നവംബര്‍ 1ന് ന്യൂസിലാന്റിന് എതിരായ ട്വന്റി 20 മത്സരത്തോടെ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആശിഷ് നെഹ്റ വിരമിക്കുകയാണ്. 17 ടെസ്റ്റുകളും 120 ഏകദിനങ്ങളും 26 ട്വന്റി 20യും ആണ് ഈ ഇടത് കൈയന്‍ ഫാസ്റ്റ് ബൗളര്‍ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. 1999ലാണ് അദ്ദേഹം ഇന്ത്യക്ക് വേണ്ടി ആദ്യമായി പന്തെറിഞ്ഞത്.

അതേസമയം 2004ല്‍ ഇന്ത്യന്‍ ടീമിലേക്ക് കീപ്പറായി വന്ന മഹേന്ദ്രസിംഗ് ധോണിയെ തന്റെ കോപത്തിന് ഇരയാക്കിയത് വാര്‍ത്താ തലക്കെട്ടുകളായിരുന്നു. ധോണി ഇന്ത്യന്‍ ടീമിന്റെ നായകനാവുന്നതിനും വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു സംഭവം.

2005ല്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ നിര്‍ണായകമായ ഘട്ടത്തില്‍ പാക് താരം ഷാഹിദ് അഫ്രിദിയുടെ ക്യാച്ച് ധോണി നഷ്ടപ്പെടുത്തുകയായിരുന്നു. ഉടന്‍ തന്നെ നെഹ്റ പൊട്ടിത്തെറിക്കുകയും ചെയ്തു. എളുപ്പമേറിയ ക്യാച്ച് പോലും പിടിക്കാന്‍ കഴിയില്ലേ എന്ന് ചോദിച്ച് നെഹ്റ ധോണിയെ പരസ്യമായി ശകാരിക്കുകയായിരുന്നു. ഇനി ധോണിയുടെ കീഴിലാണ് താന്‍ ഇന്ത്യയ്ക്ക് വേണ്ടി കളിക്കാന്‍ പോകുന്നതെന്ന് ഒരുനുമുഷം പോലും അന്ന് നെഹ്റ ചിന്തിച്ചിട്ടുണ്ടാവില്ല. എന്നാല്‍ ധോണി നായകസ്ഥാനം ഏറ്റെടുത്ത ശേഷം നിര്‍ണായക മത്സരങ്ങളില്‍ നെഹ്റയുടെ ഉപദേശം ധോണി തേടിയിട്ടുണ്ട്. പ്രത്യേകിച്ച് അവസാന ഓവറുകളിലെ തന്ത്രപരമായ നീക്കങ്ങള്‍ക്ക് നെഹ്റയുടെ പരിചയ സമ്പത്ത് ധോണിക്ക് ഗുണം ചെയ്തിട്ടുണ്ട്.

തന്റെ ക്രിക്കറ്റ് കരിയർ ആരംഭിച്ച ഡെൽഹി ഫിറോഷാ കോട്‌ല മൈതാനത്താണ് താരത്തിന്രെ അവസാന മത്സരം നടക്കുക. 38 വയസ്സുകാരനായ ആശിഷ് നെഹ്റ 2003ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിൽ ഇന്ത്യക്കായി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ 23 റൺസിന് 6 വിക്കറ്റുകൾ നേടിയതാണ് നെഹ്റയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം.

1999 ൽ ​മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദി​ന്‍റെ നാ​യ​ക​ത്വ​ത്തി​ൻ കീ​ഴി​ലാ​ണ് നെ​ഹ്റ ആ​ദ്യ​മാ​യി ഇ​ന്ത്യ​ൻ കു​പ്പാ​യം അ​ണി​യു​ന്ന​ത്. 17 ടെ​സ്റ്റു​ക​ളി​ലും 120 ഏ​ക​ദി​ന​ങ്ങ​ളി​ലും 26 ട്വ​ന്‍റി-20 ക​ളി​ലും നെ​ഹ്റ ഇ​ന്ത്യ​ക്കാ​യി പ​ന്തെ​റി​ഞ്ഞു. 44 ടെ​സ്റ്റ് വി​ക്ക​റ്റു​ക​ളും 157 ഏ​ക​ദി​ന വി​ക്ക​റ്റു​ക​ളും 34 ട്വ​ന്‍റി-20 വി​ക്ക​റ്റു​ക​ളും നെ​ഹ്റ സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ