മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയുടെ വീടെവിടെയാണ്? അദ്ദേഹം ജീവിക്കുന്നത് എവിടെയാണ്? റാഞ്ചിയെന്ന് പറയാന്‍ വരട്ടെ, ധോണിയോട് ചോദിച്ചാല്‍ കിട്ടുന്ന ഉത്തരം ബസില്‍ ആണെന്നായിരിക്കും.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ധോണിയുടെ ഒരു വീഡിയോയാണ് ഈ രസകരമായ സംഭവം അവതരിപ്പിക്കുന്നത്. ധോണിയും, സോഷ്യല്‍ മീഡിയയില്‍ ധോണിയേക്കാള്‍ ആരാധകരുള്ള മകള്‍ സിവയും ഒരുമിച്ച ഒരുപാട് വീഡിയോകള്‍ കണ്ടിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ വൈറലാകുന്നത് ധോണിയും സിവയുടെ അത്ര തന്നെ പ്രായമുള്ള മറ്റൊരു കൊച്ചു മിടുക്കിയും ഒന്നിച്ചുള്ള വീഡിയോയാണ്.

വീഡിയോയില്‍ ധോണി പെണ്‍കുട്ടിയെ എടുത്ത് നില്‍ക്കുകയാണ്. കുശലാന്വേഷണത്തിനിടെ ധോണിയോട് അവള്‍ നിങ്ങളെവിടെയാണ് താമസിക്കുന്നത് എന്ന് ചോദിക്കുന്നു, അതിന് ധോണി നല്‍കിയ ഉത്തരമാണ്, ഞാന്‍ ബസിലാണ് താമസിക്കുന്നതെന്ന്. എനിക്ക് വീടില്ലെന്നും ധോണി മിടുക്കി പെണ്ണിനോട് പറയുന്നുണ്ട്.

രസകരമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്

View this post on Instagram

Main bus me hi rehta hoon #Msdhoni

A post shared by Sakshi Singh Dhoni FC (@_sakshisingh_r) on

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook