ഇന്ത്യയുടെ സ്പിന്‍ ഇരട്ടകളാണ് ചാഹലും കുല്‍ദീപും. വളരെ പെട്ടെന്നു തന്നെ ടീമിലെ സ്ഥിര സാന്നിധ്യമായി മാറിയവരാണ് ഇരുവരും. ഇതോടെ ടീമില്‍ നിന്നും സ്ഥാനം നഷ്ടമായത് സാക്ഷാല്‍ അശ്വിനും ജഡേജക്കുമാണ്. ധോണിയുടെ പ്രധാന ആയുധങ്ങളായിരുന്നു ഈ ജോഡിയെങ്കില്‍ ഇന്ന് കോഹ്ലിയുടെ ആയുധം കുല്‍ദീപും ചാഹലുമാണ്.
അതേസമയം, അശ്വിനും ജഡേജയ്ക്കും ടീമിലെ സ്ഥാനം നഷ്ടപ്പെടുത്തിയത് തങ്ങളല്ലെന്നും തങ്ങള്‍ ലഭിച്ച അവസരം കൃത്യമായി വിനിയോഗിക്കുക മാത്രമാണ് ചെയ്യുക മാത്രമായിരുന്നുവെന്നും കുല്‍ദീപ് പറയുന്നു.
”ഇല്ല, ഒരിക്കലുമില്ല. ഞങ്ങള്‍ ആരേയും പുറത്താക്കിയിട്ടില്ല. ഞങ്ങള്‍ക്ക് അവസരം ലഭിച്ചു. അത് ഉപയോഗിച്ചു എന്നു മാത്രം. അവര്‍ എന്നും ഇന്ത്യക്കായി നന്നായി കളിച്ചവരാണ്. ടെസ്റ്റില്‍ ഇപ്പോഴും ആഷും ജഡ്ഡുവും കളിക്കുന്നുണ്ട്” രണ്ടാം ഏകദിനത്തിന് മുന്നോടിയായി നടന്ന പത്ര സമ്മേളനത്തില്‍ കുല്‍ദീപ് പറഞ്ഞു.
”ഞങ്ങള്‍ അവരില്‍ നിന്നും പഠിക്കുകയാണ്. അവര്‍ക്ക് ഒരുപാട് അനുഭവമുണ്ട്. ഞാന്‍ ടെസ്റ്റ് ടീമില്‍ കളിച്ചപ്പോള്‍ അവരില്‍ നിന്നും കുറേ കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്. ഞാനും ചാഹലും കിട്ടിയ അവസരങ്ങളിലൊക്കെ നന്നായി കളിക്കുകയായിരുന്നു. ടീമിനെ ജയിപ്പിക്കുക മാത്രമായിരുന്നു ലക്ഷ്യം” കുല്‍ദീപ് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യാ-ഓസ്‌ട്രേലിയ പരമ്പരയിലെ രണ്ടാം ഏകദിനം ഇന്ന്. ആദ്യ മത്സരത്തിലെ ജയം ആവര്‍ത്തിക്കാന്‍ ഇന്ത്യ ശ്രമിക്കുമ്പോള്‍ ജയത്തോടെ പരമ്പരയിലേക്ക് തിരികെ വരാനായിരിക്കും ഓസ്‌ട്രേലിയയുടെ ലക്ഷ്യം. അതുകൊണ്ട് തന്നെ പോരാട്ടം ശക്തമാകുമെന്നുറപ്പ്. നാഗ്പൂരില്‍ ഉച്ചയ്ക്ക് ഒന്നരക്കാണ് രണ്ടാം ഏകദിനം.