ലണ്ടൻ: മദ്യപിച്ച് വാഹനം ഓടിച്ചതിന് ഇംഗ്ലണ്ട് സൂപ്പർ താരം വെയ്ൻ റൂണിക്ക് 2 വർഷം വാഹനം ഓടിക്കുന്നതിന് വിലക്ക്. സ്റ്റോക്ക്പോർട്ട് മജിസ്ട്രേറ്റ് കോടതിയാണ് വെയ്ൻ റൂണിക്ക് വിലക്ക് ഏർപ്പെടുത്തിയത്. കഴിഞ്ഞ സെപ്റ്റംമ്പർ 1നാണ് മദ്യപിച്ച് വാഹനം ഓടിച്ചതിന് റൂണിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

അതേസമയം തനിക്ക് തെറ്റ്പറ്റിയെന്ന് റൂണി കോടതിയിൽ മൊഴി നൽകി. പരസ്യമായി മാപ്പ് പറയാൻ താൻ സന്നദ്ധനാണെന്ന് റൂണി കോടതിയെ അറിയിച്ചു. ക്ലബിനും, തന്റെ ആരാധകർക്കും ഉണ്ടായ നാണക്കേടിൽ താൻ ക്ഷമ ചോദിക്കുന്നുവെന്നും വെയ്ൻ റൂണി വിസ്താരത്തിനിടെ കോടതിയെ അറിയിച്ചു.

ബ്രിട്ടനിടെ ചെഷറിൽ റൂണിയുടെ വീടിന് അടുത്ത് നിന്നാണ് താരത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. 2 വര്‍ഷമായി ചെഷിറിലാണ് റൂണിയുടെ താമസം. ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനാണ് വെയ്ൻ റൂണി. 119 മത്സരങ്ങളില്‍ നിന്ന് 53 ഗോളുകളാണ് റൂണിയുടെ സമ്പാദ്യം . കഴിഞ്ഞ ആഴ്ച്ചയാണ് റൂണി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ചത്. ഇംഗ്ലീഷ് ക്ലബായ എവർട്ടണ് വേണ്ടിയാണ് റൂണി ഇപ്പോൾ കളിക്കുന്നത്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook