ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സൂപ്പര്‍ താരം വെയ്ന്‍ റൂണില്‍ എവര്‍ട്ടണിലേക്ക് മടങ്ങി. ഇംഗ്ലണ്ട് ദേശീയ ടീം താരമായ റൂണി രണ്ട് വര്‍ഷത്തേക്കാണ് എവര്‍ട്ടണുമായി കരാര്‍ ഒപ്പിട്ടത്. അടുത്ത സീസണില്‍ അദ്ദേഹം ഗൂഡിസണ്‍ പാര്‍ക്കില്‍ ബൂട്ട് കെട്ടും.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഗോൾ വേട്ടകാരനായാണ് റൂണി തന്റെ പഴയ തട്ടകമായ എവര്ടനിലേക്ക് 13 വര്‍ഷത്തിന് ശേഷം മടങ്ങുന്നത്. ശമ്പളത്തിൽ അടക്കം വൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറായാണ് റൂണി തന്റെ കരിയർ വീണ്ടെടുക്കാൻ എവർട്ടനിലേക്ക് മടങ്ങുന്നത്. നിലവിലെ ആഴ്ചയിലെ 3 ലക്ഷം പൗണ്ട് എന്നതിൽ നിന്ന് 1.5 ലക്ഷം പൗണ്ട് എന്നതിലേക്ക് ശമ്പളം കുറക്കാൻ റൂണി തയ്യാറായതോടെയാണ് എവർട്ടൻ താരത്തെ ടീമിലെടുക്കാൻ തയ്യാറായതെന്നാണ് സൂചന.

31കാരനായ റൂണി അവസാന സീസണില്‍ അത്ര മികച്ച പ്രകടനമായിരുന്നില്ല യുനൈറ്റഡിനൊപ്പം പുറത്തെടുത്തത്. യുനൈറ്റഡ് പരിശീലകന്‍ ജോസ് മൊറീഞ്ഞോയുമായുള്ള അഭിപ്രായ വ്യത്യാസവും യുനൈറ്റഡില്‍ നിന്നുള്ള റൂണിയുടെ കൂടുമാറ്റത്തിന് കാരണമായി. റൂണിയുടെ വിടവ് നികത്താല്‍ റോമലു ലുക്കാക്കുവിനെയാണ് എവര്‍ട്ടന്‍ യുനൈറ്റഡിന് കൈമാറിയത്.

എവര്‍ട്ടന്റെ വിജയ സ്വപ്‌നങ്ങള്‍ക്കൊപ്പം ഇനി മുതല്‍ താനുണ്ടാവുമെന്ന് റൂണി കരാറിലൊപ്പിട്ട ശേഷം പ്രതികരിച്ചു. ചുവന്ന ചെകുത്താന്‍മാര്‍ക്കൊപ്പം 559 മാച്ചുകളില്‍ കളിച്ച റൂണി 253 ഗോളുകള്‍ നേടിയിട്ടുണ്ട്. ഗൂഡിസണ്‍ പാര്ക്കിനൊപ്പം 77 മാച്ചുകളില്‍ നിന്നായി 17 ഗോളുകളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook