിമ്രാൻ സിങ്

01.05 PM: ജോസ് ബട്ട്‌ലറുടെ വെടിക്കെട്ട് പ്രകടനത്തിനും രാജസ്ഥാനെ രക്ഷിക്കാനായില്ല. വിവാദമായൊരു റണ്ണൗട്ടിലൂടെ ബട്ട്‌ലര്‍ പുറത്തായതിന് പിന്നാലെ രാജസ്ഥാന്‍ ബാറ്റ്‌സ്മാന്മാരെല്ലാം പുറകെ പുറകെ കൂടാരം കയറുകയായിരുന്നു. പിന്നാലെ സഞ്ജുവും സ്മിത്തും ചേര്‍ന്ന് ചെറുത്തു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും വിജയം വരെ ടീമിനെ എത്തിക്കാനായില്ല. Read More

01.00 PM: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പന്ത്രണ്ടാം പതിപ്പിൽ കൊൽക്കത്തയ്ക്ക് ജയത്തോടെ തുടക്കം. സൺറൈസേഴ്സ് ഹൈദരാബാദിന്റെ 182 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന കൊൽക്കത്ത് നൈറ്റ് റൈഡേഴ്സിന് ആറ് വിക്കറ്റ് ബാക്കിനിൽക്കെ കളി ജയിച്ചു. വെടിക്കെട്ട് ബാറ്റിങ്ങുമായി തിളങ്ങിയ റാണയും റസലുമാണ് കൊൽക്കത്തയ്ക്ക് ജയം സമ്മാനിച്ചത്. അവസാന ഓവറിൽ റാഷിദ് ഖാനെ അടുപ്പിച്ച് ബൗണ്ടറി പായിച്ച് ശുഭ്മാൻ ഗിൽ ജയം ഉറപ്പിക്കുകയായിരുന്നു. Read More

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook