സിംബാബ്‌വെയെ വിലക്കാനുള്ള തീരുമാനത്തോടെ ക്രിക്കറ്റിന്റെ ലോകത്തെ ഐസിസി വീണ്ടും ചെറുതാക്കിയിരിക്കുകയാണ്. താല്‍ക്കാലികമായെങ്കിലും 12 രാജ്യങ്ങള്‍ മാത്രം ടോപ്പ് ലെവലില്‍ കളിക്കുന്നൊരു കളിയ്ക്ക് ഒരു ഫുള്‍ മെമ്പറെ നഷ്ടമാകും.

സിംബാബാവെയെ സസ്‌പെന്റ് ചെയ്യാനുള്ള തീരുമാനം ചെറിയതല്ലെന്നും പെട്ടെന്ന് എടുത്തതല്ലെന്നുമാണ് ഐസിസി ചെയര്‍മാന്‍ ശശാങ്ക് മനോഹര്‍ പറയുന്നത്. എന്നാല്‍ സ്‌പോര്‍ട്‌സിനെ രാഷ്ട്രീയ ഇടപെടലുകളില്‍ നിന്നും സ്വതന്ത്രമായി നിലനിര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.

സസ്‌പെന്‍ഷനോടെ ഐസിസി സിംബാബ് വെയ്ക്ക് നല്‍കുന്ന ഫണ്ട് നില്‍ക്കും. ബോര്‍ഡ് അംഗങ്ങള്‍ക്ക് ഐസിസി ഫണ്ട് നല്‍കുന്നത് യുഎസ് ഡോളറുകളിലാണ്. ഇത് സിംബാബ്‌വെ സര്‍ക്കാര്‍ തട്ടിയെടുക്കുമെന്ന് ഐസിസി ഭയന്നിരുന്നു. നേരത്തെ, സിംബാബ്‌വെ ക്രിക്കറ്റ് ബോര്‍ഡിനെ സിംബാബ്‌വെ സര്‍ക്കാരിന്റെ സ്‌പോര്‍ട്‌സ് റീക്രിയേഷന്‍ കമ്മീഷന്‍ സസ്‌പെന്റ് ചെയ്തിരുന്നു.

Read More: ക്രിക്കറ്റ് കിറ്റ് കത്തിച്ച് കളഞ്ഞ് വേറെ പണിക്ക് പോകണോ? ഐസിസിക്കെതിരെ സിംബാബ്‌വെ താരങ്ങള്‍

ഒരുകാലത്ത് എതൊരു ടീമുകളേയും നേരിടാന്‍ ശക്തരായിരുന്നു സിംബാബ്‌വെ എന്നത് അത്ര എളുപ്പം മറക്കാന്‍ സാധിക്കുന്നതല്ല. 1999 ലോകകപ്പില്‍ ഇന്ത്യയേയും ദക്ഷിണാഫ്രിക്കയേയും അവര്‍ തോല്‍പ്പിച്ചിട്ടുണ്ട്. ഇതിഹാസ താരങ്ങള്‍ അവര്‍ക്കായി മൈതാനത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍ 1990 കള്‍ക്ക് ശേഷം തകര്‍ച്ച നേരിട്ടു. റോബര്‍ട്ട് മുഗാബെയുടെ കീഴില്‍ രാജ്യത്ത് രാഷ്ട്രീയവും സാമ്പത്തികവുമായ പ്രശ്‌നങ്ങള്‍ ക്രിക്കറ്റിനെ വലിയ തരത്തിലാണ് ബാധിച്ചത്.

2004 ല്‍ താരങ്ങള്‍ കലാപക്കൊടിയുയര്‍ത്തി. പ്രതിഷേധത്തിന്റെ ഭാഗമായി താരങ്ങള്‍ രാജ്യം വിട്ടു. പിന്നാലെ സിംബാബാ വെ ക്രിക്കറ്റ് ബോര്‍ഡിനുള്ളിലെ സംഘര്‍ഷങ്ങളും വര്‍ധിച്ചു. അഴിമതി വര്‍ധിച്ചു. സിംബാബ്‌വെയിലെ ക്രിക്കറ്റ് തകര്‍ന്നു. ഐസിസിയ്ക്ക് ഇടപെടേണ്ടി വന്നു. 2017 ലാണ് മാത്രമാണിതുണ്ടാകുന്നത്. 19 മില്യണിന്റെ കടമുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു ഐസിസി സഹായവുമായെത്തിയത്.

ഇതാദ്യമായാണ് ഐസിസി ഒരു ഫുള്‍ മെമ്പറെ സസ്‌പെന്റ് ചെയ്യുന്നത്. ചില അസോസിയേറ്റ് അംഗങ്ങള്‍ ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്. ഐസിസിയുടെ നിയമത്തിന് അനുസരിച്ച് സിംബാബ്‌വെയില്‍ ക്രിക്കറ്റ് തുടരണമെന്നാണ് ആഗ്രഹമെന്ന് ശശാങ്ക് മനോഹര്‍ പറയുന്നു. എന്നാല്‍ പണമില്ലാതെ മുന്നോട്ട് പോകാന്‍ അവര്‍ക്ക് സാധിക്കില്ല. ഇതോടെ അടുത്ത ടി20 ലോകകപ്പിനുള്ള യോഗ്യതാ മത്സരങ്ങള്‍ കളിക്കാന്‍ അവര്‍ക്ക് സാധിക്കുമോ എന്നറിയില്ല.

സിംബാബ്‌വെയെ ഐസിസിയില്‍ നിന്നും പുറത്താക്കിയ നടപടിക്കെതിരെ പ്രതിഷേധവുമായി താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. സിക്കന്തര്‍ റാസയും മുന്‍ നായകന്‍ ബ്രണ്ടന്‍ ടെയ്‌ലറുമാണ് രംഗത്തെത്തിയത്. 15 വര്‍ഷമായി ടീമിന്റെ ഭാഗമാണ് ടെയ്‌ലര്‍. റാസ 12 ടെസ്റ്റുകളും 97 എകദിനങ്ങളും 32 ടി20 കളും കളിച്ചിട്ടുണ്ട്.

ഐസിസിയുടെ ഒരു തീരുമാനം മൂലം വളരെ വലിയ പ്രത്യാഘാതങ്ങളാണ് ഉണ്ടായിരിക്കുന്നതെന്നും താരങ്ങളുടെ കരിയറും കുടുംബവും വരെ ഈ തീരുമാനത്തോടെ തകരുമെന്നും റാസ ട്വീറ്റ് ചെയ്തു.

Also Read: സിംബാബ്‍വെയുടെ ക്രിക്കറ്റ് കളി അവസാനിപ്പിച്ച് ഐസിസി; ക്രിക്കറ്റ് ബോര്‍ഡിനെ പുറത്താക്കി
”ഒരു തീരുമാനം എങ്ങനെയാണ് ഒരു ടീമിനെ തന്നെ അന്യരാക്കുന്നത്?
ഒരു തീരുമാനം എങ്ങനെയാണ് ഒരുപാട് പേരെ തൊഴില്‍രഹിതരാക്കുന്നത്?
ഒരു തീരുമാനം എങ്ങനെയാണ് ഒരുപാട് കുടുംബങ്ങളെ ബാധിക്കുന്നത്?
ഒരു തീരുമാനം എങ്ങനെയാണ് ഒരുപാട് കരിയറുകള്‍ അവസാനിപ്പിക്കുന്നത്?
രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും ഇങ്ങനെയല്ല ഞാന്‍ വിട പറയാന്‍ ആഗ്രഹിച്ചിരുന്നത്” എന്നായിരുന്നു റാസയുടെ തീരുമാനം.

ക്രിക്കറ്റ് കിറ്റ് കത്തിച്ച് കളഞ്ഞ് ഞങ്ങള്‍ മറ്റ് ജോലിയ്ക്ക് അപേക്ഷിക്കണമോയെന്നും റാസ പ്രതികരിച്ചു. ഇനി ഞങ്ങള്‍ എവിടേക്ക് പോകണം? ഇവിടെ നിന്നും രക്ഷപ്പെടാന്‍ എന്തെങ്കിലും വഴിയുണ്ടോയെന്നും താരം ചോദിക്കുന്നു.

തീരുമാനം ഹൃദയം തകര്‍ക്കുന്നതാണ്. സിംബാവെ ക്രിക്കറ്റിന് സര്‍ക്കാരിന്റെ പിന്തുണയില്ല. നൂറുകളക്കിന് ആത്മാര്‍ത്ഥയുള്ള ആളുകളും താരങ്ങളും സ്റ്റാഫും എല്ലാം ജോലിയില്‍ നിന്നും ഇങ്ങനെ പുറത്താക്കപ്പെടുന്നത് വേദനിപ്പിക്കുന്നതാണെന്നുമായിരുന്നു ബ്രണ്ടന്‍ ടെയ്‌ലറുടെ പ്രതികരണം. ട്വിറ്ററിലൂടെ തന്നെയാണ് ദ്ദേഹവും വിയോജിപ്പ് രേഖപ്പെടുത്തിയത്.

അതേസമയം, താന്‍ വിരമിക്കുകയാണെന്നായിരുന്നു മറ്റൊരു താരമായ സോളമന്‍ മിരെ തീരുമാനത്തിന് പിന്നാലെ പ്രതികരിച്ചത്. താരം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വിരമിക്കില്‍ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook