ലാഹോർ: ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സീനിയർ താരങ്ങൾ ആശങ്ക പങ്കുവച്ചുതോടെ പാക്കിസ്ഥാനെതിരായ ക്രിക്കറ്റ് പരമ്പരയിൽ നിന്ന് വെസ്റ്റ് ഇൻഡീസ് പിന്മാറി. ഇതോടെ ഇരു ക്രിക്കറ്റ് ബോർഡുകളും സംയുക്തമായി ചർച്ച ചെയ്ത ശേഷം അടുത്ത വർഷം ക്രിക്കറ്റ് പരമ്പര നടത്തുമെന്ന് പാക് ക്രിക്കറ്റ് ബോർഡ് അറിയിച്ചു.

പരമ്പരയുമായി മുന്നോട്ട് പോയാൽ തങ്ങൾ പങ്കെടുക്കില്ലെന്ന് സീനിയർ താരങ്ങൾ കർശനമായി പറഞ്ഞതോടെയാണ് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് പരമ്പരയിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചത്. ഐസിസി നിയോഗിച്ച സുരക്ഷ സമിതി പാക്കിസ്ഥാനിലെ സ്ഥിതിഗതികളിൽ പൂർണ സംതൃപ്തി പറഞ്ഞിരുന്നു. എന്നാൽ വെസ്റ്റ് ഇൻഡീസ് പ്ലേയേർസ് അസോസിയേഷൻ ഇക്കാര്യത്തിൽ തർക്കം ഉന്നയിക്കുകയായിരുന്നു.

ഐസിസി സുരക്ഷ സമിതി റിപ്പോർട്ടിന് പിന്നാലെ ലോക ഇലവനും ശ്രീലങ്കൻ ടീമും പാക്കിസ്ഥാനിൽ പര്യടനം നടത്തിയിരുന്നു. അതേസമയം ഭീകരാക്രമണ ഭീതിയല്ല, പാക്കിസ്ഥാനിലെ കാലാവസ്ഥയാണ് കളി മാറ്റിവയ്ക്കാൻ കാരണമെന്നും റിപ്പോർട്ടുകളുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ