/indian-express-malayalam/media/media_files/uploads/2021/11/67.jpg)
ഫയൽ ചിത്രം
ബെൻ സ്റ്റോക്സ് ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ചതോടെ ഏകദിന ക്രിക്കറ്റിന്റെ ഭാവി സംബന്ധിച്ച ചർച്ചകളും സജീവമായിരിക്കുകയാണ്. മൂന്ന് ഫോർമാറ്റുകളിലും ഒരുപോലെ കളിക്കാൻ താരങ്ങൾ ഉണ്ടാവുമോ എന്നത് തുടങ്ങി. ഏകദിന ക്രിക്കറ്റ് ഒഴിവാക്കാമെന്ന തരത്തിൽ വരെ ചർച്ചകൾ എത്തി നിൽക്കുന്നു. അതിനിടയിൽ ഒരു വലിയ പ്രവചനവും നടത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുൻ പരിശീലകൻ രവി ശാസ്ത്രി.
2023 ലെ ഏകദിന ലോകകപ്പിന് ശേഷം ഹർദിക് പാണ്ഡ്യയും ഏകദിന ക്രിക്കറ്റ് മതിയാക്കിയേക്കും എന്നാണ് രവി ശാസ്ത്രിയുടെ പ്രവചനം. തങ്ങൾ ഏതൊക്കെ ഫോർമാറ്റുകളിൽ കളിക്കണമെന്ന് കളിക്കാർ തന്നെ തീരുമാനം എടുക്കുമെന്ന് പറഞ്ഞു കൊണ്ടാണ് ശാസ്ത്രി ഹർദികിന്റെ ഉദാഹരണം പറഞ്ഞത്. ഹർദിക്കിന് ടി20 യാണ് താൽപര്യം അതിൽ അവനു നല്ല വ്യക്തതയുണ്ടെന്നും ശാസ്ത്രി പറഞ്ഞു.
"50 ഓവർ ഫോർമാറ്റ് പതിയെ പിന്തള്ളപ്പെടും, പക്ഷേ ലോകകപ്പിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കിൽ അത് നിലനിൽക്കും. ഐസിസിയുടെ കാഴ്ചപ്പാടിൽ, ടി20 ലോകകപ്പായാലും 50 ഓവർ ആയാലും ലോകകപ്പുകൾക്ക് പരമപ്രധാന്യം നൽകണം എന്നതാണ്. ടെസ്റ്റ് ക്രിക്കറ്റിന് നൽകുന്ന പ്രാധാന്യം കൊണ്ട് എല്ലായ്പ്പോഴും നിലനിൽക്കും. ഏത് ഫോർമാറ്റുകളാണ് കളിക്കേണ്ടതെന്ന് ഇതിനകം തന്നെ തീരുമാനമെടുത്ത കളിക്കാർ നമുക്കുണ്ട്. ഹാർദിക് പാണ്ഡ്യയെ നോക്കുക. അയാൾക്ക് ടി20 ക്രിക്കറ്റ് കളിക്കണം, അയാൾക്ക് വളരെ ഇഷ്ടമാണ്. 'എനിക്ക് മറ്റൊന്നും കളിക്കാൻ താൽപ്പര്യമില്ല,' എന്ന് അയാളുടെ മനസ്സിൽ വ്യക്തമാണ്." സ്കൈ സ്പോർട്സിൽ കമന്ററി പറയവേ ശാസ്ത്രി പറഞ്ഞു.
ഇതാണ് യാഥാര്‍ത്ഥ്യം, ഐസിസിയോ മറ്റു ക്രിക്കറ്റ് ബോര്‍ഡുകളോ ഇത് കാണാതിരുന്നിട്ട് കാര്യമില്ല. ഫ്രാഞ്ചൈസി ക്രിക്കറ്റാണ് ഇനി ക്രിക്കറ്റ് ലോകം ഭരിക്കുക. ആ യാഥാര്‍ത്ഥ്യം മനസിലാക്കി മുന്നോട്ട് പോയില്ലെങ്കില്‍ ക്രിക്കറ്റ് വിദഗ്ദര്‍ അഞ്ചോ ആറോ വര്‍ഷം മുമ്പ് പ്രവിച്ചച്ചത് തന്നെ സംഭവിക്കും. ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ നിന്ന് മാറി നിന്നിട്ട് കാര്യമില്ല. ഫ്രാഞ്ചൈസി ക്രിക്കറ്റുകളുടെ ആധിക്യം മൂലം രാജ്യാന്തര മത്സരങ്ങള്‍ വെട്ടിക്കുറക്കേണ്ടിവരും. ദ്വിരാഷ്ട്ര പരമ്പരകള്‍ ഇല്ലാതാവും. ഒരു കളിക്കാരന്‍ തന്നെ വിവിധ ഫ്രാഞ്ചൈസികള്‍ക്ക് കളിക്കുന്നത് തടയാനാവില്ലെന്നും ശാസ്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് ബെൻ സ്റ്റോക്സ് തന്റെ അവസാന ഏകദിനം കളിച്ചത്. മൂന്ന് ഫോർമാറ്റുകളിലും കളിക്കുന്നത് പ്രയാസമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീം ക്യാപ്റ്റൻ കൂടിയായ സ്റ്റോക്സ് വിരമിക്കാൻ പ്രഖ്യാപിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.