scorecardresearch

അയാള്‍ ഇപ്പോഴെന്താണ് ചെയ്തത്? രവി ശാസ്ത്രിയെക്കുറിച്ച് ഗാംഗുലി

മുന്‍പ് ഇരുവരും തമ്മില്‍ പരസ്യമായി തന്നെ വാഗ്വാദമുണ്ടായിരുന്നു

മുന്‍പ് ഇരുവരും തമ്മില്‍ പരസ്യമായി തന്നെ വാഗ്വാദമുണ്ടായിരുന്നു

author-image
Sports Desk
New Update
Sourav Ganguly, ഗാംഗുലി,Ravi Shastri,രവി ശാസ്ത്രി, Ganguly Shastri,ഗാംഗുലി ശാസ്ത്രി, team india, ie malayalam,

രവി ശാസ്ത്രിയെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് രസകരമായ മറുപടിയുമായി നിയുക്ത ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഇന്ത്യന്‍ പരിശീലകനുമായി സംസാരിച്ചിരുന്നുവോ എന്ന ചോദ്യത്തിനായിരുന്നു ദാദയുടെ മറുപടി. കൊല്‍ക്കത്തയില്‍ നടന്ന പത്രസമ്മേളനത്തിലായിരുന്നു സംഭവം.

Advertisment

രവി ശാസ്ത്രിയുമായി സംസാരിച്ചോയെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ചിരിച്ചു കൊണ്ട് ''അയാള്‍ ഇപ്പോള്‍ എന്താണ് ചെയ്തത്?' എന്നായിരുന്നു ദാദയുടെ മറുപടി. നേരത്തെ ശാസ്ത്രി ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്ക് എത്തും മുന്‍പ് ഇരുവരും തമ്മില്‍ പരസ്യമായി തന്നെ വാഗ്വാദമുണ്ടായിരുന്നു.

അനില്‍ കുംബ്ലെയെ ഇന്ത്യയുടെ പരിശീലകനായി തിരഞ്ഞെടുത്ത ഉപദേശകസമിതിയിലെ അംഗമായിരുന്നു അന്ന് ഗാംഗുലി. അന്ന് ശാസ്ത്രിയും പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് കുംബ്ലെയും കോഹ്ലിയും തമ്മിലുള്ള ബന്ധം ഉലയുകയും ഇതിഹാസ താരം പരിശീലക സ്ഥാനം ഒഴിയുകയും ചെയ്തു.

നേരത്തെ ഇന്ത്യയെ വലിയ ടൂര്‍ണമെന്റുകള്‍ ജയിപ്പിക്കാന്‍ ശാസ്ത്രി ശ്രമിക്കണമെന്ന് ഗാംഗുലി പറഞ്ഞിരുന്നു. അഞ്ച് വര്‍ഷത്തോളമായി ശാസ്ത്രി ഇന്ത്യയുടെ കോച്ചാണ്. രണ്ട് വര്‍ഷം കൂടി കാലാവധി നീട്ടി. അതിനാല്‍ തന്നെ തിരഞ്ഞെടുത്ത കാരണത്തോട് ശാസ്ത്രി നീതി പുലര്‍ത്തണമെന്നായിരുന്നു ഗാംഗുലി നേരത്തെ പറഞ്ഞത്.

Sourav Ganguly Ravi Shastri Bcci

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: