scorecardresearch

എന്താണ് കോഹ്‌ലിക്ക് കുഴപ്പം? അയാളൊരു മാന്യനാണ്; പിന്തുണയുമായി രവി ശാസ്ത്രി

വിരാട് കോഹ്‌ലി തീര്‍ത്തും മാന്യനായ ഒരു വ്യക്തിയാണെന്നും, ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ട് ടെസ്റ്റ് മാച്ചുകളിലും വളരെ മികച്ച പ്രകടനമാണ് കോഹ്‌ലി കാഴ്ച വച്ചതെന്നും രവി ശാസ്ത്രി പറഞ്ഞു

വിരാട് കോഹ്‌ലി തീര്‍ത്തും മാന്യനായ ഒരു വ്യക്തിയാണെന്നും, ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ട് ടെസ്റ്റ് മാച്ചുകളിലും വളരെ മികച്ച പ്രകടനമാണ് കോഹ്‌ലി കാഴ്ച വച്ചതെന്നും രവി ശാസ്ത്രി പറഞ്ഞു

author-image
Sports Desk
New Update
Ravi Shastri,രവി ശാസ്ത്രി, BCCI,ബിസിസിഐ, Team India,ടീം ഇന്ത്യ, india world cup, ie malayalam, ഐഇ മലയാളം

പ്രതിഭകൊണ്ട് ഏറെ പ്രശംസിക്കപ്പെടുകയും എന്നാല്‍ കളിക്കളത്തിലെ പെരുമാറ്റത്തിന്റെ പേരില്‍ ശക്തമായി വിമര്‍ശിക്കപ്പെടുകയും ചെയ്യാറുള്ള താരമാണ് വിരാട് കോഹ്‌ലി. ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് സീരീസിലെ തന്റെ പെരുമാറ്റത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസങ്ങളിലായി കോഹ്‌ലി ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. എന്നാല്‍ കോഹ്‌ലിക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് ടീം കോച്ച് രവി ശാസ്ത്രി.

Advertisment

വിരാട് കോഹ്‌ലി തീര്‍ത്തും മാന്യനായ ഒരു വ്യക്തിയാണെന്നും, ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ട് ടെസ്റ്റ് മാച്ചുകളിലും വളരെ മികച്ച പ്രകടനമാണ് കോഹ്‌ലി കാഴ്ച വച്ചതെന്നും, മെല്‍ബണില്‍ മാധ്യമങ്ങളോട് സംസാരിക്കവേ രവി ശാസ്ത്രി പറഞ്ഞു.

'ഒന്നാന്തരമായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. എന്താണ് കോഹ്‌ലിയുടെ പെരുമാറ്റത്തിലെ കുഴപ്പം? തീര്‍ച്ചയായും നിങ്ങള്‍ക്ക് ചോദ്യം ചെയ്യാം, പക്ഷെ ഞങ്ങളുടെ അറിവില്‍ കോഹ്‌ലി തീര്‍ത്തും മാന്യനായ ഒരു വ്യക്തിയാണ്,' രവി ശാസ്ത്രി പറഞ്ഞു.

വിവിധ ക്രിക്കറ്റ് എക്‌സ്‌പേര്‍ട്ടുകള്‍ കോഹ്‌ലിയെ വിമര്‍ശിച്ചതിന്റെ പുറകെയാണ് അദ്ദേഹത്തിന് പിന്തുണയുമായി ശാസ്ത്രി എത്തിയത്. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ടിം പെയ്‌നുമായി രണ്ടു തവണ കോഹ്‌ലി ഗ്രൗണ്ടില്‍ വച്ച് കൊമ്പ് കോര്‍ത്തിരുന്നു. വളരെ മോശം പെരുമാറ്റമാണ് കോഹ്‌ലിയുടേതെന്ന് ഓസ്‌ട്രേലിയന്‍ മുന്‍ പേസര്‍ മിച്ചല്‍ ജോണ്‍സണ്‍ വിമര്‍ശിച്ചിരുന്നു.

Advertisment

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌കറും ഇന്ത്യന്‍ ടീമിനെ വിമര്‍ശിച്ചിരുന്നു. അതേസമയം, പെര്‍ത്തിലെ കോഹ്‌ലിയുടെ പെരുമാറ്റത്തെ മുന്‍ ക്രിക്കറ്റ് താരം സഞ്ജയ് മഞ്‌റേക്കര്‍ വിമര്‍ശിച്ചപ്പോള്‍ മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ അലന്‍ ബോര്‍ഡര്‍ പിന്തുണയ്ക്കുകയാണ് ചെയ്തത്. കോഹ്‌ലിയുടെ പെരുമാറ്റം കടന്നുപോയതാണെന്നും, എങ്കിലും മൈതാനത്ത് ഇത്തരം കളിക്കാരെ വേണമെന്നുമാണ് അലന്‍ പറഞ്ഞത്. മുന്‍ ഓസ്‌ട്രേലിയന്‍ ബോളര്‍ ബ്രാഡ് ഹോഗും, പാക് ബോളര്‍ ഷൊയ്ബ് അക്തറും, ഓസ്‌ട്രേലിയന്‍ കോച്ച് ഡാരന്‍ ലെഹ്മാനും കോഹ്‌ലിയെ പിന്തുണച്ചിരുന്നു.

Ravi Shastri Virat Kohli

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: