scorecardresearch

'എന്തൊക്കെ നേടിയാലും നീ ചതിയനാണ്, മരണം വരെ'; സ്മിത്തിനോട് മുന്‍ ഇംഗ്ലണ്ട് താരം

അവന് മാപ്പ് നല്‍കാനാകുമെന്ന് തോന്നുന്നില്ല. ദക്ഷിണാഫ്രിക്കയില്‍ സംഭവിച്ചതിന്റെ പേരിലായിരിക്കും സ്മിത്തിനെ ഓര്‍ക്കുക

അവന് മാപ്പ് നല്‍കാനാകുമെന്ന് തോന്നുന്നില്ല. ദക്ഷിണാഫ്രിക്കയില്‍ സംഭവിച്ചതിന്റെ പേരിലായിരിക്കും സ്മിത്തിനെ ഓര്‍ക്കുക

author-image
Sports Desk
New Update
Steve Smith,Cricket,Australia vs Pakistan,australia,Wally Hammond,സ്റ്റീവ് സ്മിത്ത്, ക്രിക്കറ്റ് ഓസ്ട്രേലിയ, പാക്കിസ്ഥാൻ, ie malayalam, ഐഇ മലയാളം

തന്റെ കരിയറിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് ഓസീസ് താരം സ്റ്റീവ് സ്മിത്ത് കടന്നു പോകുന്നത്. ആഷസ് പരമ്പരയില്‍ 5 ഇന്നിങ്‌സുകളില്‍ നിന്നുമാത്രമായി സ്മിത്ത് നേടിയത് 671 റണ്‍സാണ്. മാഞ്ചസ്റ്ററില്‍ നടക്കുന്ന നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലും അര്‍ധ സെഞ്ചുറി കടന്ന സ്മിത്ത് നേടിയത് 82 റണ്‍സാണ്.

Advertisment

പരമ്പര അവസാനിച്ചിട്ടില്ല, രണ്ട് ഇന്നിങ്‌സുകള്‍ കൂടി സ്മിത്തിന് മുന്നിലുണ്ട്. ഈ ഫോം തന്നെ തുടരുകയാണെങ്കില്‍ ഒരു ആഷസ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന സാക്ഷാല്‍ ബ്രാഡ്മാന്റെ റെക്കോര്‍ഡ് തന്നെ സ്മിത്ത് പഴങ്കഥയാക്കിയേക്കും.

Read Here: 'വാശി കേറ്റിയത് നിങ്ങളാണ്, ഞാനും മനുഷ്യന്‍, തെറ്റ് പറ്റും'; തലകുനിക്കാതെ മെദ്‌വദേവ്, കൂവിയവര്‍ കൈയ്യടിച്ചു

എന്നാല്‍ ഇത്ര മനോഹരമായി കളിച്ചിട്ടും ഒരു കൊല്ലം പുറത്തിരുത്തിയ പന്തു ചുരണ്ടല്‍ വിവാദം സ്മിത്തിന് വിട്ടൊഴിയുന്നില്ലെന്നതാണ് വസ്തുത. മുന്‍ ഇംഗ്ലീഷ് താരം സ്റ്റീവ് ഹാര്‍മിസണ്‍ ആണ് ഏറ്റവും ഒടുവിലാണ് വിവാദത്തെ പരാമര്‍ശിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. എത്രയൊക്കെ നേട്ടങ്ങള്‍ സ്വന്തമാക്കിയാലും സ്മിത്ത് അറിയപ്പെടുക ചതിയന്‍ എന്നാകും എന്നാണ് ഹാര്‍മിസണ്‍ പറയുന്നത്.

Advertisment

''അവന് മാപ്പ് നല്‍കാനാകുമെന്ന് തോന്നുന്നില്ല. ചതിയനെന്ന് തെളിഞ്ഞാല്‍, ഞാന്‍ ഷുഗര്‍ കോട്ട് ചെയ്യുന്നില്ല, അത് സിവിയില്‍ നിന്നും മാറ്റാനാകില്ല. മരണം വരെ കൂടെയുണ്ടാകും. സ്മിത്ത് എന്തൊക്കെ ചെയ്താലും അവനെന്നും ഓര്‍മ്മിക്കപ്പെടുക ചതിയന്‍ എന്നാകും''

ദക്ഷിണാഫ്രിക്കയില്‍ സംഭവിച്ചതിന്റെ പേരിലായിരിക്കും സ്മിത്തിനെ ഓര്‍ക്കുകയെന്നും ഇത് തന്നെയായിരിക്കും വാര്‍ണറുടേയും ബാന്‍ക്രോഫ്റ്റിന്റേയും ഗതിയെന്നും അദ്ദേഹം പറഞ്ഞു.

Ashes Steve Smith

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: