Latest News

വെസ്റ്റ് ഇൻഡീസിന് ഇത് ഒരു തലമുറയുടെ അവസാനമെന്ന് പൊള്ളാർഡ്; ഫ്രാഞ്ചൈസി ക്രിക്കറ്റിൽ തുടരുമെന്ന് ബ്രാവോ

ഡേവിഡ് വാർണറും ഡ്വെയ്ൻ ബ്രാവോയ്ക്കും ക്രിസ് ഗെയ്‌ലിനും ആശംസകൾ നേർന്നു

west indies cricket, cricket west indies, dwayne bravo, pollard, west indies cricket tribute, t20 world cup, cricket news
Photo: twitter/t20 world cup

ദുബായ്: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന് ഇത് ഒരു തലമുറയുടെ അവസാനമാണെന്ന് ക്യാപ്റ്റൻ കിറോൺ പൊള്ളാർഡ്. ടി20 ലോകകപ്പിൽ അഞ്ച് മത്സരങ്ങളിൽ നിന്നും ഒരു ജയം മാത്രമായി പുറത്തായതിനു പിന്നാലെയാണ് പൊള്ളാർഡിന്റെ പ്രതികരണം. ലോകത്തെ മറ്റേതു ടീമിനെക്കാളും മികച്ചതായി ഉയരാൻ ആദ്യം മുതൽ തുടങ്ങേണ്ടതുണ്ടെന്നും പൊള്ളാർഡ് പറഞ്ഞു.

ഇന്നത്തെ മത്സരം ഡ്വെയ്ൻ ബ്രാവോയുടെയും ചിലപ്പോൾ ക്രിസ് ഗെയ്‌ലിന്റെയും അവസാന മത്സരമായിരിക്കാൻ സാധ്യതയുണ്ട്. ഇന്നത്തെ തോൽവിയോടെ അടുത്ത വർഷത്തെ ലോകകപ്പിലേക്ക് നേരിട്ടു യോഗ്യത നേടാനുള്ള അവസരവും വെസ്റ്റ് ഇൻഡീസിന് നഷ്ടമായി.

“മൊത്തത്തിൽ ഇത് നിരാശാജനകമായ ടൂർണമെന്റാണ്. ബാറ്റിങ്ങിന്റെ കാര്യത്തിൽ ഞങ്ങൾ ഒട്ടും മികച്ച പ്രകടനം നടത്തിയിട്ടില്ല. ഞങ്ങളുടെ ബൗളിംഗ് നല്ലതായിരുന്നു, പക്ഷേ വേണ്ടത്ര മികച്ചതയിരുന്നില്ല. ഇത് ഒരു തലമുറയുടെ അവസാനമാണ്, ഞങ്ങളുടെ ടീമിന് വേണ്ടിയും ലോകമെമ്പാടും നടന്ന ടി20 ക്രിക്കറ്റിലും നല്ല കാര്യങ്ങൾ ചെയ്ത ചില കളിക്കാർ ഞങ്ങളുടെ ടീമിലുണ്ട്,” പൊള്ളാർഡ് മത്സരത്തിന് ശേഷം പറഞ്ഞു.

“ആളുകൾ എന്ന നിലയിൽ ഞങ്ങൾ വളരെ അഭിമാനിക്കുന്നു. ഞങ്ങൾ ടി20 ക്രിക്കറ്റ് കളിക്കുന്ന രീതി ശ്രദ്ധിക്കേണ്ടതുണ്ട്. ഞങ്ങൾക്ക് മനസിലായത് ആദ്യ നാലിൽ ഒരാൾ കഴിയുന്നിടത്തോളം നേരം ബാറ്റ് ചെയ്യണം എന്നതാണ്. മുന്നോട്ട് പോകുമ്പോൾ അത് നന്നായി ചെയ്യേണ്ടതുണ്ട്. ഞങ്ങൾക്ക് ഇനി അടിത്തറയിൽ നിന്നും ആരംഭിക്കണം, ”പൊള്ളാർഡ് മത്സരത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Also Read: ‘അമൂല്യമായ നിമിഷം’; സ്‌കോട്ട്‌ലന്‍ഡിന്റെ മനം നിറച്ച് കോഹ്ലിയും കൂട്ടരും

ഡേവിഡ് വാർണറും ഡ്വെയ്ൻ ബ്രാവോയ്ക്കും ക്രിസ് ഗെയ്‌ലിനും ആശംസകൾ നേർന്നു. “ഡിജെ (ബ്രാവോ) കടന്നുവരുന്ന എല്ലാ കളിക്കാർക്കും ഒരു ബെഞ്ച്മാർക്കാണ്, ക്രിസ്, ഞാൻ ബഹുമാനിക്കുന്ന ഒരാളാണ്.” വാർണർ പറഞ്ഞു.

അതേസമയം, തന്റെ ശരീരം അനുവദിക്കുകയാണെങ്കിൽ കുറച്ച് വർഷങ്ങൾ കൂടി ഫ്രാഞ്ചൈസി ക്രിക്കറ്റ് കളിക്കാൻ താൻ ഉദ്ദേശിക്കുന്നുവെന്ന് ബ്രാവോ പറഞ്ഞു.

“എന്റെ ശരീരം എന്നെ അനുവദിക്കുന്നിടത്തോളം, കുറച്ച് വർഷങ്ങൾ കൂടി ഞാൻ ഫ്രാഞ്ചൈസി ക്രിക്കറ്റ് കളിക്കും,” 18 വർഷക്കാലം വെസ്റ്റ് ഇൻഡീസിനായി കളിച്ച 38-ക്കാരനായ ബ്രാവോ, മത്സരത്തിന് ശേഷം പറഞ്ഞു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: West indies end of a generation dwayne bravo future

Next Story
ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര: ആഗർ ഓസീസ് ടീമിൽashton agar, cricket, australia
The moderation of comments is automated and not cleared manually by malayalam.indianexpress.com