ഇംഗ്ലീഷ് താരം താരം വെയ്ൻ റൂണി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ചു. ഇംഗ്ലണ്ടിന്റെ എക്കാലത്തേയും മികച്ച ഗോൾവേട്ടക്കാരനാണ് വെയ്ൻ റൂണി. 119 മത്സരങ്ങളിൽ നിന്ന് 52 ഗോളുകളാണ് 31 വയസ്സ്കാരനായ റൂണി നേടിയിട്ടുള്ളത്. ദേശീയ ടീമിൽ കൂടുതൽ യുവതാരങ്ങൾക്ക് അവസരം നൽകാൻ വേണ്ടിയാണ് താൻ വിരമിക്കുന്നതെന്ന് വെയ്ൻ​ റൂണി പ്രതികരിച്ചു.

തന്റെ ക്ലബായ എവർട്ടണായി കൂടുതൽ കിരീടങ്ങൾ നേടുകയാണ് തന്രെ ലക്ഷ്യമെന്നും റൂണി പ്രതികരിച്ചു. ഈ സീസണിലാണ് വെയിൻ റൂണി മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് എവർട്ടണിലേക്ക് ചേക്കേറിയത്. ഇംഗ്ലണ്ട് പരിശീലകന്‍ ഗാരെത്ത് സൗത്ത്ഗേറ്റുമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് റൂമി പടിയിറങ്ങാന്‍ തീരുമാനിച്ചത്.

ദേശീയ ടീമിന്രെ നായകനായും റൂണി കളിച്ചിട്ടുണ്ട്. കഴിഞ്ഞ കുറേക്കാലങ്ങളായി പകരക്കാരന്റെ റോളിലായിരുന്നു ഇംഗ്ലണ്ട് ദേശീയ ടീമിനായി കളിച്ചത്. ഹാരി കെയ്ൻ, ജെയ്മി വാർഡി​ എന്നിവരായിരുന്നു​ ഇംഗ്ലണ്ടിന്റെ മുന്നേറ്റ നിരക്കാരായി കളിച്ച് പോന്നത്.

പ്രിമിയർ ലീഗിലെ കഴിഞ്ഞ മത്സരത്തിലെ ഗോളോട് കൂടി പ്രീമിയര്‍ ലീഗില്‍ 200 ഗോളെന്ന നേട്ടം പിടിയിലൊതുക്കിയ വാസ ഇംഗ്ലണ്ട് സ്‌ക്വാഡിലേക്ക് മടങ്ങി വരുമെന്ന് പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ 14 വര്‍ഷം നീണ്ട തന്റെ സംഭവബഹുലമായ കരിയറിന് വിരാമിടാന്‍ ഇതാണ് ശരിയായ സമയമെന്ന് റൂണി തീരുമാനിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ