ലോകകപ്പ് യോഗ്യത നിലനിർത്താൻ ലങ്ക; ഏകദിന പരമ്പരയും സ്വന്തമാക്കാനുറച്ച് ഇന്ത്യ

ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം.

ധാംബുള്ള: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് ടൂർണ്ണമെന്റിന് ഇന്ന് തുടക്കമാകും. ധാംബുള്ള അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 2.30ഓടെയാണ് ആദ്യ മത്സരം. അഞ്ച് ഏകദിനങ്ങൾ അടങ്ങിയതാണ് ടൂർണ്ണമെന്റ്. ഇതിൽ പരാജയപ്പെട്ടാൽ ശ്രീലങ്കയ്ക്ക് ഇംഗ്ലണ്ടിൽ നടക്കുന്ന അടുത്ത ക്രിക്കറ്റ് ലോകകപ്പിൽ നേരിട്ട് കളിക്കാനാവില്ല.

സോണി സിക്സ്, ടെൻ 3 ചാനലുകളിൽ മത്സരം തത്സമയം സംപ്രേഷണം ചെയ്യും. ടെസ്റ്റ് പരമ്പരയിലെ മൂന്ന് മത്സരങ്ങളും വിജയിച്ചതിന്റെ ആഹ്ലാദത്തിലാണ് ടീം ഇന്ത്യ. ഉമേഷ് യാദവിനും മുഹമ്മദ് ഷമിക്കും പകരം ജസ്പ്രീത് ബുംറയും ഭുവനേശ്വർ കുമാറുമാണ് ഇന്ത്യൻ ബൗളിംഗിന്റെ കുന്തമുനകൾ.

കുൽദീപ് യാദവാണു സ്പിൻ നിരയിൽ ഇന്ത്യയെ നയിക്കുന്നത്. രവിചന്ദ്ര അശ്വിനും രവീന്ദ്ര ജഡേജയും കളിക്കുന്നില്ല. ഉപനായകനായി സ്ഥാനക്കയറ്റം കിട്ടിയ രോഹിത് ശർമയും മുൻനായകൻ‌ എം.എസ്.ധോണിയും ടീമിൽ തിരിച്ചെത്തുന്നുണ്ട്. ഇതിന് പുറമേ, ഹാർദിക് പാണ്ഡ്യെയ്ക്കൊപ്പം ഓൾറൗണ്ടർ കേദർ ജാദവിനെയും ഇന്നിറക്കിയേക്കും.

മോശം നില തുടരുന്ന മുൻ ലോക ചാംപ്യന്മാരായ ലങ്കയ്ക്ക് ഈ ടൂർണ്ണമെന്റിൽ സമ്പൂർണ്ണ പരാജയം ഉണ്ടായാൽ നേരിട്ട് ലോകകപ്പിന് യോഗ്യത ലഭിച്ചേക്കില്ല. പിന്നീട് താരതമ്യേന താഴ്ന്ന റാങ്കിലുള്ള ടീമുകളോട് യോഗ്യത മത്സരങ്ങൾ കളിച്ച് മാത്രമേ ലങ്കയ്ക്ക് ലോകകപ്പിലേക്ക് എത്താനാകൂ.

ഏകദിന ടീമിലേക്ക് മുതിർന്ന താരങ്ങളായ എയ്ഞ്ചലോ മാത്യൂസ്, ലസിത് മലിംഗ എന്നിവരെ ലങ്ക മടക്കിവിളിച്ചിട്ടുണ്ട്. ഇരുവരും ഇന്ത്യയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയിൽ ഉണ്ടായിരുന്നില്ല. ചാംപ്യൻസ് ട്രോഫിയിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയെ തോൽപ്പിച്ചതുപോലെ തകർത്തുകളിക്കാനായാൽ പരമ്പര സ്വന്തമാക്കാമെന്നാണ് ലങ്കയുടെ പ്രതീക്ഷ.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: When and where to watch india vs sri lanka 1st odi live coverage on tv live streaming

Next Story
മൗറീഷ്യസ് മറികടന്ന് ഇന്ത്യ; ത്രിരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റിൽ വിജയത്തുടക്കംഇന്ത്യ, ഫുട്ബോൾ ടീം, മൗറീഷ്യസ്, ത്രിരാഷ്ട്ര ടൂർണമെന്റ്, വിജയത്തുടക്കം, 2-1 ജയം, ഇന്ത്യക്ക് ജയം, ഫുട്ബോളിൽ ഇന്ത്യക്ക് ജയം
The moderation of comments is automated and not cleared manually by malayalam.indianexpress.com
X