Latest News

‘ഞങ്ങളെല്ലാം കോലിബാലിയാണ്’; വംശവെറിക്കെതിരെ നാപ്പോളി ആരാധകർ

കഴിഞ്ഞ ദിവസം ഇറ്റാലിയന്‍ സീരി എയില്‍ നടന്ന മത്സരത്തിനിടെ നാപ്പോളി താരം കലിദു കോലിബാലിയ്‌ക്കെതിരായിരുന്നു വര്‍ണവെറിയന്മാര്‍ അധിക്ഷേപ വാക്കുകള്‍ ചൊരിഞ്ഞത്

kaulibaly, masks, intermilan, napoli, കോലിബാലി, മുഖംമൂടി,football, ഫുട്ബോൾ, football match, ഫുട്ബോൾ ലൈവ്, football news, football skills, ഫുട്ബോൾ സ്കിൽസ്, football players, football games, football score, indian football team, indian football news, ഫുട്ബോൾ വാർത്ത,sports malayalam, sports news football, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news,കായിക വാർത്തകൾ, indian football captain, isl 2018, isl point table, isl schedule, indian super league, ഇന്ത്യൻ സൂപ്പർ ലീഗ്, isl today, isl today match, ഐഎസ്എൽ, isl today match score, kerala blasters, kerala blasters news, കേരള ബ്ലാസ്റ്റേഴ്സ്, kerala blasters next match, kerala blasters match, kbfc, kerala blasters, gokulam kerala, ഗോകുലം കേരള എഫ് സി, gokulam kerala fc news, i league, indian football league,

ഇറ്റാലിയൻ സീരി എയിൽ വംശവെറിക്ക് ഇരയായ കലിദു കോലിബാലിയ്‌ക്ക് വലിയ പിന്തുണയാണ് കായിക ലോകത്ത് നിന്നും ലഭിക്കുന്നത്. സൂപ്പർ താരങ്ങളടക്കം നിരവധി പേർ താരത്തെ അനുകൂലിച്ച് ഇതിനോടകം തന്നെ രംഗത്തെത്തികഴിഞ്ഞു. സെനഗൽ താരത്തിന് ഗ്യാലറിയിൽ തന്നെ പിന്തുണ നൽകാൻ ഒരുങ്ങുകയാണ് നപ്പോളി ക്ലബ്ബ് ആരാധകർ.

ഇന്ന് ബൊളോ​ഗ്നയ്ക്കെതിരായ മത്സരത്തിൽ ലിദു കോലിബാലി മുഖമുള്ള മാസ്ക് ധരിച്ചായിരിക്കും നാപ്പോളി ആരാധകർ എത്തുക. നാപ്പോളിയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം. ലിദു കോലിബാലിക്ക് നേരെയുണ്ടായ വംശയാധിക്ഷേപത്തോടുള്ള പ്രതിഷേധവും താരത്തിനുള്ള പിന്തുണയുമാണിതെന്ന് ആരാധകർ പറയുന്നു. ഞങ്ങളെല്ലാം ലിദു കോലിബാലിയാണ് എന്ന് പറഞ്ഞാണ് ആരാധകർ മുഖംമൂടി ധരിക്കുന്നത്.

കഴിഞ്ഞ ദിവസം ഇറ്റാലിയന്‍ സീരി എയില്‍ നടന്ന മത്സരത്തിനിടെ നാപ്പോളി താരം കലിദു കോലിബാലിയ്‌ക്കെതിരായിരുന്നു വര്‍ണവെറിയന്മാര്‍ അധിക്ഷേപ വാക്കുകള്‍ ചൊരിഞ്ഞത്. നാപ്പോളിയും ഇന്റര്‍മിലാനും തമ്മിലുള്ള കളിക്കിടെയായിരുന്നു സംഭവം. സെനഗല്‍ താരമാണ് കലിദു.

താരത്തെ കുരങ്ങനെന്നു വിളിച്ചും കുരങ്ങിന്റെ ശബ്ദമുണ്ടാക്കിയുമാണ് ഇന്റര്‍ ആരാധകര്‍ അധിക്ഷേപിച്ചത്. ആരാധകരുടെ മോശം പെരുമാറ്റം അതിരു കടന്നപ്പോള്‍ നാപ്പോളിയുടെ പരിശീലകനായ ആഞ്ചലോട്ടിക്ക് കളി നിര്‍ത്തി വെക്കാന്‍ വരെ പറയേണ്ടി വന്നു. എന്നാല്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കാതെ റഫറി കളി തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു. മിലാന്റെ ഹോം ഗ്രൗണ്ടായ സാന്‍ സിറോ സ്‌റ്റേഡിയത്തിലായിരുന്നു മത്സരം നടന്നത്.

ഇറ്റാലിയന്‍ സിരി എയില്‍ കളിക്കുന്ന യുവന്റസിന്റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ താരത്തിന് പിന്തുണയറിച്ചു. കലിദുവും ക്രിസ്റ്റ്യാനോയും ഒരുമിച്ചുള്ള കളിക്കിടെയുള്ള ചിത്രം പോസ്റ്റ് ചെയ്തായിരുന്നു താരം പിന്തുണ അറിയിച്ചത്. ലിവര്‍പൂളിന്റെ സൂപ്പര്‍ താരം മുഹമ്മദ് സലാഹും കലിദുവിന് പിന്തുണയുമായെത്തി. ലിവര്‍പൂളും നാപ്പോളിയും തമ്മിലുള്ള മത്സരത്തിനിടെ കലിദുവും സലാഹും നേര്‍ക്കുനേര്‍ എത്തിയ രംഗത്തിന്റെ ചിത്രം ട്വീറ്റ് ചെയ്തായിരുന്നു താരം പിന്തുണ അറിയിച്ചത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: We are all koulibaly napoli fans to wear masks in support of player against racism

Next Story
‘ആ ദൗത്യം പരാജയപ്പെട്ടു’; രോഹിത്തിന് പിന്നാലെ ഓസിസ് നായകനെ ട്രോളി മുംബൈ ഇന്ത്യൻസ്
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express