/indian-express-malayalam/media/media_files/uploads/2019/11/Gayle.jpg)
സമൂഹമാധ്യമങ്ങളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കുള്ള അതേ പിന്തുണ ലഭിക്കുന്ന കരീബിയന്‍ താരമാണ് ക്രിസ് ഗെയ്‌ൽ. ഇന്ത്യയിലും ക്രിസ് ഗെയ്‌ലിന് ഏറെ ആരാധകരുണ്ട്. ഗെയ്‌ൽ നേടുന്ന കൂറ്റന്‍ സിക്‌സറുകളും മൈതാനത്ത് അയാള്‍ നടത്തുന്ന ആഘോഷ പ്രകടനങ്ങളും എന്നും സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിട്ടുണ്ട്. ഇപ്പോള്‍ ഇതാ, കളിക്കളത്തില്‍ കരഞ്ഞുനിലവിളിക്കുന്ന ക്രിസ് ഗെയ്‌ലിനെയാണ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.
ദക്ഷിണാഫ്രിക്കയിലെ ആഭ്യന്തര ട്വന്റി 20 ടൂർണമെന്റായ എംസാൻസി സൂപ്പർ ലീഗിൽ ഗെയ്‌ൽ നടത്തിയ 'കരച്ചിൽ പ്രകടനം' കണ്ട് ക്രിക്കറ്റ് പ്രേമികൾക്ക് ചിരിയടക്കാൻ സാധിക്കുന്നില്ല. ജോസി സ്റ്റാർസും പാർ റോക്സും തമ്മിൽ നടന്ന മത്സരത്തിനിടയിലായിരുന്നു ഗെയ്‌ലിന്റെ കരച്ചിൽ.
Read Also: മകളെ ട്രോളി ഗാംഗുലി; വിട്ടുകൊടുക്കാതെ സന
ജോസി സ്റ്റാർസ് താരമാണ് ഗെയ്‌ൽ. ആദ്യം ബാറ്റ് ചെയ്‌തത് ഗെയ്‌ലിന്റെ ടീമാണ്. അതിനുശേഷം ബോൾ ചെയ്യാനെത്തിയപ്പോഴാണ് ക്രിസ് ഗെയ്‌ൽ വിക്കറ്റിനായി അംപയറോട് കേണപേക്ഷിച്ചത്. ബൗളിങിനിടയിൽ ഗെയ്‌ലിന്റെ അവസാന പന്ത് പാർ റോക്സ് താരം ഹെൻറി ഡേവിഡ്‌സിന്റെ പാഡിൽ തട്ടിയതോടെ ഗെയ്‌ൽ എൽബിക്കായി അപ്പീൽ ചെയ്തു. ഏറെ നേരം താരം അപ്പീൽ തുടർന്നു. അതിനുശേഷം ഗെയ്‌ൽ ചെറിയ കുട്ടികളെ പോലെ കരഞ്ഞുനിലവിളിക്കാൻ തുടങ്ങി.
.@henrygayle makes a 'cry-baby' face after umpire says 'no' #MSL#MSL2019@msljozistarspic.twitter.com/i01oPD5nsv
— CricTracker (@Cricketracker) November 23, 2019
ഗെയ്‌ലിന്റെ മുഖഭാവമൊക്കെ മാറി. എന്നാൽ, അംപയർ വിക്കറ്റ് അനുവദിച്ചില്ല. മാത്രമല്ല, ഗെയ്‌ലിന്റെ മുഖഭാവം കണ്ട് അംപയർ ചിരിക്കുകയും ചെയ്‌തു. ഇതിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us