ആദ്യ രണ്ട് മത്സരങ്ങളിലും ഓസ്ട്രേലിയൻ ബാറ്റ്സ്മാന്മാരെ പിടിച്ചുകെട്ടാൻ അശ്വിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ബോളർമാർക്ക് കൃത്യമായി സാധിച്ചിരുന്നു. സ്‌മിത്തും വെയ്ഡുമെല്ലാം അടങ്ങുന്ന വമ്പന്മാരുടെ ബാറ്റിങ് നിര ശരിക്കും വെള്ളം കുടിച്ചു. നാല് ഇന്നിങ്സുകളിൽ മൂന്നിലും ഓസ്ട്രേലിയ 191, 195, 200 എന്നിങ്ങനെ സ്കോറുകൾക്ക് എല്ലാവരും പുറത്താവുകയായിരുന്നു. ഓസ്ട്രേലിയയെ കുടുക്കാൻ അശ്വിനും സംഘത്തിനും സാധിച്ചെന്ന് ലബുഷെയ്ൻ തന്നെ സമ്മതിക്കുന്നു.

നാല് ഇന്നിങ്സുകളിലുമായി അശ്വിൻ ഇതുവരെ പത്ത് വിക്കറ്റുകളാണ് വീഴ്ത്തിയത്. രണ്ട് തവണ സ്മിത്തിന് കൂടാരം കയറ്റിയത് അശ്വിനാണ്. ഒരു തവണ ലബുഷെയ്നും അശ്വിന് മുന്നിൽ വീണു. അശ്വിനെ നേരിടുന്നത് പ്രയാസമായിരുന്നെന്ന് നേരത്തെ സ്മിത്തും തുറന്ന് സമ്മതിച്ചിരുന്നു. സമാന അഭിപ്രായമാണ് ലബുഷെയ്നും ഇപ്പോൾ പങ്കുവയ്ക്കുന്നത്.

Also Read: ഒന്നും മറന്നിട്ടില്ല ശ്രീ; ബാറ്റ്‌സ്‌മാനടുത്തേക്ക് ഓടിയെത്തും, വിക്കറ്റിനായി അലറിവിളിക്കും

“ഈ പരമ്പരയ്ക്ക് മുമ്പ് വരെ ഞാൻ അശ്വിനെ നേരിട്ടട്ടില്ല. ഒരു മികച്ച ബോളറെന്നതിലുപരി മികച്ച ചിന്തകൻ കൂടിയായ അശ്വിന്റെ സ്റ്റാറ്റ്സ് നിങ്ങളുടെ കയ്യിലില്ല. അശ്വിൻ വ്യക്തമായും തയ്യാറായാണ് വന്നത്. എന്താണ് ഫീൽഡിൽ ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് അവർക്ക് കൃത്യമായ തന്ത്രങ്ങളുണ്ടായിരുന്നു. ആ കെണിയിൽ പലപ്പോഴും ഞങ്ങൾ വീഴുകയും ചെയ്തു.” ലബുഷെയ്ൻ പറഞ്ഞു.

സ്‌പിന്നിനെയും പേസിനെയും ഒരുപോലെ നേരിടുന്നതിനുള്ള ഓസ്ട്രേലിയയുടെ കഴിവില്ലായ്മയെയും അദ്ദേഹം തുറന്നു സമ്മതിച്ചു. മറുവശത്ത് ഇന്ത്യൻ ബോളിങ് നിര അവരുടെ മികച്ച രീതിയിൽ പദ്ധതികൾ ആവിശ്കരിച്ച് നടപ്പിലാക്കി. ലെഗ് സൈഡിൽ വലിയൊരു ഫീൽഡിങ് ലൈൺഅപ്പ് ഉണ്ടാക്കാതെ തന്നെ ഓസ്ട്രേലിയയെ 200 കടത്താതെ നോക്കി.

Also Read: രോഹിത്തോ രാഹുലോ ? മായങ്ക് പുറത്തിരിക്കാൻ സാധ്യത; മൂന്നാം ടെസ്റ്റിനുള്ള സാധ്യത ഇലവൻ

“അവരുടെ ബോളിങ് അച്ചടക്കമുള്ളതായിരുന്നു. സ്‌പിന്നിനും പേസിനും ഒരു പദ്ധതി തയ്യാറാക്കിയാണ് അവർ വന്നത്. അത് ശരിയായി നടപ്പാക്കാനും സാധിച്ചു.” ലബുഷെയ്ൻ വ്യക്തമാക്കി. അത്തരം പുറത്താകലുകള്‍ വിശകലനം ചെയ്ത് ശക്തമായി തിരിച്ചുവരേണ്ടിയിരിക്കുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook