തുടര്‍ച്ചയായ രണ്ടാം തവണയും ഏഎഫ്സി ഏഷ്യന്‍ കപ്പിന് യോഗ്യത നേടി ഇന്ത്യന്‍ ഫുട്ബോള്‍ ടീം. യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് ബിയില്‍ പാലസ്തീന്‍ ഫിലിപ്പീന്‍സിനെ പരാജയപ്പെടുത്തിയതോടെയാണ് (4-0) ഇന്ത്യയ്ക്ക് യോഗ്യത ഉറപ്പായത്. യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തിൽ ഇന്ത്യ ഇന്ന് ഹോങ് കോങിനെ നേരിടും. കൊൽക്കത്തയിലെ സാൾട് ലയ്ക്ക് സ്റ്റേഡിയത്തിലാണ് മത്സരം.
കംബോഡിയ്ക്ക് എതിരായ ആദ്യ മത്സരത്തിൽ ജയത്തോടെ മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. പരുക്കിൽ നിന്ന് മുക്തനായി എത്തിയ സുനിൽ ഛേത്രിയുടെ മികവിൽ 2-0 ത്തിന് ആയിരുന്നു ഇന്ത്യയുടെ ജയം.രണ്ടാം മത്സരത്തിൽ, അഫഗാനിസ്ഥാനെയും തോല്പിച്ചിരുന്നു. 86 മിനിറ്റ് വരെ ഗോൾ രഹിതമായിരുന്ന മത്സരത്തിൽ ഗോൾ കണ്ടെത്തി ഛേത്രി ഇന്ത്യയെ മുന്നിൽ എത്തിക്കുകയും എക്സ്ട്രാ ടൈമിൽ രണ്ടാം ഗോൾ നേടി സഹൽ അബ്ദുൽ സമദ് ഇന്ത്യയുടെ ജയം ഉറപ്പിക്കുകയുമായിരുന്നു.
ഇന്നത്തെ മത്സരത്തിലെ ജയിച്ചാലോ സമനില നേടിയാലോ ഇന്ത്യയ്ക്ക് ഏഷ്യ കപ്പിലേക്ക് യോഗ്യത നേടാം. അങ്ങനെ സംഭവിച്ചാൽ തുടർച്ചയായി രണ്ടു വർഷം ഇന്ത്യ ഏഷ്യ കപ്പ് യോഗ്യത നേടുന്ന ആദ്യ അവസരമാകും ഇത്.
അതേസമയം തോറ്റാൽ ഇന്ത്യയ്ക് രണ്ടാം സ്ഥാനത്തുള്ള ടീമുകളുടെ മത്സര ഫലങ്ങൾക്കായി കാത്തിരിക്കണം. നിലവിൽ രണ്ടാം സ്ഥാനത്തുള്ള ടീമുകളുടെ ലിസ്റ്റിൽ മൂന്നാമതാണ്. അതിൽ ഏറ്റവും നിർണ്ണായകമാവുക ഫിലിപ്പീൻസും പലസ്തീനും തമ്മിലുള്ള മത്സരത്തിന്റെ ഫലമാണ്.
ഇന്ത്യക്ക് താഴെയുള്ള ഇന്തോനേഷ്യയും മലേഷ്യയും അടുത്ത മത്സരങ്ങൾ തോൽക്കുകയോ സമനിലയിൽ ആവുകയോ ചെയ്താലും ഇന്ത്യക്ക് 2023 എഎഫ്സി ഏഷ്യൻ കപ്പിന് യോഗ്യത നേടാം.
മത്സരം രാത്രി 8:30ന് സ്റ്റാർ സ്പോർട്സിലും ഹോട്ട്സ്റ്റാറിലും കാണാം.
Also Read: ഫെഡററോ നദാലോ, മെസ്സിയോ റൊണാൾഡോയോ; ഇഷ്ടതാരങ്ങൾ ആരെന്ന് പറഞ്ഞ് ദിനേശ് കാർത്തിക്